ജോര്‍ജ് മാത്യു
ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ കഷ്ടാനുഭവ വാര ശുശ്രൂഷകള്‍ ഏപ്രില്‍ 10ന് സന്ധ്യാ നമസ്‌കാരത്തോടെ ആരംഭിക്കും. ഇന്ന് ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് വചന പ്രഘോഷണവും നടക്കും. ഓശാന ഞായറാഴ്ച രാവിലെ ഒന്‍പതരയ്ക്ക് പ്രഭാത നമസ്‌കാരം, വി. കുര്‍ബാന, പ്രസംഗം, ഓശാന ശുശ്രൂഷകള്‍ എന്നിവയോട് കൂടി വൈകീട്ട് നാല് മണിക്ക് സമാപിക്കും. തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും ധ്യാന പ്രസംഗവും എബ്രഹാം കുര്യന്റെ വസതിയില്‍ വച്ച് നടത്തും (85, Bridge Acre Gardens, Coventry CV3 2NR). ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് ജോര്‍ജ് മാത്യുവിന്റെ (55, Ansell Road Erdington Birmingham B24 8LX) ഭവനത്തില്‍ വച്ച് സന്ധ്യാപ്രാര്‍ത്ഥനയും സുവിശേഷ പ്രസംഗവും ക്രമീകരിച്ചിരിക്കുന്നു.
പെസഹാ ശുശ്രൂഷകള്‍ ബുധനാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിച്ചു 9 മണിക്ക് സമാപിക്കും. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും സുവിശേഷ പ്രഘോഷണവും ദീനിന് തോമസിന്റെ ഭവനത്തില്‍ വച്ച് നടത്തുന്നു (38, Bullrush Glade St Georges Telford TF2 9TR). വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ വൈകീട്ട് 4 മണിക്ക് സമാപിക്കും. ഉയിര്‍പ്പിന്റെ ചടങ്ങുകള്‍ ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കും. തിരുവനന്തപുരം ഭദ്രാസനത്തിലെ ഫാ. ഗീവര്‍ഗീസ് ജേക്കബ് തരകന്‍ ഹാശാ ആഴ്ചയിലെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
യേശു ക്രിസ്തുവിന്റെ പീഡാനുഭവവും കുരിശു മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും പുതിയ മാനവികതയുടെ വിജയത്തെ ഘോഷിക്കുന്നു. വിഖ്യാതമായ മാനവികതയ്ക്ക് ദൈവീകമായ മുഖഛായ നല്‍കി ആ ദര്‍ശനം പ്രാപിക്കുന്നതിന് പ്രാര്‍ത്ഥനയോടും നിഷ്ഠയോടും കൂടി സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഏവരെയും ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വികാരി ഫാ. ഹാപ്പി ജേക്കബ്: 07863562907
ട്രസ്റ്റി രാജന്‍ വര്‍ഗീസ്: 07988959296
സെക്രട്ടറി മോന്‍സി എബ്രഹാം: 07427408860
വിലാസം:
The Walker Memorial Hall, Ampton Road, Edgbaston, Birmingham, B15 2UJ
click on malayalam character to switch languages