1 GBP = 106.80
breaking news

വെജിറ്റബിള്‍ സ്റ്റൂ

വെജിറ്റബിള്‍ സ്റ്റൂ

ഉരുളക്കിഴങ്ങ് – 2

സവാള – 2

പച്ചമുളക് – 3

കാരറ്റ് – 1

ഗ്രീന്‍പീസ് – അര കപ്പ്

കുരുമുളക്(പൊടിക്കാത്തത്) – അര ടി സ്പൂണ്‍

എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – ഒരു കപ്പ്

ഒന്നാം പാല്‍ – അര കപ്പ്

കറുവാപട്ട – ഒരു ചെറിയ കഷണം

ഗ്രാമ്പൂ – 2

ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – 1 അല്ലി

കറിവേപ്പില – ഒരു തണ്ട്

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം
1)ഉള്ളി,പോട്ടാട്ടോ ,കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക .പച്ചമുളക് രണ്ടായി കീറുക .

2)ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക .

3)ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട ,ഗ്രാമ്പൂ ,ചതച്ച ഇഞ്ചി –വെളുത്തുള്ളി ,പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക .

4)സവാളയും കിഴങ്ങും ഇട്ട് വഴറ്റുക .

5 )കുരുമുളക് ചേര്‍ക്കുക .

6)കാരറ്റ് ചേര്‍ക്കുക .വഴറ്റുക .

7)രണ്ടാം പാല്‍ ചേര്‍ത്ത് അടച്ചു വേവിക്കുക .ഗ്രീന്‍പീസ് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഈ സമയം ചേര്‍ത്ത് വേവിക്കുക .

8)കഷണങ്ങള്‍ പരുവത്തിന് വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക .കറിവേപ്പിലയും ഉപ്പും ചേര്‍ക്കുക.വെജി ടേബിള്‍ സ്റ്റൂ തയ്യാര്‍ .

9) പാലപ്പം ,ഇടിയപ്പം ഇവയുടെ കൂടെ നല്ലതാണ്‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more