1 GBP = 128.52
breaking news

‘ഇനി ഏഴുജന്മം ഇതുപോലെ തുടരേണമെന്ന വിധിയാണോ…! വധൂവരന്മാരായി സജിനും നിഖിലയും, ‘ധൂമകേതു’വിലെ ‘അനുരാഗ രൂപവതി’ ഗാനം പുറത്ത്

‘ഇനി ഏഴുജന്മം ഇതുപോലെ തുടരേണമെന്ന വിധിയാണോ…! വധൂവരന്മാരായി സജിനും നിഖിലയും, ‘ധൂമകേതു’വിലെ ‘അനുരാഗ രൂപവതി’ ഗാനം പുറത്ത്


പ്രേക്ഷകരേവരും ഏറ്റെടുത്ത ‘നെയ്മറി’ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദർശിനി’ക്ക് ശേഷം ഹാപ്പി അവേഴ്സ് എൻറർടെയ്ൻമെൻറ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ധൂമകേതു’വിലെ ‘അനുരാഗ രൂപവതി’ എന്ന് തുടങ്ങുന്ന ഗാനം പുറത്ത്. സജിനും നിഖിലയും ഒന്നിച്ചുള്ള കല്യാണ ദൃശ്യങ്ങളാണ് ഈ ഗാനരംഗത്തിലുള്ളത്. വിനായക് ശശികുമാറിന്റെ വരികൾക്ക് അങ്കിത് മേനോനാണ് ഈണം നൽകിയിരിക്കുന്നത്. സിയ ഉൾ ഹഖും അങ്കിത് മേനോനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സെപ്റ്റംബർ 25-നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്.

ഒരു കല്യാണത്തിൻറെ ദൃശ്യങ്ങളുമായി എത്തിയിരിക്കുന്ന ഗാനത്തിന് വേറിട്ട രീതിയിലുള്ള ഈണമാണ് നൽകിയിരിക്കുന്നത്. സജിൻ ഗോപുവും നിഖില വിമലും ഒപ്പം ഷൈൻ ടോം ചാക്കോയും ഗണപതിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായുള്ളത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏവരും ഏറ്റെടുത്തിരുന്നു. മലയാളത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന അണ്ടർവാട്ടർ ദൃശ്യങ്ങളുമായാണ് ‘ധൂമകേതു’ ഫസ്റ്റ് ലുക്ക് എത്തിയിരുന്നത്.

സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ, മഞ്ജു പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്.

വിതരണം : ഭാവന റിലീസ്, ഛായാഗ്രഹണം: ജിൻ്റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, സംഗീത സംവിധാനം: അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, ചമയം: ആർ. ജി. വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: ആൻറണി തോമസ്, സംഘട്ടനം: സ്റ്റീവൻ കുമാർ, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഡിസൈൻ: യെല്ലോടൂത്ത്സ്, സ്റ്റിൽസ്: സെറീൻ ബാബു, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: നിശാന്ത് എസ്. പിള്ള, വാസുദേവൻ വി. യു, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്സ്: പിക്റ്റോറിയൽ വി.എഫ്.എക്സ്, പ്രോലാബ് വി.എഫ്.എക്സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more