- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
- ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
- അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
- വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും
- മാഞ്ചസ്റ്ററിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് തൃശൂർ സ്വദേശിയായ ഷൈമി പി കെ
കാവല്‍ മാലാഖ (നോവല്‍ 11) ഒറ്റക്കമ്പിനാദം
- Dec 05, 2020
മുന്നിലെ റോഡില്‍ കാര്‍ വലിയ ശബ്ദത്തോടെ ബ്രെയ്ക്കിട്ടു നില്ക്കുന്ന ശബ്ദം കേട്ടാണ്, പശുവിനെ അഴിച്ചു കെട്ടുകയായിരുന്ന റെയ്ച്ചല്‍ മുന്‍വശത്തേക്കു വന്നത്. ആന്‍സി രാവിലെ ഭര്‍ത്താവിന്റെ വീട്ടിലേക്കു മടങ്ങി. ഡെയ്സി കോളേജിലും പോയി. കാറിന്റെ മുന്‍വശത്തെ ഡോര്‍ തുറന്ന് കുഞ്ഞപ്പിച്ചായന്‍ ഇറങ്ങി വരുന്നതു കണ്ടപ്പോഴേ റെയ്ച്ചല്‍ പന്തികേടു മണത്തു. മുണ്ടിന്റെ കോന്തല എടുത്തു പിടിച്ച് ഭൂമി കുലുക്കി മുറ്റത്തേക്കു വരികയാണയാള്‍. രണ്ടു തടിമാടന്മാര് കാറിനടത്തു തന്നെ നില്ക്കുന്നു. അതാരാണാവോ, മുമ്പു കണ്ടിട്ടില്ലല്ലോ.
ആശങ്ക മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടു റെയ്ച്ചല്‍ വിരുന്നുകാരനെ വരവേറ്റു:
“ആഹാ, ഇതാരാ വന്നിരിക്കുന്നേ, വന്നാട്ടെ വന്നാട്ടെ, ഞാന്‍ മോളേ വിളിക്കാം….”
അപകടം മണത്തിട്ടും റെയ്ച്ചല്‍ ആതിഥ്യ മര്യാദ വിട്ടില്ല. പക്ഷേ, കുഞ്ഞപ്പി അത്ര മര്യാദ സ്വീകരിക്കാനുള്ള മനസ്ഥിതിയില്‍ ആയിരുന്നില്ല. റെയ്ച്ചലിനെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അയാള്‍ തടഞ്ഞു.
“വേണ്ടാ, ഞാന്‍ നിങ്ങടെ ഓശാരം വാങ്ങാനൊന്നും വന്നതല്ല. നിങ്ങളുമായിട്ടിനി ഒരെടപാടിനുമില്ല. എന്റെ കൊച്ചുമോനെ കൊണ്ടുപോകാനാ ഞാന്‍ വന്നത്.”
പറഞ്ഞു തീര്‍ന്നതും സൂസന് കുഞ്ഞുമായി വാതില്ക്കല്. വിഷപ്പാമ്പിനെപ്പോലെ ഫണം വിരിച്ചു നില്ക്കുന്ന അമ്മായിയപ്പന്റെ മട്ടും ഭാവവും കണ്ട് അവള് അന്തിച്ചു നിന്നു. കുഞ്ഞപ്പിയെയും സൂസനെയും റെയ്ച്ചല്‍ മാറിമാറി നോക്കി. അപ്പോള്‍ ഇതാണു വരവിന്റെ ഉദ്ദേശ്യം, ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.
“കുഞ്ഞിനെ നോക്കാന്‍ ഇവിടെ അവന്റെ അമ്മയുണ്ട്. വേറാരും അതിനു ബുദ്ധിമുട്ടണ്ട. അതിനെ കൊണ്ടുപോകാനാ സാര്‍ ഇത്ര ദൂരം കാറോടിച്ചു വന്നതെന്നറിഞ്ഞില്ല.”
റെയ്ച്ചല്‍ ധൈര്യം സംഭരിച്ചു പറഞ്ഞു. സൂസന് അപ്പോഴും ഒന്നും മിണ്ടിയില്ല.
“മര്യാദയ്ക്കു പറഞ്ഞാല്‍ കേള്‍ക്കാന്‍ പറ്റത്തില്ല അല്ലേ? മര്യാദയല്ലാത്ത ഭാഷയുമറിയാം എനിക്ക്.”
കുഞ്ഞപ്പിയുടെ രോഷം വീണ്ടും തിളച്ചു മറിഞ്ഞു.
