1 GBP = 127.88
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മൂറോൻ (വിശുദ്ധ തൈലം ) കൂദാശ ചെയ്തു .

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മൂറോൻ (വിശുദ്ധ തൈലം ) കൂദാശ ചെയ്തു .

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും . മിഷനുകളിലുമുള്ള ദേവാലയങ്ങളിൽ ശുശ്രൂഷകൾക്കായി ഉപയോഗിക്കുവാനുള്ള മൂറോൻ (വിശുദ്ധ തൈലത്തിന്റെ )കൂദാശ കർമ്മം പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്നു .

രൂപതാധ്യക്ഷൻ മാർ ജോസഫ് ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റെവ ഡോ മാത്യു പിണക്കാട് , കത്തീഡ്രൽ വികാരി റെവ ഡോ വർഗീസ് താനമാവുങ്കൽ , വൈസ് ചാൻസിലർ റെവ ഫാ ഫാൻസ്വാ പത്തിൽ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും സേവനം ചെയ്യുന്ന വൈദികർ എന്നിവർ സഹകാർമ്മികർ ആയിരുന്നു .

വിശുദ്ധ കുര്ബാനക്കു ശേഷം രൂപതയുടെ വിവിധ മിഷനുകളിൽ നിന്നും എത്തിയ വൈദികരുടെയും കൈക്കാരൻമാരുടെയും , പ്രതിനിധികളുടെയും യോഗം ചേർന്നു , യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ , പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് ,വിവിധ കമ്മീഷനുകളുടെ നേതൃത്വത്തിൽ വരാൻ പോകുന്ന പരിപാടികളെ പറ്റി കമ്മീഷൻ ചെയർമാൻമാരായ വൈദികർ , പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ശിക്ഷണ ക്രമ വർഷാചരണത്തെ സംബന്ധിച്ചുള്ള പ്രവർത്തനങ്ങളെ പറ്റി രൂപത പാസ്റ്ററൽ കൌൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു എന്നിവർ യോഗത്തിൽ വിശദീകരിച്ചു.

വിവിധ മിഷനുകളിൽ നിന്നെത്തിയ പ്രതിനിധികൾ രൂപതയുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള നിർദേശങ്ങളും അവലോകനവും , വിവിധ വിഷയങ്ങൾ സംബന്ധിച്ച ചർച്ചയും യോഗത്തിൽ നടന്നു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more