- വെംബ്ലിയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.
- യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തിൽ LKC ലെസ്റ്ററിലെ പ്രജീഷ് സി തിലക് വിജയി......
- മാഞ്ചസ്റ്റർ സാൽഫോർഡിൽ മലയാളി ജോൺ മാത്യു (55) നിര്യാതനായി
- യുകെയിലെ ഇന്ധന സ്റ്റേഷനുകളിൽ നിന്ന് ദിവസവും മോഷ്ടിക്കപ്പെടുന്നത് രണ്ടു ലക്ഷം പൗണ്ട് വിലമതിക്കുന്ന ഇന്ധനം
- ഇംഗ്ലണ്ടിൽ താപനില 34 ഡിഗ്രി സെൽഷ്യസിലേക്ക്: ആരോഗ്യജാഗ്രതാ നിർദ്ദേശം.
- അലിഖിത ഭരണഘടനയുള്ള രാജ്യമെന്ന ഖ്യാതി ബ്രിട്ടന് നഷ്ടമാകുമോ?…അധികാരവികേന്ദ്രീകരണ പദ്ധതികൾ യുകെയിൽ എഴുതപ്പെട്ട ഭരണഘടന വേണമെന്ന വാദത്തെ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി
- ക്രോളി നിവാസി ബിനോയി ജോർജ് മൈലാടിയിൽ (50) അന്തരിച്ചു
ഫൊക്കാന കൺവെൻഷൻ ചരിത്ര സംഭവമാകുമെന്ന് ഭാരവാഹികൾ; ഉപരാഷ്ട്രപതി എത്തും
- Jun 16, 2026
ന്യൂയോർക്ക്: ഫൊക്കാനയുടെ കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങളും ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ കൽഹാരിയിൽ നടക്കുന്ന അന്തർദേശീയ കൺവെൻഷന്റെ ഒരുക്കങ്ങളും വിശദീകരിക്കുന്ന പത്രസമ്മേളനം ന്യൂയോർക്കിൽ നടന്നു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ ഫൊക്കാന ദേശീയ പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി, ലീല മാരേട്ട്, ഫിലിപ്പോസ് ഫിലിപ്, ജോയി ഇട്ടൻ , ആന്റോ വർക്കി, മത്തായി ചാക്കോ, മറ്റു നേതാക്കൾ എന്നിവർ പങ്കെടുത്തു.

ഭാരവാഹികളെ സ്വാഗതം ചെയ്ത ഐപിസിഎൻഎ മുൻ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, മാധ്യമങ്ങളുമായുള്ള ഫൊക്കാന ഭരണസമിതിയുടെ എക്കാലവുമുള്ള സഹകരണത്തെ നന്ദിപൂർവം അനുസ്മരിച്ചു . സംഘടനയുടെ വിവിധ സാമൂഹിക സേവന പദ്ധതികളും കൺവെൻഷനും വിജയമാകട്ടെ എന്നും ആശംസിച്ചു.
ഫൊക്കാന ഇന്ന് ഒരു സാംസ്കാരിക സംഘടന മാത്രമല്ല, ഇന്ത്യ, കേരളം, അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ മലയാളി പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ശക്തമായ പ്രവാസി കൂട്ടായ്മയാണെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു. പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും പരിഹാരത്തിനായി ഇടപെടുകയും ചെയ്യുന്ന ഒരു ഫലപ്രദമായ കണ്ണിയായാണ് ഫൊക്കാന ഇന്ന് ഇന്ത്യാ ഗവൺമെന്റിനും കേരള സർക്കാരിനും അമേരിക്കൻ ഭരണസംവിധാനങ്ങൾക്കും ഇടയിൽ പ്രവർത്തിക്കുന്നത്.
ഒസിഐ കാർഡ് പ്രശ്നങ്ങൾ, നേരിട്ടുള്ള വിമാന സർവീസ്, പ്രവാസികളുടെ സ്വത്ത് സംബന്ധമായ നികുതി വിഷയങ്ങൾ തുടങ്ങിയവയിൽ ഫൊക്കാന ശക്തമായി ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1983-ൽ രൂപീകൃതമായ ഫൊക്കാന ഇന്ന് ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലിയതുമായ മലയാളി സംഘടനകളുടെ ഫെഡറേഷനായി വളർന്നതായും അദ്ദേഹം പറഞ്ഞു.