റെയ്ച്ചലും വിട്ടുകൊടുത്തില്ല
“ഇത്രയും നേരം മര്യാദയുടെ ഭാഷ തന്നെയാ ഞങ്ങളും പറഞ്ഞത്. എന്താ പേടിപ്പിക്കാന്‍ നോക്കുവാന്നോ? ഈ കുഞ്ഞിനെ വളര്‍ത്താന്‍ നിങ്ങടെ ആരടേം സഹായം ഇവിടാര്‍ക്കും വേണ്ടാന്നു തന്നെയാ പറഞ്ഞത്. എന്റെ കൊച്ചിന്റെ ഭാവിയാ നിങ്ങടെ മോന് തകര്‍ത്തത്. എന്നിട്ടിപ്പോ കൊച്ചിനെ കൊണ്ടു പോകാന്‍ വന്നിരിക്കുന്നു. എന്തിനാ അതിനെക്കൂടി ഇല്ലാതാക്കാനോ? നാണമില്ലേ നിങ്ങള്‍ക്കൊന്നും?”
റെയ്ച്ചലിന്റെ ശബ്ദം അയല്‍ക്കാരെയൊക്കെ ഉണര്‍ത്തി. മുറ്റത്തിന്റെ മൂലയ്ക്കു കെട്ടിയിട്ടിരുന്ന പട്ടിക്കുട്ടി പിശാചിനെ കണ്ടിട്ടെന്ന പോലെ മോങ്ങി. സിഗരറ്റ് വലിച്ചു കാറിനടുത്തു നില്ക്കുന്ന തടിയന്മാരിലേക്ക് അയല്‍വീടുകളിലെ ജനാലകളിലൂടെ ദൃഷ്ടികള്‍ പാഞ്ഞു. കാര്യമെന്താണെന്നു മിക്കവര്‍ക്കും മനസിലായിട്ടില്ല.
വേലിക്കല് പയറു നട്ടുനനച്ചുകൊണ്ടുനിന്ന വാസുപിള്ളയ്ക്കും തോന്നി, സംഭവം അത്ര പന്തിയല്ലല്ലോ. അയാള്‍ വേഗം വീടിനകത്തേക്കു നോക്കി ഭാര്യയെ കൈകാട്ടി വിളിച്ചു.
“നീ വേഗം ആ ജോണിയെ ഫോണില്‍ വിളിച്ച്, പെട്ടെന്നിങ്ങു വരാന്‍ പറ. അത്യാവശ്യമാണെന്നു പറയണം….”
ഭാര്യക്കു നിര്‍ദേശം കൊടുത്ത് വാസുപിള്ളയും വന്നു റെയ്ച്ചലിന്റെ മുറ്റത്തേക്കു കയറി.
“എന്റെ മോനിനി നിന്നെ വേണ്ടാ. ബന്ധമങ്ങൊഴിഞ്ഞേക്കാനാ തീരുമാനം. പക്ഷേങ്കില്, ആ കൊച്ചിനെ ഞങ്ങക്കു വേണം. അതു ഞങ്ങടെ കുടുമ്മത്തിന്റെ ചോരയാ. അതിനെ കൊണ്ടേ ഞാന്‍ പോകൂ. കൂടുതല്‍ വഷളാക്കാതെ അതിനെ ഇങ്ങു തന്നാല്‍ നിങ്ങള്‍ക്കു കൊള്ളാം. തന്നില്ലേലും ഞാന്‍ കൊണ്ടുപോകും. എന്നെ നിനക്കൊന്നും ശരിക്കറിയത്തില്ല….”
കുഞ്ഞപ്പിയുടെ ക്രോധം സൂസന്റെ നേര്‍ക്കായി.
“ബന്ധമൊഴിയാന്‍ തന്നെയാ എന്റേം തീരുമാനം. പക്ഷേ, ഒഴിഞ്ഞിട്ടില്ല. ഞാനും എന്റെ ഭര്‍ത്താവും മാത്രമാ ഇപ്പോ കുഞ്ഞിന്റെ അവകാശികള്‍. അതിനെ വീതിച്ചെടുക്കാന്‍ ഇപ്പോ ഞങ്ങള്‍ ബന്ധം ഒഴിഞ്ഞിട്ടില്ല. ഒഴിയുമ്പോള്‍ കൊച്ചിനെ വേണമെങ്കില്‍ കോടതീ പോയി സ്വന്തമാക്കിക്കോ. ഇവിടല്ല, അങ്ങു ലണ്ടനില്‍. അവിടെ ജനിച്ച അവിടുത്തെ പൗരനാ എന്റെ മോന്. അവനെ വേണേല്‍ അവിടെ കേസു കൊടുക്കാന്‍ പറഞ്ഞേക്ക് മോനോട്.”
സൂസനും വിട്ടുകൊടുത്തില്ല.
