1 GBP = 129.55
breaking news

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ക്കെതിരെ കേസ്

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ക്കെതിരെ കേസ്

തൃശൂര്‍: ഇന്‍ഫ്‌ലുവന്‍സര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ ഹര്‍ഷിദിനെതിരെ കേസെടുത്ത് പൊലീസ്. ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിലാണ് കേസ്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സൈബര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.

ആറ് വകുപ്പുകളാണ് ധന്യക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറ് വകുപ്പുകള്‍ പ്രകാരമാണ് കേസ്. BNS, IT ACT, കേരള പോലീസ് ആക്ട്, ട്രാന്‍സ്‌ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദീപ്തി കല്യാണിയേയും സുഹൃത്തിനേയും അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ധന്യ സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചത്. തുടര്‍ന്ന് ദീപ്തി കല്യാണി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി സമര്‍പ്പിക്കുകയായിരുന്നു. വിഡിയോയില്‍ ദീപ്തിക്കെതിരെ അതിരൂക്ഷ പരാമര്‍ശങ്ങളാണ് ധന്യ നടത്തിയത്. ദീപ്തിയും സുഹൃത്തും പുതുതലമുറയെ വഴിതെറ്റിക്കുന്നു എന്നടക്കം ആരോപിച്ച് കൊണ്ടായിരുന്നു അധിക്ഷേപ വിഡിയോ.

തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അനാവശ്യ പരാമര്‍ശങ്ങള്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട പറഞ്ഞുവെന്നാണ് ദീപ്തിയുടെ ആരോപണം. കഴിഞ്ഞ ജൂലായില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത് വാര്‍ത്തയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more