1 GBP = 112.56
breaking news

സ്വപ്ന പദ്ധതി വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

സ്വപ്ന പദ്ധതി വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം കമീഷനിങ് ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിച്ചുകൊണ്ടാണ് തുറമുഖം കമീഷനിങ് ചെയ്യുന്നത്. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിച്ചശേഷം പൊതുസമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ് പ്രധാനമന്ത്രി മടങ്ങുക.

കമീഷനിങ്ങിന് സാക്ഷിയാകാൻ ആയിരങ്ങൾ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നഗരത്തിൽ നിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും.

വ്യാഴാഴ്ച തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ശശി തരൂർ എംപി, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തിലും രാജ്ഭവനിലേക്ക് പോകുന്ന വഴിയിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more