“കോടതീടെ കാര്യമൊന്നും പറഞ്ഞു നീയെന്നെ വെരട്ടാന്‍ നോക്കണ്ട. കൊറേ കോടതി ഞാനും കണ്ടതാ. ഒരെടത്തും ഒരേമാന്റേം സമ്മതപത്രം വാങ്ങാതെ കൊച്ചിനെ കൊണ്ടുപോകാന്‍ എനിക്കറിയാം. എന്റെ മോനെ ജയലിലിട്ടേച്ചു സുഖിക്കാന്‍ വന്നിരിക്കുന്നു. ഇനയൊരക്ഷരം നീ മിണ്ടരുത്”- കുഞ്ഞപ്പി അലര്‍ച്ച അന്തരീക്ഷത്തില്‍ പ്രകമ്പനം കൊണ്ടു.
“മോന് ജയലിലില്‍ പോയെങ്കില്‍ അതിനു തക്കതായ കാരണവും കാണും. അതെന്താന്നു മോന് വരുമ്പോള്‍ ചോദിക്ക്. അല്ലാതെ ഞങ്ങടെ മുറ്റത്തു വന്നു ചാടാന്‍ നിക്കണ്ട.”
“ഭ… നിറുത്തെടീ… പുണ്യവതി ചമയുന്നോ. നിനക്ക് ആണുങ്ങടെ കൈക്കരുത്തറിയാത്തതിന്റെ കേടാ. നല്ലതു കിട്ടിയാലേ നീ പഠിക്കൂ.”
സ്ഥിതി ഇത്രയുമായപ്പോഴേക്കും പുറത്തുനിന്ന തടിമാടന്മാരും മുറ്റത്തേക്കു കയറി. കുഞ്ഞപ്പി ഇതിനിടെ ഉമ്മറത്തേക്കു ചാടിക്കയറി. സൂസന്റെ കൈയില്‍നിന്നു കുട്ടിയെ തട്ടിപ്പറിക്കാനുള്ള ശ്രമമായി.
“ഏയ്…, ഏയ്…, ഇതെന്തോന്ന് അക്രമമാ. കുടുമ്മത്തു കേറി തോന്ന്യാസം കാണിക്കുന്നോ? ചോദിക്കാനും പറയാനും ആരുമില്ലാന്നു വിചാരിച്ചാണേല്‍ അതു വേണ്ടാ…”
അതുവരെ മുറ്റത്തു മിണ്ടാതെ നിന്ന വാസു ഒച്ചവച്ചു.
“നീയാണോടാ ചോദിക്കാന്‍, മാറെടാ ഇങ്ങോട്ട്….”
പ്രതികരിച്ചതു കുഞ്ഞപ്പിയുടെ കിങ്കരന്മാരാണ്. കൂടെ കഴുത്തിനു പിടിച്ചൊരു തള്ളും. വാസു മലര്‍ന്നടിച്ചു മുറ്റത്തു വീണു.
“കൊച്ചിനെ തൊട്ടാന്‍ ആ കൈ ഞാന്‍ വെട്ടും അതാരായാലും”- വേലിക്കലിരുന്ന വാക്കത്തിയും വലിച്ചെടുത്ത് റെയ്ച്ചല്‍ പാഞ്ഞു വന്നു.
കുഞ്ഞിനെ പിടിച്ചു പറിക്കാന്‍ നോക്കുന്ന കുഞ്ഞപ്പിയുടെ നേര്‍ക്കായിരുന്നു അവരുടെ ഓട്ടം. പക്ഷേ, അവരെ മറ്റൊരു തടിയന് പിടിച്ചു മുറ്റത്തേക്കു വിലിച്ചിഴച്ചു. കൈയില്‍നിന്നു വെട്ടുകത്തി താഴെപ്പോയി. അവര്‍ വലിയ വായില്‍ നിലവിളിച്ചുകൊണ്ടു മുറ്റത്തു വീണുരുണ്ടു.
തടിയന്മാര് ഉമ്മറത്തു കിടന്ന കസേരയും ടീപ്പോയിയുമെല്ലാം വലിച്ചു മുറ്റത്തേക്കെറിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ഇടിവെട്ടും പോലൊരു ശബ്ദം റോഡില്‍നിന്ന്.
“ഡാ… നായിന്റെ മക്കളേ, ആണുങ്ങളില്ലാത്ത വീട്ടിക്കേറി അനാവശ്യം കാണിക്കുന്നോ. ഇറങ്ങെടാ ഇവിടെ.”
പാഞ്ഞു വന്ന സൈക്കിള്‍ വഴിയിലേക്കു മറിച്ചു ജോണി അലറിക്കൊണ്ടു മുറ്റത്തേക്കു ചാടിക്കയറി. സഹോദരന്റെ ശബ്ദം റെയ്ച്ചലിന്റെ മനസില്‍ സമാശ്വാസത്തിന്റെ ഒരു തരി വീണു മുളച്ചു. അവരെ പിടിച്ചിരുന്നവന്‍ തിരിഞ്ഞു നോക്കിയതും മൂക്കിനു തന്നെ ഒരു ക്വന്റല്‍ തൂക്കത്തില്‍ ഒറ്റയിടി. വാസുവിനെ തള്ളിയിട്ടവന്റെ നാഭി നോക്കി ഒരു തൊഴിയും കൊടുത്ത് അകത്തേക്കു പാഞ്ഞു കയറിയ ജോണി കുഞ്ഞപ്പിയുടെ പിന്കഴുത്തില് പിടിമുറുക്കി. കുഞ്ഞപ്പി കുഞ്ഞിന്റെ മേലുള്ള പിടിവിട്ടു. അയാളുടെ കണ്ണുതള്ളി.
