1 GBP = 108.89
breaking news

ലെസ്റ്ററിൽ ഉഗ്രസ്ഫോടനം…… സംഭവം “അതീവ ഗൗരവ” സ്വഭാവമുള്ളതെന്ന് പോലീസ് മേധാവി – സമീപത്തുള്ള വീടുകളെപോലും പിടിച്ചുകുലുക്കാൻ തക്ക ആഘാതം……. സമീപ വാസികളായ ഇന്ത്യക്കാരിൽ മലയാളികളും ഉണ്ടാകുവാൻ സാധ്യത

ലെസ്റ്ററിൽ ഉഗ്രസ്ഫോടനം…… സംഭവം “അതീവ ഗൗരവ” സ്വഭാവമുള്ളതെന്ന് പോലീസ് മേധാവി – സമീപത്തുള്ള വീടുകളെപോലും പിടിച്ചുകുലുക്കാൻ തക്ക ആഘാതം……. സമീപ വാസികളായ ഇന്ത്യക്കാരിൽ മലയാളികളും ഉണ്ടാകുവാൻ സാധ്യത

ഇംഗ്ലണ്ടിന്റെ ഹൃദയഭാഗമായ ലെസ്റ്ററിൽ ഇന്ന് രാത്രി നടൻ ഉഗ്രസ്ഫോടനത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് രാജ്യം. ലെസ്റ്റർ സിറ്റി സെന്ററിൽനിന്നും ഒരു മൈൽ മാത്രം അകലത്തിൽ സ്ഥിതിചെയ്യുന്ന ‘ലോണ്ടിസ്’ സൂപ്പർ മാർക്ക് ഇരിക്കുന്ന കെട്ടിടത്തിലാണ് രാത്രി ഏഴ് മണിയോടെ സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ സ്വഭാവവും ആഘാതവും കണക്കിലെടുത്തു “അതീവ ഗൗരവ” (Major Incident) വിഭാഗത്തിൽ ഉൾപ്പെടുത്തി സ്ഥിതിഗതികൾ കൈകാര്യം ചെയ്തു വരുന്നു.

സ്ഫോടനത്തിന്റെ ആഘാതത്തിൽ തങ്ങളുടെ വീടുകൾ ശക്തിയായി കുലുങ്ങിയതായും വീട്ടുപകരണങ്ങൾ വലിയ ശബ്ദം ഉണ്ടാക്കി താഴെ വീണതായും സമീപവാസികൾ റിപ്പോർട് ചെയ്യുന്നു. ഏഷ്യൻ വംശജർ ധാരാളമായി നിവസിക്കുന്ന ലെസ്റ്ററിൽ സമീപവാസികളിൽ മലയാളികളും ഉൾപ്പെടുന്നതായി സംശയിക്കപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more