1 GBP = 129.83

സിംസാറുല്‍ഹഖ് ഹുദവിയുടെ ലണ്ടന്‍ പ്രഭാഷണം ഏപ്രില്‍ 3ന്….

സിംസാറുല്‍ഹഖ് ഹുദവിയുടെ ലണ്ടന്‍ പ്രഭാഷണം ഏപ്രില്‍ 3ന്….

ലണ്ടന്‍: ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണവും മജ്‌ലിസുന്നൂര്‍ വാര്‍ഷികവും ഏപ്രില്‍ 3 തിങ്കളാഴ്ച്ച 5 മണിക്ക് ലണ്ടന്‍ വെംബ്ലി പാര്‍ക്കിലെ സതാവീസ് പടിതാര്‍ സെന്ററില്‍ നടക്കും. ലണ്ടന്‍ സമസ്ത ഇസ്ലാമിക്ക് സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിരവധി വൈജ്ഞാനിക- കാരുണ്യ പരിപാടികള്‍ നടത്തുന്ന ഇസ്ലാമിക്ക് സെന്റര്‍ അഹ് ലുസ്സുന്നത്തിവല്‍ ജമാ അത്തിന്റെ ആദര്‍ശ വഴിയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഖിദ്മ വിംഗിന് കീഴില്‍ ലണ്ടനിലെ രോഗികള്‍ക്ക് നല്‍കി വരുന്ന സഹായം, നിയമോപദേശങ്ങള്‍ നല്‍കാന്‍ പ്രത്യേക സജ്ജീകരണം, മരണാനന്തര കര്‍മ്മങ്ങള്‍ക്ക് വേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പല സേവന പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ 150 സൗജന്യ കാര്‍ പാര്‍ക്കിംഗിന് സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +44 7868 723337/ +44 7932 665412

Asgarali Abdul Khader

President

Samasta Islamic Centre

+447765934579

ashkaralicm@gmail.com

Mujeeb London

Secretary

Samasta Islamic Centre

+447868723337

mujeeblondon@gmail.com

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more