ഫൊക്കാനയുടെ പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ്, ഹെൽത്ത് ക്ലിനിക്ക് തുടങ്ങിയ പദ്ധതികൾ വഴി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ വിവിധ അന്തർദേശീയ നിലവാരമുള്ള ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കുന്ന മെഡിക്കൽ കാർഡ് പദ്ധതിയും, അമേരിക്കയിലെ സന്ദർശക വിസയിൽ എത്തുന്നവർക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്ന ഹെൽത്ത് ക്ലിനിക്കുകളും വലിയ സ്വീകാര്യത നേടി. ന്യൂജേഴ്സിയിലും ബോസ്റ്റണിലും പ്രവർത്തനം ആരംഭിച്ച ഹെൽത്ത് ക്ലിനിക്കുകൾ ഡാളസിലേക്കും ന്യൂയോർക്ക് മേഖലയിലേക്കും ഉടൻ വ്യാപിപ്പിക്കും .

കേരളത്തിൽ മുങ്ങിമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഫൊക്കാന ആരംഭിച്ച “സ്വിം കേരള സ്വിം” പദ്ധതി ഇതിനകം വൈക്കം, കോട്ടയം, പാലാ എന്നിവിടങ്ങളിൽ നടപ്പാക്കിയതായി സജിമോൻ ആന്റണി പറഞ്ഞു. നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് നീന്തൽ സുരക്ഷാ പരിശീലനവും രക്ഷാപ്രവർത്തന പരിശീലനവും നൽകി. ഫൊക്കാനയുടെ വിവിധ സേവന പദ്ധതികളെ ഒരൊറ്റ സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്ന ടോൾ ഫ്രീ 1-800 നമ്പർ ഏതാനും ദിവസത്തിനകം ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കൺവെൻഷൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഗമങ്ങളിലൊന്നായി മാറുമെന്ന് സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു . ഇന്ത്യയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും, സാഹചര്യങ്ങൾ അനുകൂലമായാൽ കേരള മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. ന്യൂജേഴ്സി ഗവർണർ, കോൺഗ്രസ് അംഗങ്ങൾ, കേരളത്തിലെ മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങി വിശിഷ്ടാതിഥികളുടെ വലിയ നിര തന്നെ കൺവെൻഷനിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അവസാന നിമിഷം സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാവാത്ത പക്ഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ എത്തുമെൻ സജിമോൻ ആന്റണിയും പറഞ്ഞു. പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ മുഖ്യമന്തി വി.ഡി. സതീശൻ പങ്കെടുക്കാമെന്ന് ഉറപ്പു പറഞ്ഞതാണ്.
കൽഹാരി കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമായിരിക്കുമെന്ന് മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി പറഞ്ഞു
ജനപങ്കാളിത്തം, വിശിഷ്ടാതിഥികൾ, പുതുമയാർന്ന പരിപാടികൾ എന്നിവകൊണ്ട് ശ്രദ്ധേയമാകുന്ന കൺവെൻഷനാകും ഇതെന്ന് ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം ലീല മരേട്ടും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ടുവർഷക്കാലമായി പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രവർത്തനങ്ങളിലൂടെ ഫൊക്കാന കൈവരിച്ച നേട്ടങ്ങൾ സംഘടനയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ സഹായിച്ചതായി ഫൊക്കാന കേരള കൺവെൻഷൻ ചെയർമാനും ഫൊക്കാന ടുഡേ ചീഫ് എഡിറ്ററുമായ ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു.
റീജിയണൽ തലങ്ങളിൽ ഇതിനോടകം കൺവെൻഷൻ മുന്നൊരുക്ക പ്രവർത്തനങ്ങൾ സജീവമാണെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി പറഞ്ഞു. യൂത്ത് ഫെസ്റ്റിവൽ, കലാ-കായിക മത്സരങ്ങൾ, ഫുഡ് ഫെസ്റ്റിവൽ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയുടെ വിജയകരമായ നടത്തിപ്പിലൂടെ ദേശീയ കൺവെൻഷന് ശക്തമായ അടിത്തറ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാഷണൽ കമ്മിറ്റി അംഗം മത്തായി ചാക്കോ കൺവൻഷന് ആശംസകൾ നേർന്നു.
