1 GBP = 129.91
breaking news
- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
മഹാത്മാ പുരസ്ക്കാരം: വി.ടി.വി ദാമോദരന്‍ (അബുദാബി); ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ടര്‍: മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)…
- Jan 29, 2020
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ “ആദരസന്ധ്യ 2020” നോട് അനുബന്ധിച്ച് പുരസ്ക്കാര ജേതാക്കളായ പത്ത് പേരുടെ പേരുകള്‍ യുക്മ ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020” നോട് അനുബന്ധിച്ച് പുരസ്ക്കാര ജേതാക്കള്‍ക്ക് പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്. മഹാത്മാ പുരസ്ക്കാരം നേടിയ വി.ടി.വി ദാമോദരന്‍ (അബുദാബി) , ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ടര്‍ പുരസ്ക്കാരത്തിന് അര്‍ഹനായ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍) എന്നിവരെ പരിചയപ്പെടാം.
വി ടി വി ദാമോദരന്‍: മഹാത്മാ പുരസ്ക്കാരം
മഹാത്മാഗാന്ധിയുടെ 150- ആം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിനെ പരിഗണിച്ച് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്ക്കാരത്തിന് അര്‍ഹനായത് വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് – അബുദാബി) ആണ്.
ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ അതിരുകളില്ലാത്ത മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം വിതറുന്ന ഉദാരതയുടെ സ്നേഹസൂര്യനായാണ് വി.ടി.വി ദാമോദരന്‍ അറിയപ്പെടുന്നത്.
ഗള്‍ഫില്‍ നിരാശ്രയരായി തീരുന്ന തൊഴിലന്വേഷകര്‍ നിയമക്കുരുക്കുകളില്‍ പെട്ടു ബുദ്ധിമുട്ടുന്നവര്‍, നാട്ടിലേക്ക് മടങ്ങാന്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്ന നിരാലംബര്‍, രോഗികള്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ താന്‍ പ്രതിനിധാനം ചെയ്തുപോരുന്ന ഗാന്ധി സാഹിത്യ വേദി, പയ്യന്നൂര്‍ സൗഹൃദവേദി ഗിവ് എ ഹാന്‍ഡ് ഉള്‍പ്പെടെയുള്ള സംഘടനകളിലൂടെയും പ്രവാസ ലോകത്തുള്ള മറ്റു പല സംഘടനനകളുമായി ചേര്‍ന്ന് വി.ടി.വി നടത്തുന്ന കരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ജാതി മത രാഷ്ട്രീയ ഭേദമന്യേ യുഎഇയിലെ പൊതുവേദികളിലെല്ലാം തന്നെ സമ്മതനായ സാന്നിധ്യമായി ഓരോരുത്തരുടേയും ഉറ്റബന്ധുവാണെന്ന് തോന്നിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.
പ്രശസ്ത കോല്‍ക്കളി ആചാര്യനും കേരളാ ഫോക്ലോര് പുരസ്കാര ജേതാവുമായ മഹാനായ തന്റെ പിതാവ് കെ.യു രാമപ്പൊതുവാളിനെ പോലെ പ്രസ്തുത പുരസ്കാരം വിടിവിയെയും തേടിയെത്തിയപ്പോള്‍ പിതാവിനും പുത്രനും ലഭിക്കുന്ന പുരസ്കാരമെന്ന അപൂര്വ്വതയോടൊപ്പം ഇങ്ങനെയൊരു ആദരം നേടുന്ന ആദ്യ പ്രവാസി മലയാളിയെന്ന ബഹുമതിയും വിടിവിക്ക് സ്വന്തമായി. കലാ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ നാള്‍വഴികളില്‍ പ്രഥമഗാന്ധിഗ്രാം, അക്ഷയദേശീയ പുരസ്കാരം, കലാനികേതന് അവാര്‍ഡ്, മലയാളഭാഷ പാഠശാല പുരസ്കാരം, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സാമൂഹ്യ പ്രവര്‍ത്തന ഗ്ലോബല്‍ അവാര്‍ഡ്, കണ്ണുര്‍ എസ്എന്‍ കോളേജ് അനിയുടെ പട്ടും വളയും, ഇന്ത്യ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍, അബുദാബി മാസ്റ്റര്‍ ഓഫ്ഫോക്ലോര് അവാര്‍ഡ്, പയ്യന്നുര്‍ മിഡ് ടൗണ്‍ റോട്ടറി അവാര്‍ഡ് തു ടങ്ങിയ അര്‍ഹമായ ഒട്ടേറെ ആദരങ്ങള്‍ ഈ മനുഷ്യ സ്നേഹിയെ തേടിയെത്തി.
