1 GBP = 128.16

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ജില്ലകളിലൊന്നും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും. നാളെ ഉച്ചയോടെ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വീണ്ടും മഴ കനക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിലെ കിഴക്കൻ മേഖലയിലും വലിയതോതിൽ മഴ ലഭിക്കും.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്ക്ക് കാരണം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശം ഉണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more