ഫൊക്കാന മുൻ ജനറൽ സെക്രട്ടറിയും മുൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഫിലിപ്പോസ് ഫിലിപ്പ്, 2018 മുതൽ സംഘടനയുടെ ലീഗൽ കോർഡിനേറ്ററായി പ്രവർത്തിച്ചുവരുന്ന കാര്യം ചൂണ്ടിക്കാട്ടി . നിരവധി നൂതന ആശയങ്ങളും പദ്ധതികളും അവതരിപ്പിച്ച് സംഘടനയ്ക്ക് പുതിയ ഊർജം പകരാൻ ഈ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം സൃഷ്ടിക്കുന്ന ഒരു കൺവെൻഷൻ ആണ് നിലവിലെ നേതൃത്വം ലക്ഷ്യമിടുന്നതെന്നും ആ ശ്രമം വിജയിക്കുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും ഫിലിപ്പോസ് ഫിലിപ്പ് കൂട്ടിച്ചേർത്തു.
മൂന്ന് പത്മപുരസ്കാര ജേതാക്കൾ ഒരേ വേദിയിൽ അണിനിരക്കുന്ന അപൂർവ നേട്ടവും കൺവെൻഷന് സ്വന്തമാകുമെന്ന് ട്രഷറർ ജോയ് ചാക്കപ്പൻ പറഞ്ഞു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, പ്രമുഖ വ്യവസായി പദ്മശ്രീ എം.എ. യൂസഫലി, പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം സമ്മേളനത്തിന്റെ മാറ്റുകൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ ദിനത്തിൽ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് ഷോയും 101 പേരടങ്ങുന്ന ഉദ്ഘാടന നൃത്താവിഷ്‌കാരവും അരങ്ങേറും. രണ്ടാം ദിനത്തിൽ “അമേരിക്ക ഗോട്ട് ടാലന്റ്” എന്ന പേരിൽ നോർത്ത് അമേരിക്കയിലെ കലാപ്രതിഭകളെ അണിനിരത്തുന്ന പുതുമയാർന്ന പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൺവെൻഷന്റെ പ്രധാന ആകർഷണമായി ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സജിമോൻ ആന്റണി പറഞ്ഞു. ആയിരത്തിലധികം പേരെ പങ്കെടുപ്പിച്ചുള്ള മോഹിനിയാട്ടവും 500-ലധികം കലാകാരന്മാർ പങ്കെടുക്കുന്ന ചെണ്ടമേളവും ഇതിനകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇത്രയും പേരെ എങ്ങനെ സംഘടിപ്പിക്കുമെന്ന് പലരും ചോദിച്ചതാണ്. എന്നാൽ നിലവിൽ 1,100-ലധികം പേർ മോഹിനിയാട്ടത്തിനും 568 പേർ ചെണ്ടമേളത്തിനുമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഗിന്നസ് റെക്കോർഡ് ലഭിക്കാൻ കുറെ കടമ്പകൾ ഉണ്ട്. അവയെല്ലാം തരണം ചെയ്യാനായി. നോർത്ത് അമേരിക്കയിലുടനീളമുള്ള മലയാളി സമൂഹത്തിന്റെ പങ്കാളിത്തവും പിന്തുണയും ഇതിലൂടെ പ്രകടമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തിനായി 38,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള പ്രധാന ബാങ്ക്വറ്റ് ഹാളിനൊപ്പം രണ്ട് അധിക ഹാളുകളും ബുക്ക് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഏകദേശം 1,750-ലധികം കലാകാരന്മാർ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്നും നവ്യ നായർ, നാദിർഷാ ഉൾപ്പെടെയുള്ള ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരും എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗിന്നസ് റെക്കോർഡ് പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാർക്ക് സൗജന്യ പ്രവേശനവും (പ്രോഗ്രാമുള്ള ദിവസം) ഭക്ഷണവും നൽകാൻ ഫൊക്കാന തീരുമാനിച്ചതായും സജിമോൻ ആന്റണി അറിയിച്ചു. നൂറുകണക്കിന് കലാകാരന്മാർ ദൂരെ സ്ഥലങ്ങളിൽ നിന്ന് എത്തുന്നതിനാൽ അവരുടെ പങ്കാളിത്തം സുഗമമാക്കുകയാണ് ലക്ഷ്യമെന്നും, അതിനാവശ്യമായ എല്ലാ ലോജിസ്റ്റിക് സംവിധാനങ്ങളും ഒരുക്കിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൺവെൻഷനിൽ നിന്ന് സാമ്പത്തിക ലാഭമല്ല, മറിച്ച് മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും സാംസ്കാരിക പൈതൃകവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ഫൊക്കാനയുടെ ലക്ഷ്യം. ഇത്ര വലിയൊരു മാമാങ്കത്തിൽ സ്‌പോൺസർഷിപ്പ് എടുക്കാൻ സാധിക്കുന്നത് ഒരു സുവര്ണാവസരമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ചെണ്ടമേളത്തിലൂടെ റെക്കോർഡ് സൃഷ്ടിക്കാൻ ഒരുങ്ങുന്ന കലാകാരന്മാർക്ക് വസ്ത്രം സ്പോൺസർ ചെയ്യുന്ന കോട്ടയം ലക്ഷ്മി സിൽക്സിന്റെ പേര് അദ്ദേഹം എടുത്തു പറഞ്ഞു.