കവിതയുടെ ലോകത്തും വിടിവി തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്. യു.എ.ഇയുടെ രാഷ്ട്രപിതാവ് ഹിസ്ഹൈനസ് ഷെയ്ഖ് സായിദിനെ കുറിച്ചും പെറ്റനാടിനോടെന്ന പോലെ അന്നം തരുന്ന നാടിന്റെ സാംസ്കാരിക ഗരിമയെ കുറിച്ചും പത്തോളം അനുപമ സുന്ദരമായ കടപ്പാടിന്റെ കവിതകളെഴുതി വിടിവി അറബ്് ലോകത്തും ശ്രദ്ധേയനായി. പ്രസ്തുത കവിതകള്‍ അറബ് ഭാഷകളിലടക്കം വിവര്‍ത്തനം ചെയ്യപ്പെടുകയും അബുദാബി പോലീസിന്റെ 999 ഉള്‍പ്പെടെയുള്ള യുഎഇയിലെ പ്രമുഖ അറബ് പ്രസിദ്ധീകരണങ്ങളിലെല്ലാം തുടര്‍ച്ചയായി വെളിച്ചം കാണുകയും അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തു. മധ്യവേനല്‍, ഓര്‍മ്മ മാത്രം, വിദൂഷകന് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വിടിവി ഒരു ബഹുമുഖ പ്രതിഭയാണ്.
തന്റെ മഹത്തായ മാതൃരാജ്യത്തിന്റെയും അതിന്റെ രാഷ്ട്രപിതാവും തന്റെ മാര്ഗദര്ശകനുമായ മഹാത്മാഗാന്ധിയെയും കുറിച്ചും ധാരാളം ലേഖനങ്ങളും കവിതകളും വിടിവിയുടെ തൂലികയില്‍ നിന്നും പിറവിയെടുത്തു. ഗാന്ധിജിയെ കുറിച്ചും മാനവമൂല്യങ്ങളെ കുറിച്ചും പ്രവാസ ലോകത്ത് ഏറ്റവും കൂടുതല്‍ ലേഖനമെഴുതിയ വെറുമൊരു എഴുത്തുകാരന് മാത്രമായിരുന്നില്ല വി.ടി.വി, മാനവികതയുടെ ഐക്യത്തിനായി ഗാന്ധിയന്‍ ആദര്‍ശങ്ങളെ ആയുധമാക്കി പ്രവാസ ലോകത്തിനു മുന്നിലേക്കിറങ്ങി വന്നൊരു പോരാളി ആയിരുന്നു അദ്ദേഹം.
ഗാന്ധി സാഹിത്യ വേദിയെന്ന തന്റെ സംഘടനയിലൂടെ ഗാന്ധിയന്‍ മൂല്യങ്ങള്‍ പ്രവാസ ലോകത്ത് നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്നതിനും പ്രവര്‍ത്തികമാക്കുന്നതിനും ആവശ്യമായതെല്ലാം ഒരുക്കൂട്ടിയ വിടിവിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളായിരുന്നു ഒരു അറബ് രാജ്യത്ത് ലോകത്ത് ഇദംപ്രഥമായി ഗാന്ധി പ്രതിമയും ചര്‍ക്കയുമെല്ലാം സ്ഥാപിതമാകുന്നതിനു നേതൃത്വം നല്‍കാനായത്. കാലത്തിന്റെ നീതി പോലെ അതേറ്റവും അര്‍ഹമായ വിടിവിയുടെ കരങ്ങളിലൂടെ തന്റെ ജന്മനാട്ടില് നിന്ന് പണി കഴിപ്പിച്ചു യുഎയില്‍ എത്തി.
മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍): ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ്
രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് പുരസ്ക്കാരം സമ്മാനിക്കും.
യു.കെയിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്ന ഏലൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സാരഥി. 2002ല്‍ തുടങ്ങിയ സ്ഥാപനം ഇന്ന് സ്റ്റോക് പോര്‍ട്ടിലും ന്യൂഡല്‍ഹിയിലും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും സ്വന്തം ഓഫീസുകളുമായി പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ഏലൂര്‍ കണ്‍സള്‍ട്ടന്‍സിക്കു പുറമേ നഴ്സിങ് ജോബ്സ് യുകെ, ഏലൂര്‍ പ്രോപ്പര്‍ട്ടീസ് യുകെ തുടങ്ങിയ കമ്പനികളാണ് ഗ്രൂപ്പിന്റെ ഭാഗമായുള്ളത്. റിക്രൂട്ടമെന്റ് രംഗത്തും എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടിങ് രംഗത്തും വിശ്വാസ്യത മുഖമുദ്രയാക്കിയ പ്രവര്‍ത്തനമാണ് ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയെ പുതിയ ഉയങ്ങളിലേക്ക് എത്തിച്ചത്. ഇന്റര്‍നാഷണല്‍ നഴ്സസ് റിക്രൂട്ട്മെന്റ് രംഗത്ത് 18 വര്‍ഷത്തെ ഏറ്റവും വിശ്വസ്തതയോടു കൂടിയുള്ള സേവനപാരമ്പര്യമാണ് ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയുടെ കരുത്ത്. അയ്യായിരത്തിലധികം പേരാണ് ഇതിനോടകം ഏലൂര്‍ ഗ്രൂപ്പിലൂടെ ജീവിതത്തിന് പുതിയ അര്‍ഥങ്ങള്‍ തേടിയത്.
മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും പുറമേ ശ്രീലങ്ക ഫിലീപ്പിന്‍സ് തുടങ്ങി അഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാരെ യുകെയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. എന്‍എച്ച്എസ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ചെയ്തു വരുന്നു. മാഞ്ചസ്റ്റര്‍ ചേംബര്‍ ഓഫ് കൊമേഴ്സിലെ സജീവ അംഗം. റിക്രൂട്ട്മെന്റ് കോണ്‍ഫെഡറേഷന്‍ മെമ്പര്‍ഷിപ്പ് (ആര്‍ഇസി) ഉള്ള യുകെയിലെ അപൂര്‍വം സ്ഥാപനങ്ങളിലൊന്ന്, നഴ്സിങ് റിക്രൂട്ട്മെന്റില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ അപ്രൂവല്‍ ഉള്ള ചുരുക്കം ഏജന്‍സികളിലൊന്ന്, വോസ്കി ട്രെയിനിങിന് സൗകര്യമൊരുക്കിയ ആദ്യ കണ്സള്ട്ടന്സികളിലൊന്ന്.. വിശേഷണങ്ങള്‍ ഒട്ടനവിധിയാണ്.
മികവുറ്റ നഴ്സുമാരെ നല്കുന്നതിലുള്ള ഉത്തരവാദിത്വം പരിഗണിച്ച് എന്‍എച്ച്എസ് നല്കിയ ബെസ്റ്റ് നഴ്സിങ് സപ്ലൈയറിനുള്ള ഇന്റര്‍നാഷണല്‍ റിക്രൂട്ട്മെന്റ് ഓഫ് ക്ലിനിക്കല്‍ ഹെല്‍ത്ത് കെയര്‍ ഫ്രൊഫഷണല്‍സ് അവാര്‍ഡ് മാത്യു ജെയിംസിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ്. ഒരു മലയാളി സ്ഥാപനത്തിന് ഇത്തരമൊരു അവാര്‍ഡ് ലഭിക്കുന്നത് അപൂര്വമാണെന്നുള്ളത് സ്ഥാപനത്തിന്റെ മേന്മയാണ് തെളിയിക്കുന്നത്.
എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി രംഗത്തും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി നേടിയത് സമാനതകളില്ലാത്ത നേട്ടമാണ്. ബ്രിട്ടീഷ് കൗണ്‍സില്‍ അപ്രൂവ്ഡ് ഏജന്‍സി കൂടിയാണ്. സ്വാന്‍സി യൂണിവേഴ്സിറ്റിയും ഹെര്‍ട്ട്ഫോര്‍ഡ് ഷെയര്‍ യൂണിവേഴ്സിറ്റിയും അടക്കം യുകെയിലെ പതിനെട്ടോളം പ്രമുഖ സര്‍വകലാശാലകളുമായി നേരിട്ടു പാര്‍ട്ട്ണര്‍ഷിപ്പുള്ള ഏലൂര്‍ ഗ്രൂപ്പ് വിദേശത്ത് ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന ഏവരുടെയും പ്രതീക്ഷയാണ്. ശരിയായ ഗൈഡന്‍സ് നല്കി ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്.
രണ്ടു രാജ്യങ്ങളിലായി വിദേശികളടക്കം അമ്പതോളം പേര് ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയില്‍ ജോലി നോക്കുന്നുണ്ട്. അച്ചടക്കവും വിശ്വസ്തതയും ഇവരിലേക്കും പകര്‍ന്നു നല്കാന് മാത്യു ജയിംസിന് കഴിഞ്ഞതു കൂടിയാണ് സ്ഥാപനത്തിന്റെ വിജയം.
Latest News:

എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്...Kerala
എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ A66-ലെ വാഹനാപകടത്തിന് പിന്നാലെ പന്ത്രണ്ട്...UK NEWS
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages