1 GBP = 106.80
breaking news

എ ടി എം മിഷ്യനുകളിൽ നിന്ന് സൗജന്യമായി പണം പിൻവലിക്കുന്നതിനുള്ള സൗകര്യങ്ങൾ പഴങ്കഥയാകുമോ?

എ ടി എം മിഷ്യനുകളിൽ നിന്ന് സൗജന്യമായി പണം പിൻവലിക്കുന്നതിനുള്ള സൗകര്യങ്ങൾ പഴങ്കഥയാകുമോ?

ലണ്ടൻ: എ ടി എം മിഷ്യനുകളിൽ നിന്ന് സൗജന്യമായി പണം പിൻവലിക്കാൻ കഴിയുന്നതിനുള്ള അവസരം ഇല്ലാതാകുന്നു. ഈ വർഷം ആദ്യത്തെ മൂന്ന് മാസത്തിനിടക്ക് 1700 എ ടി എം മിഷ്യനുകളാണ് പണം പിൻവലിക്കുന്നതിന് ചാർജ്ജ് ഈടാക്കി തുടങ്ങിയത്. £1.99 വരെയാണ് എ ടി എം മെഷ്യനുകളിൽ ചാർജ്ജ് ഈടാക്കുന്നത്. കാലക്രമേണ രാജ്യത്തെ മുഴുവൻ എ ടി എം മിഷ്യനുകളും സൗജന്യ സേവനം നിറുത്തുമെന്നാണ് റിപ്പോർട്ടുകൾ.

വരും മാസങ്ങളിൽ രാജ്യത്തെ പത്ത് ശതമാനത്തോളം ക്യാഷ് മിഷ്യനുകളും അപ്രത്യക്ഷമാകുകയോ സൗജന്യ സേവനം നിറുത്തലാക്കുകയോ ചെയ്യപ്പെടാം. സാധാരണക്കാരായ ആളുകൾക്ക് തന്നെയാണ് ഇക്കാര്യത്തിൽ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുക. പ്രത്യേകിച്ച് പ്രായമായവർക്ക്, ദൈനംദിന ഷോപ്പിംഗുകൾക്കും മറ്റുമായി എ ടി എം മിഷ്യനുകളെ ആശ്രയിക്കുന്നവർക്ക് തിരിച്ചടിയാകും.

പ്രധാന എ ടി എം കമ്പനികളായ കാർഡ്ട്രോണിക്‌സും, നോട്ട് മിഷ്യനും കൂടുതൽ എ ടി എമ്മുകളിൽ പണം പിൻവലിക്കുന്നതിന് ചാർജ്ജ് നടപ്പിലാക്കാനൊരുങ്ങുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more