1 GBP = 125.36
breaking news

ഹെറിഫോഡ് കെസിഇഎഫ് ഈസ്റ്റർ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ഹെറിഫോഡ് കെസിഇഎഫ് ഈസ്റ്റർ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി


‌ഹെറിഫോഡ് :ക്രിസ്തു ദേവന്റെ ഉയിർപ്പ് പെരുന്നാളിന്റെ ഭാഗമായി ഹെറിഫോഡിലെ അപ്പോസ്ത്തോലിക സഭകളുടെ നേതൃത്വത്തിൽ ഹെറിഫോഡ് ക്രിസ്ത്യൻ ലൈഫ് സെന്ററിൽ വച്ച് ഏപ്രിൽ 18ശനിയാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ നടത്തപ്പെടുന്ന ഹെറിഫോഡ് KCEF ഈസ്റ്റർ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

പരിപാടിയ്ക്ക് വിവിധ അപ്പോസ്ത്തോലികസഭകളിൽ നിന്നുള്ള വിശ്വാസികളും, വൈദീകരും നേതൃത്വം കൊടുക്കും. KCEF official inauguration , പൊതു സമ്മേളനം, വിവിധ കലാ പരിപാടികൾ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിയ്ക്കൽ, ഭക്തിഗാന സുധ തുടങ്ങി നിറമുള്ള ഒരു സന്ധ്യയാണ് ഒരുക്കിയിരിയ്ക്കുന്നത്. പ്രവേശനം സൗജന്യമായി രിയ്ക്കും, ആദ്യമെത്തുന്ന 50വാഹനങ്ങൾക്ക് ഫ്രീ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പിന്നീടെത്തുന്നവയ്ക്ക്‌ കുറഞ്ഞ നിരക്കിൽ തൊട്ടടുത്തുള്ള പാർക്കിങ്ങും ഉപയോഗിയ്ക്കാവുന്നതാണ്.

രുചി വിഭവങ്ങൾ ഒരുക്കി യുകെ യിലെ പ്രശസ്തരായ മാജിക് സ്പൂണിന്റെ ഫുഡ്‌ സ്റ്റാളും പ്രവർത്തിയ്ക്കുന്നുണ്ട്. ഈ പരിപാടിയിൽ പങ്കെടുക്കുവാനും, വീക്ഷിയ്ക്കുവാനും, ഈസ്റ്റർ സ്നേഹം പങ്കുവയ്ക്കുവാനും എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ വർത്താ സമ്മേളനത്തിൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more