1 GBP = 129.22
breaking news

2026 കൃപാസനം മരിയൻ ഉടമ്പടി ധ്യാനങ്ങൾ അബർഡീനിലും, ലണ്ടനിലും ആഗസ്റ്റ് അവസാന വാരം; ആർച്ച് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കലും, റവ. ഡോ. ജോസഫ് വലിയവീട്ടിലും നയിക്കും.

2026 കൃപാസനം മരിയൻ ഉടമ്പടി ധ്യാനങ്ങൾ അബർഡീനിലും, ലണ്ടനിലും ആഗസ്റ്റ് അവസാന വാരം; ആർച്ച് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കലും, റവ. ഡോ. ജോസഫ് വലിയവീട്ടിലും നയിക്കും.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ആത്മീയ നവീകരണത്തിനും, വിശ്വാസ അനുഭവത്തിനും, മാതൃ മാദ്ധ്യസ്ഥത്തിനും അനുഗ്രഹീത സന്നിധിയായ ‘കൃപാസനം മരിയൻ സെന്റർ’ ഈ വർഷവും യുകെ യിൽ കൃപാസനം ഉടമ്പടി ധ്യാനങ്ങൾ സംഘടിപ്പിക്കുന്നു. കഴിഞ്ഞ വർഷം നടത്തപ്പെട്ട മരിയൻ കൃപാസന ഉടമ്പടി ധ്യാനങ്ങളിലൂടെ ലഭിച്ച പ്രാർത്ഥനാ സാഫല്യങ്ങൾക്കുള്ള നന്ദി സൂചകമായും, പങ്കുചേരുവാൻ കഴിയാതെ പോയവർക്കുള്ള അവസരത്തിനുമായും, മാതൃഭക്തരുടെ അഭ്യർത്ഥന പരിഗണിച്ചാണ്‌ യു കെ യിൽ കൃപാസനം ഉടമ്പടി ധ്യാനം ഈ വർഷവും ഒരുക്കുന്നത്.

കാലിക്കറ്റ് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ .ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്‌പിരിച്ച്വൽ ഡയറക്ടറും, സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്‌സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ്ജ് എന്നിവരാവും പ്രധാനമായും കൃപാസനം ഉടമ്പടി ധ്യാനങ്ങൾക്കു നേതൃത്വം നൽകുക.

യു കെ യിൽ ആഗസ്റ്റ്‌ മാസം 25,26,27 തീയതികളിലായി സ്കോട്ട്ലൻഡിലെ അബർഡീൻ സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് നടത്തുന്ന ത്രിദിന ധ്യാനത്തോടെ ആരംഭിക്കുന്ന കൃപാസനം ഉടമ്പടി ത്രിദിന ധ്യാനം തുടർന്ന് 29,30,31 തീയതികളിലായി ലണ്ടനിലെ ബൈറോൺ ഹാളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. റവ. ഡോ. ജോസഫ് വലിയവീട്ടിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, ബ്ര.തോമസ് ജോർജ്ജ് (കാദോഷ് മരിയൻ മിനിസ്ട്രീസ്) ശുശ്രൂഷകളിൽ സഹായിക്കുന്നതുമായിരിക്കും.

പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാർത്ഥനാ നിറവിൽ വെളിപ്പെട്ട, അമ്മയുടെ ഹിതം മനസ്സിലാക്കി ആരംഭിച്ച ‘കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ’ പരിശുദ്ധ അമ്മയുമായി ചേർന്ന് എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും, രോഗശാന്തികൾക്കും, അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ അനവധിയാണ്.

രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.

കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും, കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രെജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.

Abredeen – https://www.tickettailor.com/events/kadoshmarianministries/2083917
London – https://www.tickettailor.com/events/kadoshmarianministries/2076878

For More Details: 07770 730769, 07459 873176

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more