1 GBP = 128.40
breaking news

കുഞ്ഞു മിഷനറി മാരുടെ വിശ്വാസ പ്രഖ്യാപന വേദിയായി ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗ് രൂപത ഗാതറിംഗ്‌ “സൗറൂത്ത” 2026

കുഞ്ഞു മിഷനറി മാരുടെ വിശ്വാസ പ്രഖ്യാപന വേദിയായി ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗ് രൂപത ഗാതറിംഗ്‌ “സൗറൂത്ത” 2026

ഷൈമോൻ തോട്ടുങ്കൽ

ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ രൂപത വാർഷിക കൂട്ടായ്മ “സൗറൂത്ത ” 2026 ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടന്നു , രൂപതയുടെ വിവിധ ഇടവക , മിഷൻ പ്രൊപ്പോസഡ്‌ മിഷൻ എന്നിവിടങ്ങളിൽ നിന്നുമായി നൂറു കണക്കിന് കുഞ്ഞു മിഷനറിമാർ പങ്കെടുത്ത സമ്മേളനം കുഞ്ഞു മിഷനറി മാരുടെ വിശ്വാസ പ്രഘോഷണ വേദിയായി മാറി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാന. കുഞ്ഞു മിഷനറിമാരുടെ വിശ്വാസ പ്രഘോഷണ റാലി, ഫാ നിഥിൻ ഇലഞ്ഞിമറ്റം നയിച്ച ക്ലാസ്, തുടർന്ന് അഭിവന്ദ്യ പിതാവുമായി കുഞ്ഞു മിഷനറിമാർ നടത്തിയ വിവിധ വിഷയങ്ങൾ സംബന്ധിച്ച് നടത്തിയ ആശയ വിനിമയം എന്നിവയും ഉണ്ടായിരുന്നു.

മിഷൻലീഗിന്റെ പതാകയുമേന്തി സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും സഹനത്തിന്റെയും പുത്തൻ മുദ്രാവാക്യങ്ങളുമായി നടന്ന വർണ്ണ ശബളമായ വിശ്വാസ പ്രഘോഷണ റാലിയും ഏറെ ശ്രദ്ധേയമായി . .മിഷൻ ലീഗ് കമ്മീഷൻ ചെയർമാൻ റെവ ഫാ സോണി വടയാപറമ്പിൽ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.

സമ്മേളനത്തിൽ രൂപത ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട്, വൈസ് ചാൻസിലർ ഫാ ഫാൻസ്വാ പത്തിൽ, ഫാ ഹാൻസ് പുതിയാ കുളങ്ങര, റെവ ഫാ ക്രിസ്റ്റോ നേര്യംപറമ്പിൽ, ഫാ ജെറിൻ കാട്ടാമ്പള്ളി എന്നിവരും പങ്കെടുത്തു. വൈകുന്നേരം മിഷൻ ലീഗ് ആന്തത്തോടെ അവസാനിച്ച പരിപാടികൾക്ക് രൂപത ചെറുപുഷ്പ മിഷൻ ലീഗ് കമ്മീഷൻ സെക്രെട്ടറി ജോജിൻ പോൾ, എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ റെവ സി കരുണ സി എം സി, ജിൻസി പോൾ, ടിറ്റോ തോമസ്, സജി വർഗീസ്, ജിബിൻ മാത്യു എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി പരിപാടികൾക്ക് നേതൃത്വം നൽകി. ലെസ്റ്റർ മദർ ഓഫ് ഗോഡ് ഇടവക അംഗങ്ങൾ നൽകിയ പിന്തുണയും എടുത്തു പറയേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more