1 GBP = 129.29
breaking news

ലോക പ്രശസ്ത കുടുംബ പ്രേക്ഷിതൻ ഡോ. സണ്ണി സ്റ്റീഫൻ അമേരിക്കയിൽ

ലോക പ്രശസ്ത കുടുംബ പ്രേക്ഷിതൻ ഡോ. സണ്ണി സ്റ്റീഫൻ അമേരിക്കയിൽ

സ്നേഹ സാബു

അറ്റ്ലാന്റാ: കുടുംബജീവിതം നയിക്കുന്നവർക്ക് സമാധാന ജീവിത സന്ദേശവുമായി ഡോ. സണ്ണി സ്റ്റീഫൻ അമേരിക്കയിൽ. 2026 ജൂൺ ആദ്യവാരം മുതൽ ഒക്ടോബർ 31 തീയതി വരെ അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ നൽകുന്നു.

തിരുവചന ബോധ്യങ്ങളിൽ ഊന്നി കുടുംബത്തിലെ എല്ലാ അംഗങ്ങളും പാലിക്കേണ്ട അടിസ്ഥാന തത്വങ്ങൾ, ദാമ്പത്യ ബന്ധത്തിന്റെ മഹത്വം, മാതാപിതാക്കളുടെ ഉത്തരവാദിത്വം, മാതാപിതാക്കളും മക്കളും കാത്തു സൂക്ഷിക്കേണ്ട പരസ്പര ബഹുമാനം, പ്രാർത്ഥനാ ജീവിതം, അനുസരണം, തുടങ്ങിയ കാര്യങ്ങൾ ലളിതവും സമഗ്രവുമായി പറഞ്ഞുതരുന്ന ഒരിക്കലും മറക്കാത്ത സന്ദേശങ്ങളും, വെല്ലുവിളികളും, പ്രതിസന്ധികളും അതിജീവിക്കാനുള്ള മാർഗങ്ങളും ഓരോ ക്ലാസുകളിലും വ്യാഖ്യാനിച്ചു നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
എബ്രഹാം മാത്യു-678 866 5336
താരാ കുര്യൻ-423 316 8272

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more