1 GBP = 128.03

പ്രതിരോധ -ശാസ്ത്രസാങ്കേതിക ബഹിരാകാശ മേഖലയുടെ വികസനത്തിന് മുൻതൂക്കം നൽകും; ധനമന്ത്രി

പ്രതിരോധ -ശാസ്ത്രസാങ്കേതിക ബഹിരാകാശ മേഖലയുടെ വികസനത്തിന് മുൻതൂക്കം നൽകും; ധനമന്ത്രി

രാജ്യത്തിൻറെ പ്രതിരോധ -ശാസ്ത്രസാങ്കേതിക ബഹിരാകാശ മേഖലയുടെ വളർച്ചയ്ക്കായി മെയ്ക് ഇൻ ഇന്ത്യാ പദ്ധതിക്ക് മുൻതൂക്കമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. പ്രതിരോധ ബജറ്റിന്റെ 68 ശതമാനവും മെയ്ക് ഇൻ ഇന്ത്യാ പദ്ധതിക്കായി നീക്കിവച്ചതായി ധനകാര്യമന്ത്രി പറഞ്ഞു.

ആത്മ നിർഭരത ഉറപ്പാക്കിയാണ് പ്രതിരോധ മേഖല വികസിപ്പിക്കുന്നത്. ഇറക്കുമതി വളരെയധികം കുറയ്‌ക്കാൻ ഇതുമൂലം സാധിച്ചെന്നും തദ്ദേശീയമായ മൂലധന നിക്ഷേപം 58 ശതമാനത്തിൽ നിന്നാണ് 68 ശതമാന ത്തിലേക്ക് ഉയർത്തുന്നതെന്നും ധനകാര്യമന്ത്രി പറഞ്ഞു.

പ്രതിരോധ-ശാസ്ത്രസാങ്കേതിക-ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ അടുത്ത 25 വർഷത്തെ മുന്നേറ്റം ലോകോത്തരമായിരിക്കും. ഗവേഷണത്തിനും വികസനത്തിനുമായി പ്രതിരോധ ബജറ്റിൽ ഗവേഷണ വികസനത്തിനായി നീക്കിവച്ചിട്ടുണ്ട്. ഗവേഷണ മേഖലയിൽ വ്യവസായങ്ങൾക്കും പ്രതിരോധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 25 ശതമാനം തുക പ്രതിരോധ ബജറ്റിൽ നിന്നും വകയിരുത്തിയിട്ടുണ്ടെന്നും ധനകാര്യമന്ത്രി വിശദീകരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more