1 GBP = 104.13
breaking news

കേരള തനിമയില്‍ ഒരു വിഷു ആഘോഷം; ബിര്‍മിങ്ഹാം ഹിന്ദു മലയാളീസിന്റെ വിഷു ആഘോഷം പ്രൗഢഗംഭീരമായി…

കേരള തനിമയില്‍ ഒരു വിഷു ആഘോഷം; ബിര്‍മിങ്ഹാം ഹിന്ദു മലയാളീസിന്റെ വിഷു ആഘോഷം പ്രൗഢഗംഭീരമായി…

കേരളത്തനിമയില്‍ ഒരു വിഷു ആഘോഷം ബിര്‍മിങ്ഹാം ഹിന്ദു മലയാളീസിന്റെ (BHIMA ) വിഷുആഘോഷം അക്ഷരാര്‍ത്ഥത്തില്‍ അങ്ങിനെയായിരുന്നു. കേരളത്തില്‍ മൊബൈല്‍ ഫോണിലും ഫേസ്ബുക്കിലും വിഷു ആശംസകള്‍ ഒതുങ്ങുമ്പോള്‍ ബിര്‍മിങ്ഹാം ഹിന്ദു മലയാളീസ് കേരളത്തിന്റെ തനതായ ശൈലിയില്‍ തന്നെ വിഷു ആഘോഷിച്ചു.

വിഷുദിനം പുലര്‍കാലേ 4 മണി മുതല്‍ കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ഒരുക്കിയിരുന്നു. വിഷു ദിനമായ ഏപ്രില്‍ 14 നു വെളുപ്പിന് 4 മണിക്കു കൃഷ്ണനായി അണിയിച്ചൊരുക്കിയ ബാലനുമായി ഭീമ അംഗങ്ങളായ രാജേഷ് റോഷന്‍ , സച്ചിന്‍ , കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭീമയുടെ മറ്റു കുടുംബാംഗങ്ങളുടെ വീടുകളില്‍ എത്തി വിഷുക്കണി ദര്‍ശനവും വിഷു കൈനീട്ടവും നല്‍കുകയുണ്ടായി.

ഏപ്രില്‍ 15 നു ഭീമ യുടെ എല്ലാ കുടുംബാംഗങ്ങളും ഒത്തു ചേര്‍ന്ന് ഡാന്‍സ് , പാട്ട് , ഓട്ടന്‍ തുള്ളല്‍, മിത്തോളജിക്കല്‍ സ്‌കിറ്റ് തുടങ്ങി നിരവധി കലാപരിപാടികള്‍ അവതരിപ്പിക്കുകയുണ്ടായി. എല്ലാം തന്നെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ഭീമയുടെ അംഗങ്ങളെക്കൂടാതെ ക്ഷണിക്കപ്പെട്ട മറ്റനേകം കുടുംബങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു.

കേരളത്തനിമ ഒട്ടും തന്നെ നഷ്ടപ്പെടാത്ത രീതിയിലുള്ള വിഷു സദ്യയും കൂടിയായപ്പോള്‍ ആഘോഷം കൂടുതല്‍ ഗംഭീരമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more