1 GBP = 106.82

വിപണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണമെന്ന കെഎസ്ആർടിസിയുടെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിയ്ക്കും

വിപണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണമെന്ന കെഎസ്ആർടിസിയുടെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിയ്ക്കും

വിപണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി നൽകിയ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിയ്ക്കും. കേന്ദ്രസർക്കാരിനും, പൊതു മേഖലാ എണ്ണ കമ്പനികൾക്കും കേസിൽ കോടതി നോട്ടീസ് അയച്ചിരുന്നു. എതിർ കക്ഷി സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ കേന്ദ്രസർക്കാർ നല്കിയ അപേക്ഷയിൽ ഇന്ന് കോടതി തിരുമാനം കൈകൊള്ളും. ജസ്റ്റിസ് പമിഡിഘണ്ടം അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിയ്ക്കുക.

വിലനിർണയ വിഷയത്തിൽ തർക്കങ്ങൾ ഉണ്ടെങ്കിൽ ആർബിട്രേഷൻ നടപടികൾ സ്വീകരിക്കാമെന്ന ഹൈക്കോടതി ഉത്തരവ് നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു. വിപണി വിലയേക്കാൾ കൂടുതൽ തുക കെഎസ്ആർടിസിയിൽ നിന്ന് ഈടാക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് മുൻപ് കേസ് പരിഗണിച്ച ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. വിപണി വിലയ്ക്ക് പൊതുമേഖലാ എണ്ണക്കമ്പനികൾ ഡീസൽ നൽകാത്തത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കെഎസ്ആർടിസിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ ദീപക് പ്രകാശിന്റെ വാദം. എന്നാൽ അധിക വില ഈടാക്കുന്നവരിൽ നിന്ന് എന്തിന് ഡീസൽ വാങ്ങണമെന്ന് കോടതി ചോദിച്ചിരുന്നു. മറ്റ് എണ്ണക്കമ്പനികളിൽ നിന്ന് ഡീസൽ വാങ്ങിക്കൂടേ എന്ന് കോടതി ആരാഞ്ഞു. ബൾക്ക് പർച്ചേസർമാർക്ക് എല്ലാവരും ഉയർന്ന തുകയാണ് ഈടാക്കുന്നതെന്ന് കെഎസ്ആർടിസിയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more