1 GBP = 127.75

പുതുപ്പള്ളി പള്ളിയുടെ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്‌കാരം ഉമ്മൻ ചാണ്ടിക്ക്

പുതുപ്പള്ളി പള്ളിയുടെ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്‌കാരം ഉമ്മൻ ചാണ്ടിക്ക്

പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയുടെ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്‌കാരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്. ബസേലിയസ് മാർത്തോമ മാത്യൂസ് ത്രിതീയനിൽ നിന്ന് ഉമ്മൻ ചാണ്ടിക്ക് വേണ്ടി ചാണ്ടി ഉമ്മനാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

പുതുപ്പള്ളി പള്ളിയെ ഇടവക പള്ളി എന്നതിൽ ഉപരി ജീവിതത്തിന്റെ ഒരു ഭാഗമായാണ് താൻ കാണുന്നതെന്ന് ഉമ്മൻ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം : പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയുടെ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്‌കാരം ഏറ്റുവാങ്ങി. ഈ പുരസ്‌കാരത്തെ ഏറ്റവും ശ്രേഷ്ഠമായ ബഹുമതിയായാണ് ഞാൻ കാണുന്നത്. പുതുപ്പള്ളി പള്ളിയെ ഇടവക പള്ളി എന്നതിൽ ഉപരി ജീവിതത്തിന്റെ ഒരു ഭാഗമാണ്. ജീവിതയാത്രയിൽ പുതുപ്പള്ളി പള്ളിയും ഇവിടത്തെ ആത്മീയ ചൈതന്യവും വഹിച്ച പങ്ക് നിർവചനങ്ങൾക്ക് അതീതമാണ്. സത്യത്തിലും ധാർമികതയിലും ദൈവഭയത്തിലും അടിയുറച്ച ജീവിതപ്പാതയിൽ ബാല്യകാലം മുതൽ നടന്നടുക്കാൻ പുതുപ്പള്ളി പള്ളി വഹിച്ച പങ്കു ചെറുതല്ല. ഹൃദയത്തിൽ അലിഞ്ഞു ചേർന്ന വികാരമാണു പുതുപ്പള്ളി പള്ളി.

ഒരു ക്രൈസ്തവ ദേവാലയം ഒരു വ്യക്തിക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്‌കാരം. കേരളത്തിലെ പുരാതനമായ പള്ളികളിലൊന്നാണ് പുതുപ്പള്ളി പള്ളി. പിതാവിന് പുരസ്‌കാരം ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് മകൾ മരിയ ഫേസ്ബുക്കിൽ കുറിച്ചു. ഉമ്മൻ ചാണ്ടിക്ക് മുൻപ് യുഎൻ പുരസ്‌കാരം വരെ ലഭിച്ചിട്ടുണ്ടെങ്കിലും പുതുപ്പള്ളി പള്ളിയിൽ നിന്ന് ലഭിച്ച ഈ പുരസ്‌കാരം എന്നും തങ്ങളുടെ ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനം വഹിക്കുമെന്നും മരിയ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more