“മോളേ, നീ കൊച്ചിനേം കൊണ്ട് അകത്തു പോ. പെങ്ങളും പോ. ഇവന്മാരെ ഞാന്‍ നോക്കിക്കോളാം….”
പിന്നെ ജോണിയും രണ്ടു മല്ലന്മാരും തമ്മില്‍ പൊരിഞ്ഞ അടി തന്നെ നടന്നു. ജോണിയുടെ കൈകാലുകള്‍ വായുവില്‍ തലങ്ങും വിലങ്ങും പാഞ്ഞു. ഗുണ്ടകളുടെ മൂക്കില്‍നിന്നും വായില്‍നിന്നും ചോര തെറിക്കാന്‍ തുടങ്ങി. ജോണിയുടെ സഹായത്തിനു വാസുവും കൂടി.
ഇതിനിടെ കുഞ്ഞപ്പി ഓടി കാറില്‍ കയറി ഇരിപ്പായി. ജോണിയുടെ കൈകാലുകള്‍ തന്റെ ഗുണ്ടകളെ ചതച്ചു പിഴിയുന്നത് കുഞ്ഞപ്പി ഗ്ലാസിലുടെ നോക്കിയിരുന്നു. വണ്ടിയെടുത്തോണ്ടു കടക്കാമെന്നു വച്ചാല്‍ ഓടിക്കാനും അറിയന്‍ മേലാ. ഇങ്ങനൊരു ചട്ടമ്പി കുടുമ്മത്തൊണ്ടെന്നു കല്യാണത്തിനു മുമ്പേ കേട്ടതാ. എല്ലാം നിര്‍ത്തി തേങ്ങാക്കച്ചോടോമായിട്ട് ഒതുങ്ങി കഴിയുന്നെന്നാ അടുത്ത കാലത്തു കേട്ടത്. ഇപ്പോ ഈ നേരത്ത് ഇവനെ ആരാണാവോ ഇങ്ങോട്ടു കെട്ടിയെടുത്തത്. വന്ന സമയം തീരെ ശരിയായില്ല. കൊണ്ടുവന്ന എന്തിരവന്മാരു ദേ ചോര തൂറുന്നു.
ഗുണ്ടകള്‍ രണ്ടും ഇഞ്ചപ്പരുവമായിക്കഴിഞ്ഞു. എണീക്കാന്‍ പോലുമാകാതെ നിലത്തു കിടക്കുകയാണു രണ്ടു.
ജോണി ആക്രോശിച്ചു.
“എണീക്കെടാ നായിന്റെ മക്കളേ. പോയി വിളിച്ചോണ്ടു വാടാ നിന്റെയൊക്കെ മറ്റവനെ…. എടാ, പറഞ്ഞതു കേട്ടില്ലേ, കാറിലിരിക്കുന്ന നിന്റെ മൊതലാളിയെ പോയി വിളിച്ചോണ്ടു വരാന്‍….”
ജോണി വീണ്ടും ചവിട്ടാന്‍ കാലു പൊക്കിയപ്പോഴേക്കും ഒരുത്തന് ഉരുണ്ടുപിരണ്ട് എഴുന്നേറ്റു. എളിയില്നിന്നവന് കത്തി വലിച്ചൂരി. ജോണി നിസാരമായി അതു പിടിച്ചു വാങ്ങി.
“നിനക്കു കത്തി പ്രയോഗവും ഉണ്ടല്ലേ. പറയെടാ എത്രപേരെ നീ ഇതുകൊണ്ടു കുത്തിമലര്‍ത്തിയിട്ടുണ്ട്. ഫ! പറയെടാ കഴുവേറീ.”
“അയ്യോ ഞാനാരേ കുത്തീട്ടില്ലേ. ഒരു ധൈര്യത്തിനു കൊണ്ടുനടക്കുന്നതാ. ആള്‍ക്കാരെ പേടിപ്പിക്കാന്‍.”
കരഞ്ഞുകൊണ്ടായിരുന്നു അവന്റെ മറുപടി.
“എന്നാല്‍ ഇതാളു വേറെയാ. പോയി വിളിച്ചോണ്ടു വാടാ ആ കാറിലിരിക്കുന്നവനെ.”
