1 GBP = 129.93
breaking news

*CSI മോഡറേറ്റർ ബിഷപ്പ് മോസ്റ്റ് റെവ.തോമസ് കെ ഉമ്മൻ തിരുമേനിക്ക് മാഞ്ചസ്റ്ററിൽ സ്വീകരണം*

*CSI മോഡറേറ്റർ ബിഷപ്പ് മോസ്റ്റ് റെവ.തോമസ് കെ ഉമ്മൻ തിരുമേനിക്ക് മാഞ്ചസ്റ്ററിൽ സ്വീകരണം*
അനീഷ് കുര്യൻ
മാഞ്ചസ്റ്റർ:- ചർച്ച്  ഓഫ് സൗത്ത് ഇന്ത്യയുടെ മോഡറേറ്ററും  മധ്യകേരള ഡയോസിസിന്റെ ബിഷപ്പുമായ മോസ്റ്റ് റെവ.തോമസ് കെ. ഉമ്മൻ  തിരുമേനിക്ക് 
യുകെയിലെ C.S.I. ഇടവകൾ ഒത്തുചേർന്നു ഒക്ടോബർ 6ന് ശനിയാഴ്ച്ച (2018 October 6 )  മാഞ്ചസ്റ്റർ C.S.I പള്ളിയിൽ  സ്വീകരണം ഒരുക്കുന്നു 
ശനിയാഴ്ച  വൈകിട്ട് 4 :30 -ന്  തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന  തിരുവത്താഴ ശുശ്രൂഷയിലേക്കും തുടർന്ന് നടത്തുന്ന പൊതുയോഗത്തിലേക്കും എല്ലാവരേയും സ്വാഗതം ചെയ്യുന്നു. 
 
 തിരുവത്താഴശുശ്രുഷക്ക് ബഹു.അലക്സ് യേശുദാസ് അച്ചനും ബഹു.ടി. ഒ.ഉമ്മൻ അച്ചനും സഹകാർമികത്വം നൽകുന്നതായിരിക്കും. തുടർന്ന് നടത്തപ്പെടുന്ന  പൊതുയോഗത്തിൽ, UK യിലെയും യൂറോപ്പിലേയും സി.എസ്. ഐ സഭകളുടെ വളർച്ച ത്വരിതപ്പെടുത്തുവാനുള്ള മാർഗങ്ങൾ ആരായുന്നതിനോടൊപ്പം, 2019 ജൂലൈ 5 മുതൽ 7 വരെ നടത്താൻ തീരുമാനിച്ചിരിക്കുന്ന ഫാമിലി കോൺഫറൻസ് എല്ലാവിധത്തിലും ഒരു വൻവിജയമാക്കി തീർക്കുവാനുള്ള നടപടിക്രമങ്ങൾ അവലോകനം ചെയ്യുന്നതുമായിരിക്കും.
 
UK -യിൽ താമസിക്കുന്ന  സി.എസ്. ഐ യുടെ എല്ലാ അംഗങ്ങളും ഇത് ഏറ്റവും ബഹുമാനം നിറഞ്ഞ തോമസ് കെ. ഉമ്മൻ തിരുമേനിയിൽ  നിന്ന് നേരിട്ടുള്ള ഒരറിയിപ്പായി  സ്വീകരിച്ചു,  ഈവരുന്ന ശനിയാഴ്ച്ച (2018 October 6) വൈകിട്ട് 4:30 ക്ക് താഴെപ്പറയുന്ന വിലാസത്തിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. 
 
പള്ളിയുടെ വിലാസം:-
 Heaton Moor United Church, 
Stanley Road, Heaton Moor, 
Stockport, SK4  4HL
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
 ഷിബു ഈപ്പൻ –  07932675793
 
 അഭിലാഷ് കുര്യൻ – 07809030630
 
 റെജി സാമുവേൽ –  07428572966
 
 ബില്ലി മാത്യു  07722826137.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more