ചരിത്രം സൃഷ്ടിക്കുന്ന കൺവെൻഷനിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന നേതാക്കൾ അറിയിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് സജി എബ്രഹാം, മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ്ജ് ജോസഫ്, കൈരളി ടിവിയുടെ ജോസ് കാടാപ്പുറം, ഏഷ്യാനെറ്റ് ന്യൂസിന്റെ ഷിജോ പൗലോസ്, ഫ്ലവേഴ്സ് ടിവിയുടെ ബിനു തോമസ് എന്നിവരും പങ്കെടുത്തു .
പ്രസ് ക്ലബിന് വേണ്ടി ജോസ് കടാപ്പുറം നന്ദി പറഞ്ഞു
Latest News:

വെംബ്ലിയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.
ലണ്ടൻ: യുകെയിലെ വെംബ്ലിയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി ക...Obituary
വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം; മൂന്ന് ജില്ലകളിൽ പ്രതിസന്ധി രൂക്ഷം
പെരുമഴയ്ക്ക് നേരിയ ശമനമായെങ്കിലും പത്തനംതിട്ട-കോട്ടയം-ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളി...Kerala
എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിൽ; മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു
മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആ...Kerala
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലേട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറ...Kerala
ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെട്ടു’; ലഷ്കർ നേതാവ് റിസ്വാൻ
ആറ് വർഷത്തിനിടെ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെ...Latest News
വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ...
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിവാദം തീരുന്നില്ല. ഹെലികോപ്റ്ററിനെ കുറിച്ച് മുൻകാലങ്ങളിൽ ഏറ...Kerala
കാശ് വേണ്ടാത്ത KSRTC ബസിൽ സ്ത്രീകൾ തള്ളി കയറുന്നു; മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും; വി...
വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സി.പി.ജോൺ. കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാ...Kerala
തൃഷയ്ക്കെതിരായ ദ്വയാര്ഥ പരാമര്ശം: ഉദയനിധി സ്റ്റാലിന് അറസ്റ്റില്
നടി തൃഷക്കെതിരായ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു. തഞ്ചാ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം; മൂന്ന് ജില്ലകളിൽ പ്രതിസന്ധി രൂക്ഷം പെരുമഴയ്ക്ക് നേരിയ ശമനമായെങ്കിലും പത്തനംതിട്ട-കോട്ടയം-ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം തുടരുന്നു. ആറന്മുള, റാന്നി, ചെങ്ങന്നൂർ, അപ്പർ കുട്ടനാട് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷം. കോഴിക്കോട് മലയോര മേഖലയിലും കണ്ണൂരിൽ നഗരപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ട്. മഴക്കെടുതിയിൽ ഇന്ന് നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്.ഇതോടെ നാല് ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം ഇരുപത്തിയൊന്നായി. പെരുമഴപെയ്ത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ മാറാത്തതാണ് പലയിടത്തും വലിയ പ്രതിസന്ധി. പത്തനംതിട്ടയിലെ അറന്മുളയിൽ വെള്ളക്കെട്ട് തുടരുകയാണ്. റാന്നിയിൽ ജനവാസ മേഖലകളിൽ വെള്ളമിറങ്ങിയെങ്കിലും വീടുകളും കടകളും
- എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിൽ; മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. കാലാവസ്ഥ അനുകൂലമായത്തോടെയാണ് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കൽ തുടങ്ങിയത്. മണ്ണ് നീക്കിയാലും വാഹനഗതാഗതം പുനസ്ഥാപിക്കാൻ കാലതാമസമെടുക്കും. ചെട്ടിപ്പടി സ്വദേശി നൗഫലിന്റെ പെർമിറ്റ് റദ്ധാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ വ്യക്തമാക്കി കാലാവസ്ഥ അനുകൂലമായതോടെ ഇന്ന് രാവിലെയാണ് റോഡിലെ മണ്ണ് നീക്കൽ ആരംഭിച്ചത്. പാറക്കല്ലുകളും മരങ്ങളും വന്നടിഞ്ഞതിനാൽ മണ്ണ് നീക്കാൻ സമയമെടുക്കുമെന്നാണ് ഫയർ ഫോഴ്സ് സംഘം പറയുന്നത്. മണ്ണ് നീക്കിയാലും ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് പിന്നീടെ തീരുമാനമെടുക്കുവെന്ന്
- സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലേട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസവും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. കോഴിക്കോട്,
- ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെട്ടു’; ലഷ്കർ നേതാവ് റിസ്വാൻ ആറ് വർഷത്തിനിടെ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ റിസ്വാൻ ഹനീഫ് വെളിപ്പെടുത്തുന്നത്. പാകിസ്താനിലെ പ്രധാന നഗരങ്ങളായ പെഷവാർ, കറാച്ചി, റാവൽപിണ്ടി എന്നിവടങ്ങളിലും പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, റാവൽക്കോട്ട് എന്നിവിടങ്ങളിലുമാണ് ലഷ്കർ ഭീകരർ തുടർച്ചയായി ലക്ഷ്യമിടപ്പെട്ടത്. ഇത്തരം കൊലപാതകങ്ങളിലൂടെ തങ്ങളുടെ ആളുകൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വിഡിയോയിൽ പറയുന്നു കൊല്ലപ്പെട്ടവരിൽ 2006-ലെ ആർഎസ്എസ് ആസ്ഥാനം ആക്രമിച്ച കേസിലെ പ്രതി അബു സൈഫുള്ള എന്ന റസാവുള്ള നിസാമാനിയും
- വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിവാദം തീരുന്നില്ല. ഹെലികോപ്റ്ററിനെ കുറിച്ച് മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ച വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി പോയത്, നിക്ഷേപകരെ കാണാൻ അല്ലെന്നും ഭാര്യാപിതാവിനെ കാണാനാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഭാര്യ പിതാവിനെ കാണാൻ പോയത് വിവാദമായപ്പോൾ മുഖ്യമന്ത്രി ഉണ്ടാക്കിയത് കഥയാണ് നിക്ഷേപകരെ കാണാനെന്നതെന്ന് അദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായല്ല മഴക്കെടുതി ഉണ്ടാകുന്നത. മുൻകാലങ്ങളിൽ ഇത്തരം ഘട്ടങ്ങളിൽ പ്രതികരിക്കാൻ ഇവിടെ ഒരു
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടീം ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും നാളെ (01/08/2026, ശനി) റോഥർഹാം മാൻവേഴ്സിൽ…. /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടീം ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും നാളെ (01/08/2026, ശനി) റോഥർഹാം മാൻവേഴ്സിൽ….
കുര്യൻ ജോർജജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ൻ്റെ തയ്യാറെടുപ്പുകൾ അതിവേഗം പുരോഗമിക്കുകയാണ്. ആഗസ്റ്റ് 15 ശനിയാഴ്ച റോഥർഹാം മാൻവേഴ്സ് ലെയ്ക്കിൽ വെച്ച് നടക്കുന്ന എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയും യുക്മ തെരേസാസ് ഓണച്ചന്തം ‘മലയാളി സുന്ദരി സീസൺ 2’ മത്സരവും അനുബന്ധ കലാപരിപാടികളും ഏറ്റവും ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളാണ് യുക്മ ദേശീയ സമിതി നടത്തി വരുന്നതെന്ന് ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ
‘ലോകോത്തര അവസരങ്ങൾ പ്രയോജനപ്പെടുത്തൂ’; യുകെ വിദ്യാർത്ഥികൾക്കായി യുഎസ് സർവകലാശാലാ പ്രവേശനത്തെക്കുറിച്ചുള്ള സൗജന്യ സൂം (Zoom) പ്രസന്റേഷൻ ഈ ഞായറാഴ്ച /
‘ലോകോത്തര അവസരങ്ങൾ പ്രയോജനപ്പെടുത്തൂ’; യുകെ വിദ്യാർത്ഥികൾക്കായി യുഎസ് സർവകലാശാലാ പ്രവേശനത്തെക്കുറിച്ചുള്ള സൗജന്യ സൂം (Zoom) പ്രസന്റേഷൻ ഈ ഞായറാഴ്ച
