1 GBP = 128.90
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നൈറ്റ് വിജിൽ നടത്തി

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നൈറ്റ് വിജിൽ നടത്തി

ഷൈമോൻ തോട്ടുങ്കൽ

ഡാർലിംഗ്ടൺ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നൈറ്റ് വിജിൽ ശുശ്രൂഷ നടത്തി . ഡാർലിംഗ്ടണിലെ സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് ചൊവാഴ്ച വൈകുന്നേരം ആറരക്ക് റംശാ പ്രാർഥനയോടെ ആരംഭിച്ച ശുശ്രൂഷകൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി.

രൂപതയിൽ നോമ്പ് കാലത്തു നടന്നു കൊണ്ടിരിക്കുന്ന ഗ്രാൻഡ് മിഷൻ ധ്യാനങ്ങൾക്കു നേതൃത്വം കൊടുക്കുന്ന വൈദികരും ,രൂപതയുടെ വിവിധ മിഷനുകളിൽ സേവനമനുഷ്ഠിക്കുന്ന വൈദികരുമുൾപ്പടെ മുപ്പതോളം വൈദികരും , സന്യസ്തരും വിവിധ മിഷനുകളിൽ നിന്നുള്ള അല്മായരും പങ്കെടുത്ത നൈറ്റ് വിജിൽ ശുശ്രൂഷ ബുധനാഴ്ച രാവിലെ അഞ്ചേ കാലിനു നടന്ന വിശുദ്ധ കുർബാനയോടെയാണ് അവസാനിച്ചത്.

രാത്രി മുഴുനീളെ നടന്ന യാമ പ്രാർഥനകൾ , ജപമാല , വിശുദ്ധ കുരിശിന്റെ വഴി, പ്രയ്‌സ് ആൻഡ് വർഷിപ്പ് , ആരാധന, മറ്റ് ശുശ്രൂഷകൾ എന്നിവക്ക് രൂപതാധ്യക്ഷനോടൊപ്പം . ധ്യാന ഗുരുക്കന്മാരും നേതൃത്വം നൽകി. ,രൂപതാ ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് , ഫിനാൻസ് ഓഫീസർ റെവ ഫാ ജോ മൂലശ്ശേരിൽ വി സി . രൂപത ഇവാഞ്ചലൈസേഷൻ ചെയർപേഴ്സൺ റെവ സി ആൻ മരിയ എസ് എച്ച് ,യൂത്ത് അപ്പോസ്റ്റലേറ്റ് ചെയർപേഴ്സൺ റെവ ഫാ ലിജേഷ് മുക്കാട്ട് ലീഡ്സ് റീജിയൻ ഡയറക്ടർ റെവ ഫാ ജോജോ പ്ലാപ്പള്ളിൽ സി എം ഐ ഹോളി ഫാമിലി മിഷൻ ഡയറക്ടർ റെവ ഫാ ബിനോയ് മണ്ഡപത്തിൽ സി എസ് എസ് ആർ. എന്നിവരും സന്നിഹിതരായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more