1 GBP = 113.24
breaking news

ഗോവയില്‍ പുതിയ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്തു: മുഖ്യമന്ത്രി പ്രഖ്യാപനം ഹോളിക്ക് ശേഷം

ഗോവയില്‍ പുതിയ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്തു: മുഖ്യമന്ത്രി പ്രഖ്യാപനം ഹോളിക്ക് ശേഷം

ഗോവ നിയമസഭയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പുതിയ എം എൽ എമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം എം എൽ എമാർ നിയമസഭ കവാടത്തിന് മുന്നില്‍ ഗ്രൂപ്പ് ഫോട്ടോയ്ക്കും പോസ് ചെയ്‌തു.

വെള്ളിയാഴ്ച ഹോളി ഉത്സവത്തിന് ശേഷം മാത്രമേ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂവെന്ന് ബി ജെ പി ഗോവ സംസ്ഥാന പ്രസിഡന്റ് സദാനന്ദ് ഷെത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഒരേസമയം പ്രഖ്യാപിക്കാനാണ് കേന്ദ്ര നേതൃത്വം ഒരുങ്ങുന്നത്.

അതേസമയം അടുത്ത മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ എം എല്‍ എമാർക്ക് തന്നെ നിലവില്‍ വലിയ വ്യക്തയില്ല. തിങ്കളാഴ്ച, സാൻവോർഡെം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ച ഗണേഷ് ഗാവോങ്കർ ഗോവ രാജ്ഭവനിൽ പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തെ കുറിച്ച് ചോദിച്ചപ്പോൾ കേന്ദ്ര നിരീക്ഷകർ വന്ന ശേഷം ചർച്ച നടത്തി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുമെന്നും തുടർന്ന് സർക്കാർ രൂപീകരണം നടത്തുമെന്നാണ് സംസ്ഥാനത്തിന്റെ കാവൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കിയത്. സർക്കാർ രൂപീകരണ ചർച്ചകള്‍ക്കായി സാവന്ത് ഡൽഹിയിലേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more