അനീഷ് കുര്യൻ
മാഞ്ചസ്റ്റർ:- ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മോഡറേറ്ററും മധ്യകേരള ഡയോസിസിന്റെ ബിഷപ്പുമായ മോസ്റ്റ് റെവ.തോമസ് കെ. ഉമ്മൻ തിരുമേനിക്ക്
യുകെയിലെ C.S.I. ഇടവകൾ ഒത്തുചേർന്നു ഒക്ടോബർ 6ന് ശനിയാഴ്ച്ച (2018 October 6 ) മാഞ്ചസ്റ്റർ C.S.I പള്ളിയിൽ സ്വീകരണം ഒരുക്കുന്നു
ശനിയാഴ്ച വൈകിട്ട് 4 :30 -ന് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന തിരുവത്താഴ ശുശ്രൂഷയിലേക്കും തുടർന്ന് നടത്തുന്ന പൊതുയോഗത്തിലേക്കും എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
തിരുവത്താഴശുശ്രുഷക്ക് ബഹു.അലക്സ് യേശുദാസ് അച്ചനും ബഹു.ടി. ഒ.ഉമ്മൻ അച്ചനും സഹകാർമികത്വം നൽകുന്നതായിരിക്കും. തുടർന്ന് നടത്തപ്പെടുന്ന പൊതുയോഗത്തിൽ, UK യിലെയും യൂറോപ്പിലേയും സി.എസ്. ഐ സഭകളുടെ വളർച്ച ത്വരിതപ്പെടുത്തുവാനുള്ള മാർഗങ്ങൾ ആരായുന്നതിനോടൊപ്പം, 2019 ജൂലൈ 5 മുതൽ 7 വരെ നടത്താൻ തീരുമാനിച്ചിരിക്കുന്ന ഫാമിലി കോൺഫറൻസ് എല്ലാവിധത്തിലും ഒരു വൻവിജയമാക്കി തീർക്കുവാനുള്ള നടപടിക്രമങ്ങൾ അവലോകനം ചെയ്യുന്നതുമായിരിക്കും.
UK -യിൽ താമസിക്കുന്ന സി.എസ്. ഐ യുടെ എല്ലാ അംഗങ്ങളും ഇത് ഏറ്റവും ബഹുമാനം നിറഞ്ഞ തോമസ് കെ. ഉമ്മൻ തിരുമേനിയിൽ നിന്ന് നേരിട്ടുള്ള ഒരറിയിപ്പായി സ്വീകരിച്ചു, ഈവരുന്ന ശനിയാഴ്ച്ച (2018 October 6) വൈകിട്ട് 4:30 ക്ക് താഴെപ്പറയുന്ന വിലാസത്തിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
പള്ളിയുടെ വിലാസം:-
Heaton Moor United Church,
Stanley Road, Heaton Moor,
Stockport, SK4 4HL
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
ഷിബു ഈപ്പൻ – 07932675793
അഭിലാഷ് കുര്യൻ – 07809030630
റെജി സാമുവേൽ – 07428572966
ബില്ലി മാത്യു 07722826137.
click on malayalam character to switch languages