1 GBP = 106.80
breaking news

വായനക്കാർക്ക് ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്ന് ജ്വാല ഇ മാഗസിൻ ഡിസംബർ ലക്കം പുറത്തിറങ്ങി

വായനക്കാർക്ക്  ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്ന്  ജ്വാല ഇ മാഗസിൻ ഡിസംബർ ലക്കം പുറത്തിറങ്ങി

യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന സാഹിത്യ ഓൺലൈൻ പ്രസിദ്ധീകരണം   ജ്വാല ഇ മാഗസിന്റെ
പുതുമകൾ നിറഞ്ഞ രചനകളോടെ ഡിസംബർ ലക്കം പുറത്തിറങ്ങി. ലോക പ്രവാസി മലയാളികൾക്കെല്ലാം അഭിമാനമായി മാറിയ ജ്വാല ഇ മാഗസിൻ പ്രസിദ്ധീകരണത്തിന്റെ  അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ വായനക്കാർക്കും യുക്മ ദേശീയ കമ്മറ്റിക്കും നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ഉണ്ടായ മൂല്യ ച്യുതികളെ കുറിച്ച് പരാമർശിക്കുന്നു.

ശങ്കരൻ വിജയകുമാർ എഴുതിയ ലേഖനം സ്വാതി തിരുനാൾ ഒരു വേറിട്ട പഠനം വായനക്കാർ സ്വാതി  തിരുനാളിനെക്കുറിച്ചു ഇത് വരെ വിശ്വസിച്ചു വന്ന പല കാര്യങ്ങൾക്ക് നേരെയും ചോദ്യങ്ങൾ ഉയർത്തുന്നവയാണ്. പതിവ് പോലെ വായക്കാരുടെ പ്രിയ പംക്തി ജോർജ്ജ് അറങ്ങാശ്ശേരിയുടെ സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ വേറിട്ട ഒരു അനുഭവുമായി എത്തുകയാണ് ആരാണവൾ എന്ന അദ്ധ്യായത്തിലൂടെ. സജി എം. മാത്യൂസ് എഴുതിയ കന്യക, ദീപ പാളയോടൻ എഴുതിയ വെളുത്ത പുസ്തകത്തിലെ അവ്യക്തമായ രൂപം
പ്രിയ സുധീർ രചിച്ച കാളി, ബിനിത രചിച്ച ബനാറസ് എന്നീ കഥകൾ വളരെ പുതുമ നിറഞ്ഞ അവതരണത്തിലും ഉള്ളടക്കത്തിലും ശ്രദ്ധേയമായ രചനകളാണ്.

മംഗലയ്കൽ രചിച്ച ചാർളീ ചാപ്ലിൻ, ലതീഷ് നാരായണൻ  രചിച്ച  പനിനീർ ദളങ്ങൾ എന്നീ കവിതകളും ജ്വാലയുടെ ഇ ലക്കത്തെ ധന്യമാക്കുന്നു. വായനക്കാർക്ക് അത്രയൊന്നും പരിചയമില്ലാത്ത കട്ടക്കയത്തിൽ  ചെറിയാൻ മാപ്പിള എന്ന കവിയെ ഓർക്കുന്ന ആർ. ഗോപാലകൃഷ്ണൻ എഴുതിയ അനുസ്മരണം    വിസ്മൃതിയിലാണ്ട ആ മഹാകവിയെ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന മനോഹരമായ രചനയാണ്.

വായക്കാർക്കെല്ലാം പുതുവത്സര ആശംസകൾ നേരുന്നു. ജ്വാല ഇ മാഗസിന്റെ ഡിസംബർ ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more