അവന് തൊഴുതുകൊണ്ട് തിരിച്ചു നടന്നു. പിന്നെ കാറിനടുത്തേക്ക് അയാള്‍ വേച്ചുവേച്ച് ഓടി. വിന്‍ഡോയിലൂടെ കുഞ്ഞപ്പിയെ നോക്കി. തിരിഞ്ഞു ജോണിയെയും നോക്കി. അയാള്‍ കൈ ഓങ്ങിക്കാണിച്ചു.
കുഞ്ഞപ്പി പുറത്തേക്കിറങ്ങി. ചെറിയൊരു വിറയലോടെ മെല്ലെ നടന്നു മുറ്റത്തേക്കു കയറി. തടിയന്മാരെയും ജോണി കൈകാട്ടി വിളിച്ചു.
“വരിനെടാ. വന്ന് ഈ കസേരയും മേശയുമെല്ലാം ഇരുന്നിടത്ത് എടുത്തുവയ്ക്ക്.”
രണ്ടാളും കൂടി കസേരയും മേശയും തിരികെ ഉമ്മറത്തുകൊണ്ടിട്ടു. ഇയാള്‍ പറയുന്നതെല്ലാം അനുസരിക്കാതെ ഇവിടെനിന്നു രക്ഷപെടാനാകില്ലെന്ന് അവര്‍ക്കം ഇതിനകം നല്ല ബോധ്യം വന്നിരുന്നു. കുഞ്ഞപ്പി വിറച്ചുകൊണ്ടു മുറ്റത്തിന്റെ ഒരരുകില്‍ നിന്നു.
അപ്പോഴാണു പിന്നില്‍ മറ്റൊരു വണ്ടി വന്നു നില്‍ക്കുന്നത്.
“എന്താ, എന്താ ഇവിടെ?”
പാപ്പച്ചായനാണ്. ജോണിയുടെയും റെയ്ച്ചലിന്റെയും മൂത്ത ജ്യേഷ്ഠന്. സ്വര്‍ണക്കടയില്‍ ആരോ വിവരമറിയിച്ചപ്പോള്‍ വന്നതാണ്.
“എവമ്മാര് വീട്ടിക്കേറി പോക്രിത്തരം കാണിക്കാനെറിയേക്കുവാ അച്ചായാ. പിള്ളേരേപ്പിടിത്തക്കാരാ, നമ്മുടെ കൊച്ചിനെ കൊണ്ടുപോണം പോലും. ഇനി പോലീസു വന്നിട്ടു ബാക്കി തീരുമാനിക്കട്ടെ. ഒന്നിനേം അങ്ങനങ്ങു വിട്ടാ പറ്റത്തില്ല.”
ജോണി പറഞ്ഞതു കേട്ട് കുഞ്ഞപ്പിയുടെ നെഞ്ചു കാളി. ഇപ്പോത്തന്നെ ആവശ്യത്തിനു നാണക്കേടായി. അത്ര മോശമല്ലാത്ത തല്ലും കിട്ടി. ഇനി പോലീസ് സ്റ്റേഷനീക്കൂടി കേറേണ്ടി വന്നാല്‍… പിന്നെ പുറത്തിറങ്ങി നടക്കണ്ട. വീടു കേറി ആക്രമിച്ചതിനു കേസു വേറെയാകും. പിന്നെ കൊച്ചിനെ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയെന്നും ഗുണ്ടകളെ വിട്ടു തല്ലിച്ചെന്നും കൂടിയായാല്‍ പറയാനുമില്ല. അയാള്‍ ദയനീയമായി പാപ്പനെ നോക്കി.
“പാപ്പച്ചാ, ഞാന്‍…. ഇവമ്മാരെ ഇനി ആശുപത്രീ കൊണ്ടുപോണം.”
കുഞ്ഞപ്പിയുടെ ഒച്ച പൊങ്ങിയതിനൊപ്പം ജോണിയുടെ കൈയും ചീറിക്കൊണ്ടുയര്ന്നു. സൂസന് ഓടിവന്നു തടുത്തു.
“അയ്യോ വേണ്ടാ… മതി. ഇനി ഉപദ്രവിക്കണ്ട. അവരു പൊക്കോട്ടെ.”
പാപ്പന് കുഞ്ഞപ്പിയെയും ജോണിയെയും മാറിമാറി നോക്കി. പിന്നെ ജോണി പിഴിഞ്ഞിട്ടിരിക്കുന്ന മല്ലന്മാരെയും ഒന്നു നോക്കിയിട്ടു പറഞ്ഞു:
“വേണ്ടെടാ, പോട്ടെ, വിട്ടേര്. കൊടുക്കാനൊള്ളത് ഇപ്പത്തന്നെ നീ കൊടുത്തിട്ടൊണ്ടല്ലോ. ഇനി മതി.” പാപ്പന് അനുജനെ അനുനയിപ്പിക്കാന്‍ നോക്കി. ജ്യേഷ്ഠനും അനുജനും അത്ര രസത്തിലൊന്നുമല്ല. അപ്പച്ചന് പണ്ടു റെയ്ച്ചലിനു വീടു വച്ചു കൊടുത്തപ്പോള്‍ തുടങ്ങിയ ഉടക്കാണ്. എന്നാലും, പാപ്പച്ചായന് പറഞ്ഞാല്‍ ജോണി നേരേ നിന്ന് എതിര്‍ക്കില്ല.
