1 GBP = 129.91
breaking news

പ്രവാസി മലയാളി കുട്ടികൾ മാത്രം ആലപിച്ച ക്രിസ്തീയ ഭക്തിഗാന ആൽബം ലണ്ടനിൽ നിന്നും, ടീസർ പുറത്തിറങ്ങി….

പ്രവാസി മലയാളി കുട്ടികൾ മാത്രം ആലപിച്ച ക്രിസ്തീയ ഭക്തിഗാന ആൽബം ലണ്ടനിൽ നിന്നും, ടീസർ പുറത്തിറങ്ങി….
ലണ്ടൻ. ചരിത്രത്തിൽ ആദ്യമായി പ്രവാസി മലയാളി കുട്ടികൾ മാത്രം ആലപിച്ച ക്രിസ്ത്യൻ സംഗീത ആൽബം ലണ്ടനിൽ നിന്നും പുറത്തിറങ്ങുന്നു .ക്രിസ്തീയ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ മൂവായിരത്തോളം ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ച ഫാ  ഷാജി തുമ്പേചിറയിൽ അച്ചന്റെ  നേതൃത്വത്തിൽ , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ആരാധന ക്രമ സംഗീതത്തിന്റെ ചുമതലയുള്ള ലണ്ടനിലെ ഫാ.സെബാസ്റ്യൻ ചാമക്കാല , അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന കാഞ്ഞിരപ്പള്ളി രൂപത അംഗവും ഗാന രചയിതാവും , ഗായകനും , സംഗീതജ്ഞനുമായ ഫാ. ജോസഫ് കിഴുകണ്ടയിൽ , കപ്പൂച്ചിൻ സഭ അംഗവും സ്കോട്ലൻഡിലും ന്യൂ കാസിലിലിലും ആയി സേവനം ചെയ്യുന്ന നിരവധി കവിതകളുടെയും , ഗാനങ്ങളുടെയും രചയിതാവും ആയ ഫാ.സിറിയക് പാലക്കുടി , എന്നിവർ ആണ് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് . സെലെബ്രന്റ്‌സ് ഇന്ത്യക്കു വേണ്ടി ബിജോ ടോം നിർമ്മിച്ച് യു കെ യിൽ മാധ്യമപ്രവർത്തകൻ ആയ ഷൈമോൻ തോട്ടുങ്കൽ കോർഡിനേഷൻ നിർവഹിച്ചിരിക്കുന്ന ഈ ആൽബത്തിൽ ,യു കെയിലെ മലയാളി കുട്ടികളായ  കേംബ്രിഡ്ജിൽ താമസിക്കുന്ന സ്റ്റാൻലി സൂസൻ ദമ്പതികളുടെ പുത്രിയും നിരവധി ക്രിസ്തീയ സംഗീത ആൽബങ്ങളിൽ ഉൾപ്പടെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുള്ള ടെസ്സ സ്റ്റാൻലി , ബിർമിംഗ് ഹാമിൽ താമസിക്കുന്ന ബിജോ ടോം , യമുന ദമ്പതികളുടെ പുത്രി ജെസ്  ടോം , ലിവർപൂളിലെ ബിർക്കിൻഹെഡിൽ താമസിക്കുന്ന ഷിബു, സിനി  ദ മ്പതികളുടെ പുത്രി ഇസബെൽ ഷിബു ,  ബെഡ്ഫോർഡിൽ താമസിക്കുന്ന ജോമോൻ മാമ്മൂട്  , ജിൻസി ദമ്പതികളുടെ പുത്രിയും നിരവധി സംഗീത ആൽബങ്ങളിലും , യു കെ യിലെ വിവിധ സംഗീത പരിപാടികളിലും കൂടി ശ്രദ്ധേയയായ ഡെന്ന ജോമോൻ, ന്യൂ കാസിലിൽ താമസിക്കുന്ന ഷൈമോൻ തോട്ടുങ്കൽ , സിമി ദമ്പതികളുടെ പുത്തൻ ജേക്കബ് ഷൈമോൻ ,ലെസ്റ്ററിൽ താമസിക്കുന്ന വിജയ് ജോസഫ് , ലിജി ദമ്പതികളുടെ പുത്രി അഞ്ജലിറ്റ ജോസഫ് , ബിർമിംഗ്ഹാമിൽ താമസിക്കുന്ന ജിമ്മി മൂലങ്കുന്നം ,അനു  ദമ്പതികളുടെ  പുത്രിയായ അന്ന ജിമ്മി മൂലംകുന്നം , കുവൈറ്റിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശികളായ സിജു .ജിൻസി ദമ്പതികളുടെ .. മക്കളായ അനീറ്റ സിജു ,അലെൻ  സിജു , സൗദി അറേബിയയിൽ നിന്നുള്ള കോട്ടയം ചങ്ങനാശേരി സ്വദേശികളായ ജോമോൻ വർഗീസ് , ഷെറിൻ ദമ്പതികളുടെ പുത്രിയായ ഇവാന ജോമോൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . പ്രവാസി മലയാളികളായ കുട്ടികൾ മാത്രം ആലപതിച്ചിരിക്കുന്ന ആദ്യ മലയാള ക്രിസ്തീയ ഗാന സമാഹാരം എന്ന പ്രത്യേകതയും ഇതിനുണ്ട് . കേരളത്തിലെ വിവിധ സ്റ്റുഡിയോകളിൽ , ഇക്കഴിഞ്ഞ അവധിക്കാലത്താണ് പാട്ടുകൾ റെക്കോഡ് ചെയ്തത് . .കുട്ടികൾക്ക് ബൈബിൾ കലോത്സവ വേദികളിലും , വിശുദ്ധ കുർബാന യിലും മറ്റു ആഘോഷ പരിപാടികളിലും , പാടാൻ ഉതകുന്ന രീതിയിൽ ,ഭക്തി സാന്ദ്രമായ രീതിയിൽ ആണ് എല്ലാ  ഗാന ങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത് .
ഈ ആൽബം യു കെ യിൽ ലഭ്യമാകാൻ താഴെപറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

https://docs.google.com/forms/d/e/1FAIpQLSdcC1QHvIocJKQ8QqGbSTXYu_Ksix71T8ePymfwOw2PWzSAaA/viewform

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more