1 GBP = 106.80
breaking news

സ്വിൻഡനിൽ മലയാളി യുവതി മരണമടഞ്ഞു; ഷെറിൻ ഡോണിയുടെ വിടവാങ്ങൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന്

സ്വിൻഡനിൽ മലയാളി യുവതി മരണമടഞ്ഞു; ഷെറിൻ ഡോണിയുടെ വിടവാങ്ങൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന്

സ്വിൻഡൻ : യുകെയിലെ സ്വിൻഡനിൽ മലയാളി യുവതി മരണമടഞ്ഞു. സ്വിണ്ടനിലെ പര്‍ട്രണില്‍ കുടുംബമായി താമസിക്കുന്ന ഡോണി ബെനഡിക്ടിന്റെ ഭാര്യ ഷെറിന്‍ ഡോണി (39) ആണ് വിടവാങ്ങിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയില്‍ തുടരുകയായിരുന്നു.

ഷെറിന്റെ കുടുംബാംഗങ്ങൾ യുകെയില്‍ തന്നെ ഉള്ളതിനാല്‍ സംസ്‌കാരം യുകെയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നാല് വയസുള്ള ഒരു മകളാണ് ഡോണി ഷെറിൻ ദമ്പതികൾക്കുള്ളത്. ഐടി പ്രൊഫഷനലുകളാണ് ഡോണിയും ഷെറിനും.

ഷെറിന്റെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ്, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി സുനിൽ ജോർജ്ജ്, ട്രഷറർ രാജേഷ് രാജ്, നേഴ്‌സസ് ഫോറം കോർഡിനേറ്റർ രാജേഷ് നടേപ്പിള്ളി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more