“അതു ശരിയാവത്തില്ലച്ചായാ… പോലീസു വേണ്ടെങ്കില്‍ വേണ്ട. പക്ഷേങ്കില്, ഇയാളെക്കൊണ്ടു മാപ്പു പറയിക്കുകയെങ്കിലും വേണം.”
ജോണി അയയുന്നില്ല.
“ഡാ, ഒന്നും വേണ്ടന്നല്ലേ നിന്നോടു പറഞ്ഞത്. അവരെ വിട്ടേക്ക്. കുഞ്ഞപ്പീ, ഇവന്മാരെ വിളിച്ചോണ്ടു പോ. വേഗം പൊയ്ക്കോ…. പിന്നൊരു കാര്യം, കുഞ്ഞപ്പീ, തനിക്കു കൊറേ പൂത്ത പണമൊക്കെ കാണും. പക്ഷേ, കുടുമ്മത്തില് പെറന്നവരോടു കളിക്കാന്‍ നിക്കണ്ട. ഞങ്ങളു ചോറുവാരിക്കൊടുത്ത വളര്‍ത്തിയ കൊച്ചാ ഈ സൂസന്. അവളുടെ ദേഹത്ത് ഒരു തരി മണ്ണു വാരിയിട്ടാ ഞങ്ങള്‍ അമ്മാച്ചമാര് നോക്കി നിക്കുമെന്നു നീ കരുതണ്ട. ഉം, പൊക്കോ വേഗം….”
കുഞ്ഞപ്പിയും ഗുണ്ടകളും ജീവനുംകൊണ്ടു കാറില്‍ക്കയറി. ജോണി കലിയടങ്ങാതെ പല്ലിറുമ്മി നോക്കിനില്ക്കുമ്പോള് അവര്‍ റിവേഴ്സെടുത്ത് പാഞ്ഞു പോയി.
സൂസന്റെ കണ്ണുകളില്‍ ആശ്വാസം. വല്യച്ചായന് ഒരിക്കലും വരുമെന്നു വിചാരിച്ചതല്ല. ജോണിച്ചായനും വല്യച്ചായനുമുണ്ടെങ്കില് ഇനിയാരെയും പേടിക്കാനില്ലെന്ന് അവള്‍ക്കു തോന്നി. സ്വന്തം മോളെപ്പോലെയാണു ജോണിച്ചായനു താന്‍. വല്യച്ചായന് ഒരിക്കലും അങ്ങനെ പ്രകടമായ സ്നേഹമൊന്നും കാണിച്ചിട്ടില്ലെങ്കിലും ആ മനസിലും തനിക്കൊരു സ്ഥാനമുണ്ടെന്നറിഞ്ഞപ്പോള്‍ സൂസന്റെ മനം കുളിര്‍ത്തു.
വല്യപ്പച്ചന്റെ വലിയ വീട്ടില്‍ അവിടുത്തെ കുട്ടിയായാണു വളര്‍ന്നത്. വാറ്റ് ചാരായം കുടിച്ചേ വീട്ടില്‍ വരുകയുള്ളെങ്കിലും ജോണിച്ചായന് വീട്ടിലുള്ള ഒരാളോടും ഒച്ചയെടുക്കുന്നതോ കൈപൊക്കുന്നതോ കണ്ടിട്ടില്ല. അപ്പനറിയാതെ അമ്മായി പിന്നിലെ കതകു തുറന്നു കൊടുക്കും. പ്രാര്‍ഥനയും ഉപവാസവുമാണ് അച്ചായന്റെ കള്ളുകുടി മാറാന്‍ അമ്മായി കണ്ടെത്തിയ വഴി. ഇപ്പോ പണ്ടത്തെപ്പോലെ കുടിയൊന്നുമില്ല. മക്കള്‍ വളര്‍ന്നപ്പോള്‍, തന്റെ കുടി അവര്‍ക്കൊരു നാണക്കേടാകുന്നു എന്നു ജോണിക്കു സ്വയം തോന്നി. അപ്പോ ആരും പറയാതെ സ്വയം അങ്ങു നിര്‍ത്തി. ധ്യാനത്തിന്റെയും ഉപവാസത്തിന്റെയുമൊക്കെ ശക്തിയെന്ന് അമ്മായിയും വിശ്വസിച്ചു.
