1 GBP = 105.40
breaking news

സൗത്ത് ലണ്ടനിൽ സ്ട്രീറ്റ് പാർട്ടി തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; ഇരുപത്തിരണ്ട് പോലിസ് ഉദ്യോഗസ്ഥർക്ക് പരിക്ക്; അക്രമികൾ പോലീസ് വാഹനം തല്ലിത്തകർത്തു

സൗത്ത് ലണ്ടനിൽ സ്ട്രീറ്റ് പാർട്ടി തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; ഇരുപത്തിരണ്ട് പോലിസ് ഉദ്യോഗസ്ഥർക്ക് പരിക്ക്; അക്രമികൾ പോലീസ് വാഹനം തല്ലിത്തകർത്തു

സൗത്ത് ലണ്ടനിലെ സ്ട്രീറ്റ് പാർട്ടി തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. ഇരുപത്തിരണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ആക്രമണകാരികൾ പോലീസ് വാഹനം തല്ലിത്തകർത്തു. ബുധനാഴ്ച രാത്രി സൗത്ത് ലണ്ടനിലെ ബ്രിക്‌സ്റ്റണിലെ സിസിലിയ റോഡിൽ നടന്ന പാർട്ടിയാണ് പോലീസ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നിരവധിപേരാണ് സ്ട്രീറ്റ് പാർട്ടിയിൽ പങ്കെടുത്തത്. ഇത് തടയാനെത്തിയ ഉദ്യോഗസ്ഥരെയാണ് ജനക്കൂട്ടം കൈകാര്യം ചെയ്തത്.

നിരവധിപേരുടെ ആക്രമണത്തെത്തുടർന്ന് നാമമാത്രമായ പോലിസ് ഉദ്യോഗസ്ഥർ ഓടിപ്പോകുകയായിരുന്നു. എന്നാൽ സ്ട്രീറ്റിൽ ഉപേക്ഷിച്ച പോലീസ് വാഹനം അക്രമികൾ തല്ലിത്തകർത്തു. ഇരുപത്തിരണ്ട് പോലീസ് ഉദ്യോഗസ്ഥർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് സ്ട്രീറ്റ് പാർട്ടി നടത്തുകയായിരുന്നു ആക്രമണകാരികൾ.

ആക്രമണത്തിനും പബ്ലിക് ഓർഡർ കുറ്റത്തിനും നാല് പേരെ അറസ്റ്റ് ചെയ്തു. ഇവർ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. കലാപ നിയന്ത്രണ പോലീസ് രംഗത്തെത്തിയതാണ് സ്ഥിതി ശാന്തമാക്കിയത്. സംഭവത്തെ അപലപിച്ച് ഹോം സെക്രട്ടറി പ്രീതി പട്ടേലും രംഗത്തെത്തി. നിലവിലെ മഹാമാരിയെ നേരിടാൻ മുൻനിരയിൽ പ്രവർത്തിക്കുന്ന പോലീസ് ഫോഴ്‌സിനെതിരായി നടന്ന അക്രമത്തിന് കൃത്യമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more