1 GBP = 127.90
breaking news

യു ഡി എഫിന്റെ ചരിത്രവിജയത്തിൽ ആഹ്ളാദ പ്രകടനവും, നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകളും അർപ്പിച്ച് ഐഒസി സ്റ്റീവനേജ് .

യു ഡി എഫിന്റെ ചരിത്രവിജയത്തിൽ ആഹ്ളാദ പ്രകടനവും, നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകളും അർപ്പിച്ച് ഐഒസി സ്റ്റീവനേജ് .

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ചരിത്രവിജയം ആഘോഷമാക്കിയും, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ എം.എൽ.എയ്ക്ക് അഭിനന്ദനവും, ആശംസകളും അർപ്പിച്ചും സ്റ്റീവനേജിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) സംഘടിപ്പിച്ച യോഗം ശ്രദ്ധേയമായി. സ്റ്റീവനേജ് ഐഒസി യൂണിറ്റ് പ്രസിഡന്റ് ജോണി കല്ലടാന്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അപ്പച്ചൻ കണ്ണഞ്ചിറ സ്വാഗതം ആശംസിച്ചു.

Screenshot

പറവൂർ നിയമസഭാ മണ്ഡലത്തിൽ വി.ഡി. സതീശന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുത്ത്, വിജയ ഫലവും അറിഞ്ഞ ശേഷം, കഴിഞ്ഞ ദിവസം യു കെ സന്ദർശനത്തിനായി സ്റ്റീവനേജിലെത്തിയ പീതാംബരൻ അതിർത്തിവേലിയിൽ, മുഖ്യ സന്ദേശം നൽകി. കാലഘട്ടത്തിലെ മികച്ച നേതാക്കളിൽ ഒരാളാണ് വി.ഡി. സതീശനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തവും കൃത്യവുമായ പ്രസംഗശൈലിയും, കരുണയും സ്നേഹവുമുള്ള ജനകീയനായ രാഷ്ട്രീയ നേതാവാണ് സതീശൻ . കേരളത്തിന് പ്രതീക്ഷയും, പ്രത്യാശയും ശുഭാപ്തിവിശ്വാസവും നിറഞ്ഞ നല്ല ദിനങ്ങളാണ് ഇനി മുന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ജനതയുടെ പൊതുവികാരം മനസ്സിലാക്കി ദീർഘവീക്ഷണവും, രാഷ്ട്രീയ നൈപുണ്യവുമുള്ള ജനകീയ നേതാവിനെ മുഖ്യമന്ത്രി പദത്തിലേക്ക് നിയോഗിച്ച ഹൈക്കമാൻഡിനോട് യോഗം നന്ദി രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്ന യോഗ്യരായ അംഗങ്ങളെ മന്ത്രിസഭയിലേക്ക് നിയോഗിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

നിയുക്ത സർക്കാരിന്റെ വിജയത്തിനായി മൗനപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ കേക്ക് മുറിച്ച് മധുരം പങ്കുവെച്ച് വിജയാഘോഷം നടത്തി. തുടർന്ന് സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

ജിമ്മി പുല്ലോളിൽ, സോജിമോൻ കുരിക്കാട്ടുകുന്നേൽ, ആദർശ് പീതാംബരൻ, സാംസൺ ജോസഫ്, സിജോ കാളാംപറമ്പിൽ എന്നിവർ സംസാരിച്ചു. സാബു ഡാനിയേൽ, ജിനേഷ് ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more