1 GBP = 128.03

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ സ്വീകരിച്ച് പിണറായി

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ സ്വീകരിച്ച് പിണറായി

കണ്ണൂരിൽ നടക്കുന്ന സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് സെമിനാർ വേദിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചെണ്ടുകൽ നൽകി സ്വീകരിച്ചു. രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കരുത്തരായ മുഖ്യമന്ത്രിമാരാണ് ഒരേ വേദിയിലെത്തിയിരിക്കുന്നത്. വലിയ രാഷ്ട്രീയ ചിത്രമാണിത്. ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ ബദലിന് രൂപം നൽകുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാറിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കോൺ​ഗ്രസ് നേതാവ് കെ.വി തോമസും പങ്കെടുക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ സെമിനാറിലും പാർട്ടി കോൺ​ഗ്രസിലും നടത്തുന്നത്.

ഹൈക്കമാൻഡ് രണ്ട് തവണ സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും കെ.വി. തോമസ് അത് നിരസിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ വേദിയിലുണ്ട്. എഐസിസി അംഗം കെ.വി. തോമസിനെ കോടിയേരി ബാലകൃഷ്ണൻ സി.പി.എമ്മിലേക്ക് ക്ഷണിച്ചിരുന്നു. സഹകരിക്കാൻ തയ്യാറായാൽ കെ.വി. തോമസിനെ സ്വീകരിക്കും. സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനത്തെ സ്വാ​ഗതം ചെയ്യുകയാണെന്നും ഇതിന്റെ പേരിൽ കെ.വി. തോമസ് വഴിയാധാരമാകില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

കെവി തോമസിനെ പുറത്താക്കുന്നതിൽ തീരുമാനം ഇന്നുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചിരുന്നു. തോമസ് എഐസിസി അംഗമാണെന്നും ഹൈക്കമാന്‍ഡുമായി ചർച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കാമെന്നും സുധാകരൻ പറഞ്ഞു. താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. സ്വാഭാവിക പ്രതികരണമാണ് നടത്തിയതെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more