കുര്യൻ ജോർജ്ജ്, യുക്മ പിആർഒ & മീഡിയ കോർഡിനേറ്റർ ലണ്ടൻ: യുകെയിലെ മലയാളി വിദ്യാർത്ഥികൾക്ക് ലോകോത്തര പഠനാവസരങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി യുക്മ യൂത്ത് സംഘടിപ്പിക്കുന്ന സൗജന്യ സൂം പ്രെസെന്റേഷൻ ഈ ഞായറാഴ്ച്ച വൈകുന്നേരം നാല് മണിക്ക്. വിദ്യാർത്ഥികൾക്കായി യുക്മ യൂത്ത് സംഘടിപ്പിച്ച് വരുന്ന കരിയർ ഗൈഡൻസ് സീരീസിന്റെ ഏഴാമത്തെ എപ്പിസോഡാണ് ഞായറാഴ്ച്ച നടക്കുക. യുകെ വിദ്യാർത്ഥികൾക്ക് യുഎസ് സർവ്വകലാശാല പ്രവേശനത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും അവസരങ്ങളും ഒപ്പം ചർച്ചകളും കൂട്ടിയിണക്കി അമിയേൽ പുലിത്തറ നടത്തുന്ന സൂം പ്രസന്റേഷൻ കുട്ടികൾക്കും മാതാപിതാക്കൾക്കും
യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു /
യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: യുക്മ കേരളപൂരം വള്ളംകളിയ്ക്ക് ആവേശം പകരാൻ സ്വാഗത ഗാനവും. കേരളപ്പൂരം… കേരളപ്പൂരം… യുക്മയുടെ അഭിമാന കേരളപ്പൂരം…നെഞ്ചിലേറ്റിയ… ഒരൊറ്റ മനസ്സുമായ്…അന്യനാട്ടിൽ… മാന്വേഴ്സിൽ… എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയനാണ് സ്വാഗതഗാനം പുറത്തിറക്കിയത്. യുക്മ സഹയാത്രികനും ആദ്യ യുക്മ ദേശീയ കലാമേളയുടെ കോർഡിനേറ്ററുമായ ദേവലാൽ സഹദേവനാണ് ഗാനം രചിച്ച് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗാനം രൂപകല്പന ചെയ്തത്. പൂരാവേശത്തിന് മാറ്റുകൂട്ടാൻ സ്വാഗതഗാനവുമെത്തുന്നതോടെ എട്ടാമത് യുക്മ കേരളപൂരം
യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ; അടുത്ത നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ രണ്ട്) /
യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ; അടുത്ത നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ രണ്ട്)
സ്വന്തം ലേഖകൻ യുക്മ കേരളപൂരത്തിന് നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് ഇക്കുറി മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ. യുക്മ വനിതാ വിഭാഗമായ ഷീ ലീഡ്സിന്റെ നേതൃത്വത്തിലാണ് ഇക്കുറി മലയാളി സുന്ദരി സീസൺ 2 മത്സരങ്ങൾ അരങ്ങേറുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നയെത്തിയ നിരവധി മത്സരാർത്ഥികളിൽ നിന്നാണ് യോഗ്യരായവരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. യുക്മ കേരളപ്പൂരം വള്ളംകളി മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെയാണ് മാൻവേഴ്സ് തടാകക്കരയിലൊരുക്കുന്ന പ്രത്യേക സ്റ്റേജിൽ ഓണച്ചന്തം മലയാളി സുന്ദരി സീസൺ
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്) /
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്)
സ്വന്തം ലേഖകൻ യുക്മ കേരളപൂരത്തിന് നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് ഇക്കുറി മാറ്റുരയ്ക്കുന്നത് പന്ത്രണ്ടുപേർ. യുക്മ വനിതാ വിഭാഗമായ ഷീ ലീഡ്സിന്റെ നേതൃത്വത്തിലാണ് ഇക്കുറി മലയാളി സുന്ദരി സീസൺ 2 മത്സരങ്ങൾ അരങ്ങേറുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നയെത്തിയ നിരവധി മത്സരാർത്ഥികളിൽ നിന്നാണ് യോഗ്യരായവരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. യുക്മ കേരളപ്പൂരം വള്ളംകളി മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെയാണ് മാൻവേഴ്സ് തടാകക്കരയിലൊരുക്കുന്ന പ്രത്യേക സ്റ്റേജിൽ ഓണച്ചന്തം മലയാളി സുന്ദരി സീസൺ






click on malayalam character to switch languages