ലണ്ടൻ. ചരിത്രത്തിൽ ആദ്യമായി പ്രവാസി മലയാളി കുട്ടികൾ മാത്രം ആലപിച്ച ക്രിസ്ത്യൻ സംഗീത ആൽബം ലണ്ടനിൽ നിന്നും പുറത്തിറങ്ങുന്നു .ക്രിസ്തീയ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ മൂവായിരത്തോളം ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ച ഫാ ഷാജി തുമ്പേചിറയിൽ അച്ചന്റെ നേതൃത്വത്തിൽ , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ആരാധന ക്രമ സംഗീതത്തിന്റെ ചുമതലയുള്ള ലണ്ടനിലെ ഫാ.സെബാസ്റ്യൻ ചാമക്കാല , അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന കാഞ്ഞിരപ്പള്ളി രൂപത അംഗവും ഗാന രചയിതാവും , ഗായകനും , സംഗീതജ്ഞനുമായ ഫാ. ജോസഫ് കിഴുകണ്ടയിൽ , കപ്പൂച്ചിൻ സഭ അംഗവും സ്കോട്ലൻഡിലും ന്യൂ കാസിലിലിലും ആയി സേവനം ചെയ്യുന്ന നിരവധി കവിതകളുടെയും , ഗാനങ്ങളുടെയും രചയിതാവും ആയ ഫാ.സിറിയക് പാലക്കുടി , എന്നിവർ ആണ് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് . സെലെബ്രന്റ്സ് ഇന്ത്യക്കു വേണ്ടി ബിജോ ടോം നിർമ്മിച്ച് യു കെ യിൽ മാധ്യമപ്രവർത്തകൻ ആയ ഷൈമോൻ തോട്ടുങ്കൽ കോർഡിനേഷൻ നിർവഹിച്ചിരിക്കുന്ന ഈ ആൽബത്തിൽ ,യു കെയിലെ മലയാളി കുട്ടികളായ കേംബ്രിഡ്ജിൽ താമസിക്കുന്ന സ്റ്റാൻലി സൂസൻ ദമ്പതികളുടെ പുത്രിയും നിരവധി ക്രിസ്തീയ സംഗീത ആൽബങ്ങളിൽ ഉൾപ്പടെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുള്ള ടെസ്സ സ്റ്റാൻലി , ബിർമിംഗ് ഹാമിൽ താമസിക്കുന്ന ബിജോ ടോം , യമുന ദമ്പതികളുടെ പുത്രി ജെസ് ടോം , ലിവർപൂളിലെ ബിർക്കിൻഹെഡിൽ താമസിക്കുന്ന ഷിബു, സിനി ദ മ്പതികളുടെ പുത്രി ഇസബെൽ ഷിബു , ബെഡ്ഫോർഡിൽ താമസിക്കുന്ന ജോമോൻ മാമ്മൂട് , ജിൻസി ദമ്പതികളുടെ പുത്രിയും നിരവധി സംഗീത ആൽബങ്ങളിലും , യു കെ യിലെ വിവിധ സംഗീത പരിപാടികളിലും കൂടി ശ്രദ്ധേയയായ ഡെന്ന ജോമോൻ, ന്യൂ കാസിലിൽ താമസിക്കുന്ന ഷൈമോൻ തോട്ടുങ്കൽ , സിമി ദമ്പതികളുടെ പുത്തൻ ജേക്കബ് ഷൈമോൻ ,ലെസ്റ്ററിൽ താമസിക്കുന്ന വിജയ് ജോസഫ് , ലിജി ദമ്പതികളുടെ പുത്രി അഞ്ജലിറ്റ ജോസഫ് , ബിർമിംഗ്ഹാമിൽ താമസിക്കുന്ന ജിമ്മി മൂലങ്കുന്നം ,അനു ദമ്പതികളുടെ പുത്രിയായ അന്ന ജിമ്മി മൂലംകുന്നം , കുവൈറ്റിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശികളായ സിജു .ജിൻസി ദമ്പതികളുടെ .. മക്കളായ അനീറ്റ സിജു ,അലെൻ സിജു , സൗദി അറേബിയയിൽ നിന്നുള്ള കോട്ടയം ചങ്ങനാശേരി സ്വദേശികളായ ജോമോൻ വർഗീസ് , ഷെറിൻ ദമ്പതികളുടെ പുത്രിയായ ഇവാന ജോമോൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . പ്രവാസി മലയാളികളായ കുട്ടികൾ മാത്രം ആലപതിച്ചിരിക്കുന്ന ആദ്യ മലയാള ക്രിസ്തീയ ഗാന സമാഹാരം എന്ന പ്രത്യേകതയും ഇതിനുണ്ട് . കേരളത്തിലെ വിവിധ സ്റ്റുഡിയോകളിൽ , ഇക്കഴിഞ്ഞ അവധിക്കാലത്താണ് പാട്ടുകൾ റെക്കോഡ് ചെയ്തത് . .കുട്ടികൾക്ക് ബൈബിൾ കലോത്സവ വേദികളിലും , വിശുദ്ധ കുർബാന യിലും മറ്റു ആഘോഷ പരിപാടികളിലും , പാടാൻ ഉതകുന്ന രീതിയിൽ ,ഭക്തി സാന്ദ്രമായ രീതിയിൽ ആണ് എല്ലാ ഗാന ങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത് .
ഈ ആൽബം യു കെ യിൽ ലഭ്യമാകാൻ താഴെപറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .
https://docs.google.com/forms/d/e/1FAIpQLSdcC1QHvIocJKQ8QqGbSTXYu_Ksix71T8ePymfwOw2PWzSAaA/viewform
click on malayalam character to switch languages