1 GBP = 129.60

സെഹിയോന്‍ യുകെ ടീം നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 22 , ശനിയാഴ്ച

സെഹിയോന്‍ യുകെ ടീം നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 22 , ശനിയാഴ്ച

തോമസ് കെ. ആന്റണി

സെഹിയോന്‍ യുകെയുടെ ഇംഗ്ലീഷ് ടീം നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 22 , ശനിയാഴ്ച 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാമില്‍ ക്രമീകരിച്ചിരിക്കുന്നു.

ഇടവക വികാരി ഫാ. ഹെക്ടറിന്റെ ക്ഷണപ്രകാരം ഒരുക്കിയിരിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവ വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, സൗഖ്യ ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.

‘നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍’ എന്ന യേശുവിന്റെ കല്‍പനപ്രകാരം ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമായി ഏക ദൈവം, ഏക വിശ്വാസം, ഏക സഭ എന്ന യേശുവിന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായുള്ള ദൈവസ്‌നേഹം അടുത്ത തലമുറക്കും പകര്‍ന്നു കൊടുക്കുന്ന ശുശ്രൂഷ ഇംഗ്‌ളീഷില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്.

കുട്ടികള്‍ക്കായി സെഹിയോന്‍ യുകെയുടെ ‘കിഡ്‌സ് ഫോര്‍ കിങ്ഡം’ മിനിസ്ട്രിയുടെ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.

ടോട്ടന്‍ഹാം ഫുട്ട്‌ബോള്‍ സ്റ്റേഡിയത്തിന്റെ എതിര്‍വശത്തുള്ള ദേവാലയത്തില്‍ സൗജന്യ പാര്‍ക്കിങ് സൗകര്യം ഉണ്ട്.

വിലാസം:

St. Francis De Sales Catholic Church

729 High Rd

Tottenham

London

N17 8AG

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തോമസ്: 07903867625

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more