1 GBP = 107.38

ബസുകളിൽ പരസ്യം വിലക്കിയതിൽ കെഎസ്ആർടിസി നിലപാട് കോടതി ഇന്ന് കേൾക്കും

ബസുകളിൽ പരസ്യം വിലക്കിയതിൽ കെഎസ്ആർടിസി നിലപാട് കോടതി ഇന്ന് കേൾക്കും

ബസുകളിൽ പരസ്യം പിൻവലിക്കുന്നത്തുമായി ബന്ധപ്പെട്ട കെഎസ്ആർടിസി നിലപാട് കോടതി ഇന്ന് കേൾക്കും. കോർപ്പറേഷനിൽ വലിയ പ്രതിസന്ധിയെന്നാണ് സർക്കാർ നിലപാട്. വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ജസ്റ്റിസുമാരായ അജിത് കെ നരേന്ദ്രനും പി ജി അനിൽകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ബസിൽ മുഴുവൻ പരസ്യം അനുവദിക്കാൻ ആകില്ലെന്ന നിലപാടാണ് ഡിവിഷൻ ബെഞ്ച് സ്വീകരിച്ചത്. വടക്കഞ്ചേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിൽ കെഎസ്ആർടിസിയെ കക്ഷിയാക്കുകയും ചെയ്തു.

കെഎസ്ആർടിസിയെ കൂടി കേൾക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി. കെഎസ്ആർടിസി പ്രതിസന്ധി നേരിടുന്ന സമയമാണെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പ്രത്യേക പരിഗണനയല്ല ആവശ്യപ്പെടുന്നതെന്നും സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു. അതേസമയം സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീണ്ടും പരിഗണിക്കും.

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിരുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ – പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസി ബസുകളിലെ അധിക ഫിറ്റിംഗ്‌സും മറ്റും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി കര്‍ശന നടപടി വേണമെന്നും പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more