1 GBP = 110.83
breaking news

സുവാറ ബൈബിൾ ക്വിസ് മത്സരം രണ്ടാം റൗണ്ടിൽ അഞ്ചു കുട്ടികൾ പ്രഥമസ്ഥാനം കരസ്ഥമാക്കി

സുവാറ ബൈബിൾ ക്വിസ് മത്സരം രണ്ടാം റൗണ്ടിൽ അഞ്ചു കുട്ടികൾ പ്രഥമസ്ഥാനം കരസ്ഥമാക്കി

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ട് അവസാനിച്ചപ്പോൾ അഞ്ചു കുട്ടികൾ പ്രഥമസ്ഥാനം നേടി . എയ്ജ് ഗ്രൂപ്പ് 8 -10 ൽ നീൽ ജോസഫ് പ്രഥമസ്ഥാനം കരസ്ഥമാക്കിയപ്പോൾ എയ്ജ് ഗ്രൂപ്പ് 11 -13 ൽ രണ്ടു പേര് പ്രഥമസ്ഥാനം പങ്കുവച്ചു -ജോയിൻ തങ്കച്ചനും ജോയൽ തോമസും . 14 -17 എയ്ജ് ഗ്രൂപ്പിൽ ആൻ മരിയ ജോബി പ്രഥമസ്ഥാനം കരസ്ഥമാക്കി .

മൂന്നാം റൗണ്ട് മത്സരങ്ങൾ ഈ ശനിയാഴ്ച ആരംഭിക്കും . മൂന്ന് ആഴ്ചകളിലായിട്ടാണ് ഈ റൗണ്ടിലെ മത്സരങ്ങൾ നടത്തുക . ഈ റൗണ്ടിലെ എല്ലാ ആഴ്ചകളിലെയും മത്സരങ്ങളുടെ മാർക്കുകൾ കൂട്ടി അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന എട്ടുകുട്ടികൾ ഫൈനൽ റൗണ്ട് മത്സരത്തിലേക്ക് യോഗ്യത നേടും . ഓഗസ്റ്റ് 29 നാണ്  ഫൈനൽ മത്സരം ക്രമീകരിച്ചിരിക്കുന്നത്  ഓൺലൈൻ ബൈബിൾ ക്വിസിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്.രൂപതയുടെ ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടണമെന്ന് ജിമ്മിച്ചൻ ജോർജ് അറിയിച്ചു

https://uukmanews.com/wp-content/uploads/2020/07/Round2ToppersListt.pdf

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more