1 GBP = 128.16

കൊല്ലത്ത് മലവെള്ളപ്പാച്ചിൽ

കൊല്ലത്ത് മലവെള്ളപ്പാച്ചിൽ

കൊല്ലം കുളത്തൂപ്പുഴ അമ്പതേക്കറിൽ മലവെള്ളപ്പാച്ചിൽ. വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലർച്ചയോടെ പെയ്ത മഴയെ തുടർന്നായിരുന്നു സംഭവം. മൂന്ന് കുടുംബങ്ങളെ ഇതിനകം മാറ്റിപാർപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഈ മേഖലയിൽ ശക്തമായ മഴ ഉണ്ടായത്. അത് പുലർച്ചെ വരെ നീണ്ടു. അമ്പതേക്കർ പാലത്തിനു മുകളിലൂടെ വെള്ളം ഒലിച്ചെത്തി. കുന്നിമാൻ തോട് നിറഞ്ഞുകവിഞ്ഞ് ഒഴുകിയതാണ് മലവെള്ളപ്പാച്ചിലുണ്ടാവാൻ കാരണം. ഉരുൾപൊട്ടൽ സ്ഥിരീകരിച്ചിട്ടില്ല.

മഴ കുറഞ്ഞുവരുന്നതിനാൽ വെള്ളം ഇറങ്ങുന്നുണ്ട്. ഇവിടെ മാത്രം റെഡ് അലേർട്ട് ആണ്. മേഖലയിൽ ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. വളരെ വേഗത്തിൽ വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലമാണ് ഇത്.

പത്തനംതിട്ടയിലെ കോന്നി-കൊക്കാത്തോട് മേഖലയിലും ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. കൊക്കാത്തോട് ഒരു ഏക്കർ പ്രദേശത്തെ 4 വീടുകളിൽ വെള്ളം കയറി. വയക്കര, കൊക്കാത്തോട് പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്തുനിന്ന് ആളുകളെ മറ്റിപ്പാർപ്പിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more