1 GBP = 127.90
breaking news

വേൾഡ് പീസ് അക്കാദമിയുടെ മ്യൂസിക് തെറാപ്പി ആന്റ് പീസ് യോഗ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു.

വേൾഡ് പീസ് അക്കാദമിയുടെ മ്യൂസിക് തെറാപ്പി ആന്റ് പീസ് യോഗ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു.

കെ. ജെ. ജോൺ

കോട്ടയം : വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ഇന്ത്യയിലാദ്യമായി ആരംഭിച്ച “മ്യൂസിക് തെറാപ്പി ആന്റ് പീസ് യോഗ” പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം, കുടമാളൂർ വേൾഡ് പീസ് മിഷൻ സെന്ററിൽ ( പീസ് ഗാർഡൻ ) മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. സി. റ്റി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു.

‘ശാരീരിക, മാനസിക, ആത്മീയ ആരോഗ്യത്തിന്റെ സമഗ്ര വളർച്ച ലക്ഷ്യമിട്ട് സംഗീതം, പീസ് യോഗ, ധ്യാനം എന്നിവ സോയോഗജിപ്പിച്ചാണ് ഈ പഠന പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.
“ശബ്ദം മനസ്സിനെ സ്വാധീനിക്കുന്നു. മനസ് ശരീരത്തെ സ്വാധിക്കുന്നു എന്ന ആശയത്തെ ആസ്‌പദമാക്കിയുള്ള ഈ പരിശീലന പദ്ധതി സമൂഹത്തിന് പുതിയ ആരോഗ്യ -സമാധാന ദിശ തുറക്കുന്നതായി വൈസ് ചാൻസലർ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. വേൾഡ് പീസ് മിഷൻ സ്ഥാപകനും ഗ്ലോബൽ ചെയർമാനും, സംഗീതജ്ഞനുമായ ഡോ. സണ്ണി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.

സംഗീത യോഗയുടെ പ്രാധാന്യം വിശദീകരിച്ച അദ്ദേഹം, മനുഷ്യന്റെ അന്തരംഗം സമാധാനം സമൂഹ സമാധാനത്തിന്റെ അടിസ്ഥാനമാണെന്നും പറഞ്ഞു.
പരുപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ, സാമൂഹിക പ്രവർത്തകർ, യുവജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു: ധ്യാനം, പ്രാണായാമം, സംഗീതം ചികിത്സ, ശബ്ദധ്യാനം, എന്നിവ ഉൾപ്പെടുത്തി പരിശീലന സെക്ഷനുകളും സംഘടിപ്പിച്ചു. ചടങ്ങിൽ വേൾഡ് പീസ് അക്കാദമി അവാർഡുകൾ നൽകി മൂന്നു പേരെ ആദരിച്ചു.

യോഗ പഠനരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മഹത്മഗാന്ധി യൂണിവേഴ്സിറ്റി യോഗ ആന്റ് നാച്ചുറോപതി ഡയറക്ടർ ഡോ. സി. ആർ. ഹരിലക്ഷ്മിന്ദ്രകുമാറിന് ഇന്റർനാഷണൽ യോഗ ആന്റ് നാച്ചുറോപതി അവാർഡും, ഇന്ത്യയിൽ ഓട്ടീസം ചികിത്സാ രംഗത്ത് അത്ഭുതകരവും, ആധുനിക സാങ്കേതിക സങ്കേതങ്ങൾ ഉപയോഗിച്ച് നൂതനമായ ചികിത്സാ പദ്ധതികളിലൂടെ ഓട്ടീസം ചികിൽസിച്ചു ഭേദമക്കാൻ കഴിയുമെന്ന് തെളിയിച്ച ഡബ്ലിയു. എച്ച്. ഒ മുൻ ഉദ്യോഗസ്ഥനും, ജൂവൽ ഓട്ടിസം കെയർ (കോട്ടയം) ഡയറക്ടറുമായ ഡോ. ജെയിംസൺ സാമൂവൽ, ജൂവൽ ഓട്ടീസം കെയറിന്റെ അഡ്മിനിസ്ട്രേറ്ററും, പ്രഭാഷകയുമായ ഡോ. ജെൻസി ബ്ലസ്സനെയും പ്രശസ്തി പത്രവും ഗ്ലോബൽ എക്സലൻസ് അവാർഡും നൽകി ആദരിച്ചു.
പ്രസ്തുത ചടങ്ങിൽ വേൾഡ് പീസ് മിഷൻ മീഡിയ ഡയറക്ടർ ബിജോയ്‌ ചെറിയാൻ, എസ്.ബി.ടി മുൻ എ. ജി. എം. ജോസഫ് ചെന്നാട്ടുശ്ശേരി, പ്രാണിക് ഹെർലിങ് ആന്റ് യോഗ രംഗത്തെ പ്രശസ്തനായാ ഡോ. ജോണി ചിറ്റേട്ടുകളം, പ്രസിദ്ധ സിനിമാ നിർമ്മാതാവ് ലിസി ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.

“സൗണ്ട്, സൈലെൻസ് ആന്റ് ഇന്നർഹാർമണി വഴി ചികിത്സ “ എന്ന സന്ദേശത്തോടെ ആരംഭിച്ച ഈ ചികിത്സാ പദ്ധതി ആരോഗ്യകരവും, സമാധാന പരവുമായ ജീവിതത്തിലേക്ക് സമൂഹത്തെ നയി ക്കുമെന്ന് വേൾഡ് പീസ് മിഷൻ ചെയർമാൻ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more