1 GBP = 107.21

വിവാദ കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ഇന്ന് മുതൽ

വിവാദ കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ഇന്ന് മുതൽ

കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകൾ ഇന്നാരംഭിക്കും. ബൈപാസുകളിലൂടെ യാത്ര ചെയ്യുന്ന ദീർഘദൂര സർവീസുകളും ഒപ്പം തുടങ്ങുന്നുണ്ട്. വൈകിട്ട് 5ന് തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷനാവും.

മന്ത്രിമാരായ എംവി ​ഗോവിന്ദൻ, വി ശിവൻകുട്ടി, ജിആർ അനിൽ, ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ എന്നിവരും പങ്കെടുക്കും. പൊതു ​ഗതാ​ഗതത്തിന് പുതുയു​ഗം എന്ന ആശയത്തോടെയാണ് സർവീസ് ആരംഭിക്കുന്നത്. 5.30 മുതൽ ബെംഗളൂരുവിലേക്കുളള എസി വോൾവോയുടെ 4 സ്ലീപ്പർ സർവീസുകളും 6 നു ശേഷം തിരുവനന്തപുരത്ത് നിന്നു കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള 6 ബൈപാസ് റൈഡർ സർവീസുകളുമാണ് ആദ്യദിനം നടത്തുക.

12ന് വൈകിട്ട് 5.30ന് ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള മടക്ക സർവീസ് ബെംഗളൂരുവിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. ബെംഗളൂരുവിൽ നിന്നുള്ള കേരളയാത്രയ്ക്ക് ആദ്യദിനം തന്നെ മുഴുവൻ സീറ്റുകളിലേക്കും ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകം ടിക്കറ്റ് തീർന്നു. 12, 13 തീയതികളിൽ ബെംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം, എറണാകുളം സർവീസുകളുടെ ടിക്കറ്റുകളാണു പൂർണമായും ബുക്ക് ചെയ്യപ്പെട്ടത്. വിഷു, ഈസ്റ്റർ തിരക്കനുസരിച്ചു കൂടുതൽ സർവീസുകൾ ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു നടത്തും.

34 സൂപ്പർ ക്ലാസ് ബസുകൾ സാധാരണ സർവീസ് നടത്തുന്നതിൽ അധികമായി ഈ അവധിക്കാലത്ത് കൂടുതൽ സർവീസുകളും നടത്തും. 11 മുതൽ 18 വരെ ടിക്കറ്റുകൾ ഓൺലൈൻ റിസർവേഷൻ വഴി ലഭിക്കും. പ്രധാന റൂട്ടുകളിൽ അധികസർവീസുകളും ഹ്രസ്വദൂര – ദീർഘദൂര സർവീസുകൾ യാത്രക്കാരുടെ തിരക്ക് അനുസരിച്ചും 12,13 തീയതികളിലും 17,18 തീയതികളിലും ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേകപരിശീലനം ലഭിച്ച ഡ്രൈവർ കം കണ്ടക്ടർമാരാണ് ഈ സർവീസുകൾ നിയന്ത്രിക്കുന്നത്.

ലഗേജ്‌ വയ്ക്കുന്നതിന് കൂടുതൽ സ്ഥലവും, ലഗേജ് കൈകാര്യം ചെയ്യുന്നതിന് ക്രൂവിന്റെ സഹായവും ലഭിക്കും. സുരക്ഷയ്ക്കും വൃത്തിക്കും മുൻതൂക്കം നൽകി സർവീസുകൾ നടത്തുന്നതിനാണു സ്വിഫ്റ്റ് ലക്ഷ്യമിടുന്നത്. റിസർവേഷൻ www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആർടിസി) എന്ന mobile app വഴിയും ലഭ്യമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more