1 GBP = 127.95

മാസപ്പടി കേസ്; അന്വേഷണ ചുമതല ഡിജിപിക്ക്, ED ഡിജിപിക്ക് നല്‍കിയ കത്ത് അവഗണിക്കാനാവില്ല: രമേശ് ചെന്നിത്തല

മാസപ്പടി കേസ്; അന്വേഷണ ചുമതല ഡിജിപിക്ക്, ED ഡിജിപിക്ക് നല്‍കിയ കത്ത് അവഗണിക്കാനാവില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മാസപ്പടി കേസിൽ അഴിമതി നിരോധന നിയമപ്രകാരം ഇഡി ഡിജിപിക്ക് കൊടുക്കുന്ന കത്ത് അവഗണിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുപ്രീം കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം. പ്രാഥമിക അന്വേഷണം നടത്തിയിട്ട് മാത്രമേ എഫ്ഐആര്‍ ഇടാന്‍ പാടുള്ളൂ എന്ന കോടതി ഉത്തരവും നിയമോപദേശത്തിലുണ്ട്. ഉത്തരവ് ഉടൻ ഇറങ്ങും. മറ്റു കാര്യങ്ങൾ DGP തീരുമാനിക്കും.

ഏത് രീതിയിലുള്ള അന്വേഷണം എന്ന് ഡിജിപി തീരുമാനിക്കും. മുഖ്യമന്ത്രിയുമായി നടത്തി ചര്‍ച്ചയ്ക്ക് ശേഷമാണ് അന്വേഷണത്തില്‍ തീരുമാനമെടുത്തത്. അന്വേഷണ ചുമതല ഡിജിപിക്ക് നല്‍കിയതായും രമേശ് ചെന്നിത്തല പറഞ്ഞു. ഇഡിയുടെ കത്ത് തള്ളിക്കളയാൻ ആവില്ല. മണ്ഡൽ കേസിൽ സുപ്രീം കോടതി വിധിയുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയിട്ടേ FIR ഇടാൻ പറ്റൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇഡി ശുപാര്‍ശയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അന്വേഷണം നടത്തും. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയ്ക്കുശേഷമാണ് സര്‍ക്കാര്‍ തീരുമാനം. പി.എ. മുഹമ്മദ് റിയാസ് എംഎല്‍എയ്‌ക്കെതിരെയും അന്വേഷണം നടത്തും. ഇഡി കത്തിലെ വിവരങ്ങളാകും അന്വേഷിക്കുക. അന്വേഷണത്തിന്റെ സ്വഭാവം ഡിജിപി തീരുമാനിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more