1 GBP = 104.47
breaking news

ഒരു ഒളിമ്പിക്സിൽ നാല് മെഡലുകൾ നേടുന്ന ആദ്യ ബ്രിട്ടീഷ് അത്‌ലറ്റായി ഡങ്കൻ സ്‌കോട്ട്

ഒരു ഒളിമ്പിക്സിൽ നാല് മെഡലുകൾ നേടുന്ന ആദ്യ ബ്രിട്ടീഷ് അത്‌ലറ്റായി ഡങ്കൻ സ്‌കോട്ട്

നീന്തൽ താരം ഡങ്കൻ സ്കോട്ട് ടോക്കിയോ ഒളിമ്പിക്‌സിൽ ടീം ജിബിക്കായി ചരിത്രത്തിൽ ഇടംനേടി. പുരുഷന്മാരുടെ 4×100 മീറ്റർ മെഡ്‌ലേ റിലേയിൽ ഒരു വെള്ളി മെഡൽ നേടിയതോടെ, ഒരു ഒളിമ്പിക്സിൽ നാല് മെഡലുകൾ നേടുന്ന ആദ്യ ബ്രിട്ടീഷ് അത്‌ലറ്റായി സ്കോട്ട് മാറി.

സ്കോട്ടിന്റെ മറ്റു മെഡലുകൾ പുരുഷന്മാരുടെ 4×200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലും സോളോ ഇനത്തിൽ വെള്ളിയും, കൂടാതെ 200 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ രണ്ടാം സ്ഥാനവുമാണ്. എന്താണ് സംഭവിച്ചതെന്ന് തന്നെ ശരിക്കും ബാധിച്ചിട്ടില്ലെന്നും, ഓരോ മത്സരവും പൂർത്തിയാകുമ്പോൾ അടുത്ത മത്സരത്തിനായി കാത്തിരിക്കുന്നുവെന്നും ഗ്ലാസ്ഗോയിൽ നിന്നുള്ള 24-കാരൻ പറഞ്ഞു.

ടോക്കിയോയിൽ നടന്ന അവസാന നീന്തൽ മത്സരത്തിൽ സ്കോട്ട്, ആദം പീറ്റി, ലൂക്ക് ഗ്രീൻബാങ്ക്, ജെയിംസ് ഗൈ എന്നിവർക്ക് യുഎസ് ടീമിന് മുന്നിലാണ് അടിയറവ് പറയേണ്ടി വന്നത്. പൂളിൽ റെക്കോർഡ് ബ്രേക്കിംഗ് ദിവസമായിരുന്നു ടീം ജിബിക്ക്. ബ്രിട്ടനിലെ ഷാർലറ്റ് വർത്തിംഗ്ടൺ വനിതാ ബിഎംഎക്സ് ഫ്രീസ്റ്റൈലിൽ സ്വർണ്ണം നേടി. ഈ വർഷത്തെ ഗെയിംസിലെ ഗ്രേറ്റ് ബ്രിട്ടന്റെ ഒമ്പതാമത്തെ സ്വർണ്ണമാണ് വർത്തിംഗ്ടണിന്റെ വിജയം.

നീന്തലിൽ മാത്രം നാല് സ്വർണ്ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമുള്ള ടീം ജിബി ഇപ്പോൾ അവരുടെ ഏറ്റവും മികച്ച ഒളിമ്പിക് മെഡൽ നേട്ടമാണ് ആഘോഷിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more