1 GBP = 128.16

തമിഴ്‌നാട്ടിൽ മഴക്കെടുതി രൂക്ഷം; 16 ജില്ലകളിൽ റെഡ് അലർട്ട്

തമിഴ്‌നാട്ടിൽ മഴക്കെടുതി രൂക്ഷം; 16 ജില്ലകളിൽ റെഡ് അലർട്ട്

തമിഴ്‌നാട്ടിൽ മഴക്കെടുതി രൂക്ഷം. വരുന്ന മൂന്ന് ദിവസങ്ങൾ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ വൻ നാശനഷ്ടമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്. ദേശീയ ദുരന്ത നിവാരണ സേന സംഘം രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്.

മഴക്കെടുതി രൂക്ഷമായ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ചെന്നൈ നഗരത്തിൽ മഴ കുറഞ്ഞെങ്കിലും പലയിടത്തും വെള്ളക്കെട്ട് തുടരുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more