1 GBP = 105.93
breaking news

കലാഭവൻ ലണ്ടൻ ഒരുക്കുന്ന “ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ” യും “ഇന്ത്യൻ സൗന്ദര്യ മത്സരവും” ഒരുക്കങ്ങൾ ലണ്ടനിൽ പൂർത്തിയാകുന്നു. 

കലാഭവൻ ലണ്ടൻ ഒരുക്കുന്ന “ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ” യും “ഇന്ത്യൻ സൗന്ദര്യ മത്സരവും” ഒരുക്കങ്ങൾ ലണ്ടനിൽ പൂർത്തിയാകുന്നു. 

കലാഭവൻ ലണ്ടൻ ജൂലൈ 13 ന് ലണ്ടനിൽ സംഘടിപ്പിക്കുന്ന “ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ” യോട് അനുബന്ധിച്ചു നടക്കുന്ന “ഇന്ത്യൻ ബ്യൂട്ടി പേജന്റ്” നുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. മിസ്റ്റർ, മിസ്സ്‌, മിസ്സിസ് എന്ന മൂന്നു കാറ്റഗറികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ബാഹ്യ സൗന്ദര്യത്തിനും വസ്ത്രധാരണത്തിനുമനപ്പുറം മത്സരാർഥികളിൽ വ്യക്തിത്വ വികസനവും ആത്മവിശ്വാസവും ഏതു ജീവിത സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള സാമർത്ഥ്യവും സ്വന്തം കഴിവുകളെക്കുറിച്ചുള്ള അവബോധവും സൃഷ്ടിച്ചെടുക്കുക എന്നതാണ് ഇത്തരം മത്സരങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.

സൗന്ദര്യം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് വെറും ബാഹ്യ കാഴ്ചയോ നിറമോ മാത്രമല്ലന്നും ഓരോ വ്യക്തികളുടെയും സ്വഭാവത്തിലും നോക്കിലും നടപ്പിലും നിൽപ്പിലും ഇരിപ്പിലും, സംസാരത്തിലും തുടങ്ങി നമ്മുടെ ഓരോ പ്രവർത്തനത്തിലും ചലനത്തിലും അന്തർലീനമായിരിക്കുന്ന ഘടകങ്ങളുടെ ആകെ തുകയാണ് അത് എന്ന് മനസ്സിലാക്കിത്തരുന്ന വേദികളാണ് ബ്യൂട്ടി പേജന്റ് മത്സരവേദികൾ. ആത്മവിശ്വാസവും മനോഭാവവും മനധൈര്യവും ബുദ്ധിശക്തിയും പരസ്‌പര പൂരകങ്ങളാകുന്ന മത്സര വേദിയിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കും.

മൂന്ന് റൗണ്ടുകളായി നടക്കുന്ന മത്സരങ്ങൾക്ക് എന്തൊക്കെ ചെയ്യണം എങ്ങനെ തയ്യാറാകണം എന്നതിനുള്ള പരിശീലനം മത്സരാർത്ഥികൾക്ക് നൽകും. വ്യക്തിപരമായ തങ്ങളുടെ കഴിവുകൾ കണ്ടെത്തുക എന്നതും ഈ പരിശീലനത്തിന്റെ ഒരു ഉദ്ദേശമാണ്. ഇത്തരം സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്നത് പലരുടെയും വ്യക്തി ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. മത്സരത്തിന് ഏതൊക്കെ രീതിയിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം, ഏതു രീതിയിലുള്ള മേക്കപ്പ് ചെയ്യണം എങ്ങനെ സംസാരിക്കണം വേദിയിൽ എങ്ങനെ നടക്കണം നിൽക്കണം എങ്ങനെ ഒരുങ്ങണം തുടങ്ങിയുള്ള പരിശീലനം മത്സരാർത്ഥികൾക്ക് ഇതിനകം തുടങ്ങിക്കഴിഞ്ഞു.

ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ പരിശീലനത്തിന് നേതൃത്വം നൽകും. കോളേജ് / യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും വിവിധ പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവർക്കും ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്ന വഴി ലഭിക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ജൂലൈ 13 ശനിയാഴ്ച ലണ്ടൻ ഹോൺ ചർച്ചിലുള്ള കാമ്പ്യൺ അക്കാദമി ഹാളിൽ ഉച്ചകഴിഞ്ഞു 2 മണി മുതലാണ് “ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ” അരങ്ങേറുന്നത്. സൗന്ദര്യ മത്സരത്തോടൊപ്പം സംഗീത നൃത്ത കലാപരിപാടികളും അരങ്ങേറും.ഒപ്പം സൗത്ത് ഇന്ത്യൻ ഫുഡ് സ്റ്റാളുകളും ഉണ്ടായിരിക്കും. ഏവർക്കും “ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ”യിലേക്ക് ഹാർദമായ സ്വാഗതം. ഷാൻ പ്രോപ്പർട്ടീസ്, ദി ടിഫിൻ ബോക്സ്, ഇൻഫിനിറ്റി മോർട്ട്ഗേജ്, ലോ & ലോയേഴ്‌സ് സോളിസിറ്റർസ്, ജോയ് ആലുക്കാസ്, മാഗ്നവിഷൻ ടീവി എന്നിവരാണ് ഇവന്റ് പാർട്ട്ണേഴ്‌സ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. കലാഭവൻ ലണ്ടൻ ടീം 07841613973 [email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more