1 GBP = 128.16

സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത

മധ്യ കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന വടക്ക് കിഴക്കൻ അറബിക്കടലിലുമായി ചൊവ്വാഴ്ച്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട്. നാളെ ഇടുക്കിയിലും മലപ്പുറത്തും ബുധനാഴ്ച്ച കോഴിക്കോടും ഓറഞ്ച് അലേർട്ടുണ്ട്. നാളെ പത്ത് ജില്ലകളിലും ചൊവ്വാഴ്ച്ച 6 ജില്ലകളിലും യല്ലോ മുന്നറിയിപ്പും നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

തീരത്ത് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യത. ചൊവ്വാഴ്ച്ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യ ബന്ധനത്തിന് വിലക്ക്. തീരദേശ വാസികളും ജാഗ്രത പാലിക്കണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more