ലോകത്ത് ആകെ പേടിയുള്ളത് അപ്പനെ ആയിരുന്നു. അപ്പന് പല തവണ വിളിച്ചു ശാസിച്ചു. പല തവണ സത്യം ചെയ്യിച്ചു. അതൊക്കെ തെറ്റിച്ചപ്പോള്‍ പല ഒഴിവുകഴിവുകള്‍ പറഞ്ഞു.
“എന്താ മോളേ ഇതൊക്കെ? കാര്യങ്ങളൊക്കെ ഇന്നലെത്തന്നെ നിന്റമ്മ പറഞ്ഞു. പക്ഷേ, ബന്ധമൊഴിയുകാന്നൊക്കെ വച്ചാ…”
മുറ്റത്തേക്കിറങ്ങിവന്ന സൂസനോടായി പാപ്പന് ചോദിച്ചു. കാര്യങ്ങളൊക്കെ അയാള്‍ അറിഞ്ഞിരിക്കുന്നു. പക്ഷേ, മറുപടി കൊടുത്തതു ജോണിയാണ്.
“അച്ചായാ, സ്വരുമയോടെ പോകാനാ ഞാനും ഇന്നലെ ഇവളോടു പറഞ്ഞത്. പക്ഷേങ്കി, ഇന്നാണെനിക്കു കാര്യം ശരിക്കും മനസിലായത്. ഇനി വേണ്ടാ. ഇങ്ങനത്തെ കൂട്ടരുമായിട്ടു നമ്മുടെ കുടുമ്മത്തിന് ഇനിയൊരു ബന്ധം വേണ്ടാ….”
അന്നു രാവിലെ വരെ ഡിവോഴ്സില്നിന്നു പിന്മാറാന് മകളെ ഉപദേശിച്ച റെയ്ച്ചലും അപ്പോള്‍ മൗനം പാലിച്ചു. ആ കുടുംബവുമായി ഇനിയും ഒത്തുപോകാമെന്ന അവരുടെ എല്ലാ പ്രതീക്ഷയും നശിച്ചു കഴിഞ്ഞിരിക്കുന്നു. എങ്കിലും മകളുടെ വിവാഹബന്ധം വേര്‍പെടുന്നത് സഹിക്കാവുന്നതിലുമധികമായിരുന്നു ആ അമ്മയ്ക്ക്.
Latest News:

പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്...
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റെ ആദ്യ വിദേശ സന്ദർശനം കീവിലെക്ക്. യുക്രെയ്നിനുള്ള യു...UK NEWS
ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
ആതൻസ്: വടക്കൻ ഗ്രീസിലെ അഭയാർഥികൾക്കായുള്ള താൽക്കാലിക താമസ കേന്ദ്രത്തിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ...World
അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
തെഹ്റാൻ: അസ്ഥിരമായ അന്തരീക്ഷത്തിൽ നിക്ഷേപം ആകർഷിക്കാനും വികസനം ത്വരിതപ്പെട...World
വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
വാഷിങ്ടൺ: യു.എസിലെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ വിവേക് രാമസ്വാമിയെ പിന്തുണ...World
സന്ദർലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ഇരുപതാം വാർഷികവും; സെപ്റ്റംബർ 5...
മാത്യു ജോസഫ് സന്ദർലാൻഡ് : ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസ...Spiritual
ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
അരുൺ ജോർജ്ജ് ഹെറിഫോഡ്: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിന് ഹെറിഫോഡ് മലയാളികൾ അണിയിച്ചൊരുക്കിയ ഓ...Associations
ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മു...
ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷന്റെ (DMA) ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 29ന് ഡാർട്ട്ഫോർഡിലെ റിവർസൈഡ് കമ...Associations
സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ 18 നു ബർമിംഗ്ഹാമിൽ; ഈവർഷം വനിതകളുടെ മത്സരത്തിന...
സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ ...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- സന്ദർലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ഇരുപതാം വാർഷികവും; സെപ്റ്റംബർ 5 ശനിയാഴ്ച- ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ മാത്യു ജോസഫ് സന്ദർലാൻഡ് : ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും സന്ദർലാൻഡ് സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഇരുപതാം വാർഷികവും സന്ദർലാൻഡ് സെ. ജോസെഫ്സ് ദേവാലയത്തിൽ വെച്ച് സെപ്തമ്പർ 5 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു . രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ റെവ. ഫാ. ജോസഫ് മുക്കാട്ട് ( Director SMYM – Eparchy of Great Britain ) മുഖ്യകാര്മീകനാകും . തിരുനാൾ കുർബാനയിൽ
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു അരുൺ ജോർജ്ജ് ഹെറിഫോഡ്: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിന് ഹെറിഫോഡ് മലയാളികൾ അണിയിച്ചൊരുക്കിയ ഓണം മ്യൂസിക് ആൽബം ഗാന രചയിതാവ് ശ്രീ ജെയ്സൺ ആറ്റുവായും ഗായകൻ ശ്രീ ജോബി ജോണിയും ചേർന്ന് ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനം നടത്തി വിരമിച്ച വിമുക്ത ഭടൻ ശ്രീ.ജോർജ്ജ് വർഗീസിനെ ക്കൊണ്ട് നിർവ്വഹിപ്പിച്ചു. തദവസരത്തിൽ ആൽബത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഹെറിഫോഡിലെ കലാ പ്രതിഭകൾ പങ്കെടുത്തു. പ്രവാസ ഭൂമിയിലെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് നിർമ്മിച്ച ഈ സംഗീതവിരുന്ന് കുറവുകൾ ഉൾക്കൊണ്ട്
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷന്റെ (DMA) ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 29ന് ഡാർട്ട്ഫോർഡിലെ റിവർസൈഡ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. സംഘടനയുടെ 20-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തെ ഓണാഘോഷത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഡാർട്ട്ഫോർഡ് മേഖലയിലെ സാംസ്കാരിക പ്രവർത്തനങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും നൽകിയ സംഭാവനകളുടെ ഓർമ്മപ്പെടുത്തൽ കൂടിയാകും ഈ ആഘോഷം. യുക്മ (UUKMA) നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുക്കും. കേരളത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും യുകെയിലെ മലയാളി സമൂഹത്തിന്റെ
- സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ 18 നു ബർമിംഗ്ഹാമിൽ; ഈവർഷം വനിതകളുടെ മത്സരത്തിനും തുടക്കം കുറിക്കുന്നു സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് ഒക്ടോബർ 18 നു നടക്കും. യുകെയിലെ വടംവലി ടൂർണമെന്റുകളിൽ പ്രഥമ സ്ഥാനത്തുള്ള ഈ ടൂർണമെന്റിൽ യുകെയിലെ പ്രമുഖടീമുകളെല്ലാം തന്നെ അണിനിരക്കും. ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെഎവർറോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും 1504 പൗണ്ടും അടങ്ങുന്ന സമ്മാനം ലഭിക്കും. 704 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 304 പൗണ്ടും 204 പൗണ്ടും ലഭിക്കും. അഞ്ച് മുതല്എട്ട് സ്ഥാനം
- ഇന്ത്യയിൽ നിന്നും വിദേശയാത്ര ചെയ്യുന്നവർക്ക് ഇനി ഫിസിക്കൽ ബോർഡിങ് പാസ് ആവശ്യമില്ല; പുതിയ നിയമവുമായി കേന്ദ്രം ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എമിഗ്രേഷൻ ബ്യൂറോ. വരുന്ന സെപ്റ്റംബർ 1 മുതൽ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ ഫിസിക്കൽ ബോർഡിങ് പാസുകളോ അവയിൽ എമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കുന്നതോ ആയ നിർബന്ധിത രീതി പൂർണമായും ഒഴിവാക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ യാത്രക്കാർ വിമാനത്താവളങ്ങളിൽ ഫിസിക്കൽ ബോർഡിങ് പാസ് ഹാജരാക്കുകയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അതിൽ സ്റ്റാമ്പ് പതിക്കുകയും ചെയ്യേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ ഈ രീതി യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു…. /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു….
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ൻ്റെയും മെഗാ കാർണിവൽ, ആഘോഷങ്ങളുടെ മഹാസംഗമത്തിനുമായി വിപുലമായ സംഘാടക സമിതിയെ പ്രഖ്യാപിച്ചു. ചെയര്മാന്: അഡ്വ. എബി സെബാസ്റ്റ്യന്‍ കോര്‍ഡിനേറ്റര്‍: ജയകുമാര്‍ നായര്‍ ജനറല്‍ കണ്‍വീനര്‍: ഡിക്സ് ജോര്‍ജ്ജ് ടീം മാനേജ്മെന്റ്: ജോര്‍ജ്ജ് തോമസ്, ജോബിന് ജോര്‍ജ്ജ് ഫിനാന്‍സ് കണ്ട്രോള്: ഷീജോ വര്‍ഗ്ഗീസ് സണ്ണിമോന്‍ മത്തായി, പീറ്റര്‍ താണോലില്‍, സുരേന്ദ്രന് ആരക്കോട്ട്, സുനില്‍ ജോര്‍ജ്ജ്, ബിജു പീറ്റര്‍, ജെയ്സണ്‍ ചാക്കോച്ചന്, രാജേഷ് രാജ്, ജോസ് വര്‍ഗ്ഗീസ്, ബെന്നി അഗസ്റ്റിന്, ജാക്സൻ തോമസ്,






click on malayalam character to switch languages