1 GBP = 106.30
breaking news

കൊവിഡ് പോരാളികള്‍ക്ക് ആശുപത്രികള്‍ക്കു മുകളില്‍ പുഷ്പവൃഷ്ടിയുമായി ഇന്ത്യന്‍ സൈന്യം; വീഡിയോ

കൊവിഡ് പോരാളികള്‍ക്ക് ആശുപത്രികള്‍ക്കു മുകളില്‍ പുഷ്പവൃഷ്ടിയുമായി ഇന്ത്യന്‍ സൈന്യം; വീഡിയോ

ന്യൂഡല്‍ഹി: കൊവിഡ് പോരാളികള്‍ക്ക് ആശുപത്രികള്‍ക്കു മുകളിലൂടെ പുഷ്പവൃഷ്ടി വര്‍ഷിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ ആദരം. ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും അസമിലെ ദിബ്രുഗഡ് മുതല്‍ ഗുജറാത്തിലെ കച്ച് വരെയും വ്യോമസേനയുടെ നേതൃത്വത്തില്‍ യുദ്ധവിമാനങ്ങള്‍ ആകാശ പരേഡ് നടത്തി.

നാവികസേനയുടെ യുദ്ധക്കപ്പലുകളില്‍ ദീപം തെളിയിച്ചും ആശുപത്രികള്‍ക്കു മുകളില്‍ യുദ്ധ വിമാനങ്ങളില്‍ നിന്നും ഹെലികോപ്റ്ററുകളില്‍ നിന്നും പുഷ്പങ്ങള്‍ വിതറിയുമാണ് കൊവിഡ് പോരാളികള്‍ക്ക് ആദരം അര്‍പ്പിച്ചത്. സുഖോയ് 30, മിഗ് 29 എന്നീ യുദ്ധ വിമാനങ്ങളാണ് ഡല്‍ഹിയുടെ ആകാശത്ത് കൊവിഡ് പോരാളികള്‍ക്ക് ആദരവുമായെത്തിയത്. ആശുപത്രികള്‍ക്ക് മുമ്പില്‍ കരസേന ബാന്‍ഡ് പ്രകടനവും നടത്തി.

സേനയുടെ ബാന്‍ഡ് മേളവും വിവിധയിടങ്ങളില്‍ നടക്കും. ആദരസൂചകമായി നാവിക സേനാ കപ്പലുകള്‍ വൈകുന്നേരം ദീപാലൃതമാക്കും. കൊവിഡ് പോരാളികള്‍ക്കുള്ള ആദരസൂചകമായി പുഷ്പവൃഷ്ടിയും ദീപം തെളിയിക്കുകയും ചെയ്യുമെന്ന് വെള്ളിയാഴ്ച ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more