1 GBP = 113.96

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ഓണ്‍ലൈനാക്കുന്നു; താല്‍പര്യ പത്രം ക്ഷണിച്ച് സര്‍ക്കാര്‍

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ഓണ്‍ലൈനാക്കുന്നു; താല്‍പര്യ പത്രം ക്ഷണിച്ച് സര്‍ക്കാര്‍

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ (KEAM Entrance Exam) അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈനാകുന്നു. ഇതിന്‍റെ പ്രാരംഭ നടപടികളുടെ ഭാഗമായി പരീക്ഷാ നടത്തിപ്പിന് സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചു. സ്വകാര്യ ഏജന്‍സികള്‍ക്കും താല്‍പര്യപത്രം സമര്‍പ്പിക്കാം.

ജെ.ഇ.ഇ പരീക്ഷയുടെ (JEE MAIN) മാതൃകയിലാണ് സംസ്ഥാന പ്രവേശന പരീക്ഷയും ഓണ്‍ലൈനാകുന്നത്. ഒന്നര ലക്ഷത്തോളം പേര്‍ എഴുതുന്ന പരീക്ഷ ഓണ്‍ലൈനാക്കണമെങ്കില്‍ നടത്തിപ്പിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും വേണം. ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ പരീക്ഷ നടത്തി പരിചയമുള്ള ഏജന്‍സികളില്‍ നിന്ന് സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചു.

ഓരോ കേന്ദ്രത്തിലും എത്രപേരെ പരീക്ഷക്കിരുത്താനാവും അതിന് ആവശ്യമുള്ള കംപ്യൂട്ടര്‍, നെറ്റ് കണക്ഷന്‍ എന്നിവ ഉള്‍പ്പെടെ നല്‍കാനാവുമോ എന്നിവ വിശദീകരിച്ചുകൊണ്ടുള്ള താല്‍പര്യപത്രമാണ് ക്ഷണിച്ചിരിക്കുന്നത്.ഈ മാസം പതിമൂന്നിനകം താല്‍പര്യ പത്രം സമര്‍പ്പിക്കണം. നിലവില്‍ എംബിഎ , എല്‍.എല്‍.എം പ്രവേശന പരീക്ഷകള്‍ മാത്രമാണ് സംസ്ഥാനത്ത് ഓണ്‍ലൈനായാണ് നടക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more