1 GBP = 112.86
breaking news

ചൈനീസ് അംബാസിഡർക്ക് പാർലമെന്റിൽ പ്രവേശനം നിഷേധിച്ച് ബ്രിട്ടൻ

ചൈനീസ് അംബാസിഡർക്ക് പാർലമെന്റിൽ പ്രവേശനം നിഷേധിച്ച് ബ്രിട്ടൻ

ലണ്ടൻ: ബ്രിട്ടനിലെ ചൈനീസ് അംബാസിഡർക്ക് പാർലമെന്റ് സമുച്ചയത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി ബ്രിട്ടൻ. ബ്രിട്ടനിലെ നിരവധി എംപിമാർക്കും പിയർമാർക്കും ചൈന ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ചൈനീസ് അംബാസിഡർക്കും പാർലമെന്റിലേക്ക് പ്രവേശനം നിഷേധിച്ചത്.

ചൈനയിലെ സർവകക്ഷി സംഘം ആതിഥേയത്വം വഹിക്കുന്ന കോമൺസ് റിസപ്ഷനിൽ ഇന്ന് ബുധനാഴ്ച ഷെംഗ് സെഗുവാങ് പങ്കെടുക്കാനിരിക്കുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾക്ക് ഹാനികരമാകുന്ന നിന്ദ്യവും ഭീരുത്വവും നിറഞ്ഞ തീരുമാനമാണിതെന്ന് ചൈനീസ് എംബസി പറഞ്ഞു.

എന്നാൽ പ്രതിഷേധങ്ങൾക്ക് ശേഷം സ്പീക്കർ സർ ലിൻഡ്സെ ഹോയ്ലും ലോർഡ് സ്പീക്കർ ലോർഡ് മക്ഫാലും വാർത്ത ശരിവച്ചു. മാർച്ചിൽ, ചൈനയെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അഞ്ച് എംപിമാർക്കും രണ്ട് പിയർമാർക്കും യാത്രാ വിലക്കുകളും സ്വത്ത് മരവിപ്പിക്കലും ചൈന ഏർപ്പെടുത്തിയിരുന്നു. തങ്ങളുടെ എംപിമാർക്കും പിയർമാർക്കുമെതിരെയുള്ള ഉപരോധം പിൻവലിക്കുന്ന മുറയ്ക്ക് ചൈനീസ് അംബാസിഡർക്ക് നേരെയുള്ള വിലക്കും നീക്കുമെന്ന് സ്പീക്കർ സർ ലിൻഡ്സെ ഹോയ്ലും പറഞ്ഞു.

സിൻജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെ ആദ്യത്തെ ഉപരോധം ഏർപ്പെടുത്താനുള്ള യുകെ തീരുമാനത്തോടുള്ള പ്രതികരണമായിരുന്നു ഇത്. എന്നാൽ കോമൺസ് ടെറസ് പവലിയനിൽ തങ്ങളുടെ വേനൽക്കാല പാർട്ടിയിലേക്ക് ഷെംഗിനെ ക്ഷണിക്കാൻ ചൈന പാർലമെന്ററി ഗ്രൂപ്പ് തീരുമാനിച്ചിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more