1 GBP = 113.99

പരാതിയിൽ ഉറച്ചുനിൽക്കും, നിയമനടപടിക്കില്ലെന്ന് ആവർത്തിച്ച് വിൻസി അലോഷ്യസ്‌

പരാതിയിൽ ഉറച്ചുനിൽക്കും, നിയമനടപടിക്കില്ലെന്ന് ആവർത്തിച്ച് വിൻസി അലോഷ്യസ്‌

കൊച്ചി: സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിൻസി അലോഷ്യസ് ഇന്റേണൽ കമ്മിറ്റിക്കു(ഐസിസി) മുന്നിൽ മൊഴി നൽകി. മൊഴിയെ പറ്റി പുറത്ത് പറയാൻ പറ്റില്ലെന്നും വിൻസി മാധ്യമങ്ങളോട് പറഞ്ഞു. ഷൈൻ ടോം ചാക്കോയും നാലം​ഗ കമ്മിറ്റിക്കു മുന്നിൽ ഹാജരായിരുന്നു. ഇരുവരും ഒറ്റയ്ക്കും ഒരുമിച്ചും മൊഴി നല്‍കി.

ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന പരാതിയിൽ ഉറച്ചുനിൽക്കുമെന്നും നടി പറഞ്ഞു. സിനിമയ്ക്ക്‌ പുറത്ത് നിയമനടപടികൾ സ്വീകരിക്കില്ല. എന്നാൽ അന്വേഷണങ്ങളോട്‌ സഹകരിക്കും. സിനിമയിൽ ഇനി ലഹരി പ്രശ്നങ്ങളുണ്ടാകരുതെന്നാണ് തന്റെ നിലപാടെന്നും വിൻസി പറഞ്ഞു.

പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നത് ശരിയായ നടപടിയല്ലെന്നും പരാതി ചോര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും നടി പറഞ്ഞു. കൊച്ചിയിലാണ് സൂത്രവാക്യം സിനിമയുടെ ഐസിസി യോഗം നടന്നത്. ഐസിസി റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ തുടര്‍നടപടികളിലേക്ക് കടക്കുകയുളളുവെന്ന് ഫിലിം ചേമ്പര്‍ അറിയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more