1 GBP = 113.33
breaking news

നാടിന്റെ വികസനത്തില്‍ കൈകോര്‍ക്കാം’; ചെന്നിത്തലയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

നാടിന്റെ വികസനത്തില്‍ കൈകോര്‍ക്കാം’; ചെന്നിത്തലയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

നാടിന്റെ വികസനത്തില്‍ കൈകോര്‍ക്കാം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായി രമേശ് ചെന്നിത്തലയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്. വലിയഴീക്കല്‍ പാലം ഉദ്ഘാടനം ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പരസ്പരം സംസാരിക്കുന്ന ചിത്രമാണ് ‘നാടിന്റെ വികസനത്തില്‍ കൈകോര്‍ക്കാം’ എന്ന ക്യാപ്ഷനോടെ മുഹമ്മദ് റിയാസ് പങ്കുവച്ചത്.

ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വലിയഴീക്കല്‍ പാലം നാടിന് സമര്‍പ്പിച്ചത്. കൊവിഡ് ആയതിനാലാണ് പാലത്തിന്റെ ഉദ്ഘാടനം വൈകിയതെന്നും ചെന്നിത്തല നേരിട്ടുവന്ന് ക്ഷണിച്ചത് കൊണ്ടാണ് താന്‍ എത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമാണെന്ന് സ്ഥലം എംഎല്‍എയായ ചെന്നിത്തല സ്വാഗത പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എന്നാൽ തന്റെ ഊഴമായപ്പോള്‍ മുഖ്യമന്ത്രി ചെന്നിത്തലയെ വേദിയിലിരുത്തിക്കൊണ്ട് തന്നെ പരിഹാസ ശരം തൊടുത്തു. രമേശ് ചെന്നിത്തലയ്ക്ക് ഇത് സന്തോഷത്തിന്റെ ദിനം മാത്രമല്ലെന്നും അദ്ദേഹത്തിന് ഇന്ന് ദുര്‍ദിനം കൂടിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലത്തെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് അഴീക്കല്‍ അഴിമുഖത്തിനു കുറുകെ നിര്‍മിച്ച അഴീക്കല്‍ വലിയഴീക്കല്‍ പാലം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബോസ്ട്രിങ് ആര്‍ച്ച് പാലമാണ്. നീളത്തിന്റെ കാര്യത്തില്‍ ഏഷ്യയില്‍ രണ്ടാംസ്ഥാനവും വലിയഴീക്കല്‍ പാലത്തിനാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more