1 GBP = 106.79
breaking news

എല്ലാ മാന്യ വായനക്കാർക്കും യുക്മ ന്യൂസിന്റെ ക്രിസ്തുമസ് ആശംസകൾ; നമ്മുടെ നാട്ടിൽ ഒരു കോണിൽ ​കരോൾ ഗാനങ്ങളില്ല, ഉയരു​ന്നത്​ ആധിയുടെ നെഞ്ചിടിപ്പുകൾ മാത്രം; നമുക്ക് കാണാതിരിക്കാനാവില്ല; ഈ ക്രിസ്തുമസ് ആഘോഷം നമുക്ക് അവരോടൊപ്പമാകാം

എല്ലാ മാന്യ വായനക്കാർക്കും യുക്മ ന്യൂസിന്റെ ക്രിസ്തുമസ് ആശംസകൾ; നമ്മുടെ നാട്ടിൽ ഒരു കോണിൽ ​കരോൾ ഗാനങ്ങളില്ല, ഉയരു​ന്നത്​ ആധിയുടെ നെഞ്ചിടിപ്പുകൾ മാത്രം; നമുക്ക് കാണാതിരിക്കാനാവില്ല; ഈ ക്രിസ്തുമസ് ആഘോഷം നമുക്ക് അവരോടൊപ്പമാകാം

എഡിറ്റോറിയൽ

ബ്രിട്ടനിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അരങ്ങു തകർക്കുകയാണ്. പ്രാദേശികമായി അസ്സോസിയേഷനുകളിലും മറ്റും ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾ നിറഞ്ഞാടി. ഉണ്ണിയേശുവിന്റെ ജനനം അനുസ്മരിപ്പിക്കുന്ന ക്രിസ്തുമസ് ആഘോഷത്തിന്റെ പരിസമാപ്തി മലയാളി സംഘടനകളിൽ ജനുവരിയിലാകും നടക്കുക. എന്നാൽ വർണ്ണ ദീപങ്ങളും അലങ്കാരങ്ങളും കൊണ്ട് ക്രിസ്തുമസ് ആഘോഷം വരവേൽക്കേണ്ട നമ്മുടെ നാട്ടിൽ കറുത്ത പൊട്ടായി ഓഖിയെത്തിയത് തീരദേശ കുടുംബങ്ങളെ തീർത്തും അരക്ഷിതാവസ്ഥയിലെത്തിച്ചിരിക്കുന്നു. വ​ർ​ണ​ദീ​പ​ങ്ങ​ളാ​ൽ അ​ണി​ഞ്ഞൊ​രു​ങ്ങേണ്ട തീ​ര​ത്തെ നി​ര​ത്തു​ക​ളി​ൽ ക​നത്ത നി​ശ്ശ​ബ്​​ദ​തമാ​ത്രം

പു​ല്‍ക്കൂ​ടും ക്രി​സ്മ​സ് മ​ര​ങ്ങ​ളും ക​രോ​ള്‍ ഗാ​ന​ങ്ങ​ളു​മൊ​ന്നും ഇ​വി​ടെ​യി​ല്ല, ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന​ത്​ ആ​ധി നി​റ​ഞ്ഞ നെ​ഞ്ചി​ടി​പ്പു​ക​ൾ. ക​ട​ൽ​ക്ക​ലി​യി​ൽ കാ​ണാ​മ​റ​യ​ത്താ​യ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പു​ക​ൾ​ക്കി​ട​യി​ൽ ഇ​വ​ർ​ക്ക്​ ആ​ഘോ​ഷി​ക്കാ​നാ​വി​ല്ല. പ​തി​വാ​യി ക്രി​സ്​​മ​സി​ന്​ വ​ർ​ണ​ദീ​പ​ങ്ങ​ളാ​ൽ അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന തീ​ര​ത്തെ നി​ര​ത്തു​ക​ളി​ൽ ഇ​പ്പോ​ൾ ക​നം തൂ​ങ്ങു​ന്ന നി​ശ്ശ​ബ്​​ദ​ത മാ​ത്രം.

കു​ടി​ലു​ക​ളി​ലാ​കട്ടെ അ​ട​ക്കി​പ്പി​ടി​ച്ച തേ​ങ്ങ​ലു​ക​ളും. നാ​സി​ക്​ ധോ​ൾ മു​ഴ​ക്കി ന​ക്ഷ​ത്ര​വി​ള​ക്കു​ക​ളു​ടെ അ​ക​മ്പ​ടി​യി​ൽ വീ​ടു​ക​ൾ തോ​റു​മെ​ത്തി​യി​രു​ന്ന കു​ഞ്ഞു​സാ​ന്ത​മാ​രെ​യും ഇ​ക്കു​റി കാ​ണാ​നി​ല്ല. ക​ണ്ണീ​ര​ട​ങ്ങാ​ത്ത വീ​ടു​ക​ളി​ൽ അ​മ്മ​മാ​രെ ആ​​ശ്വ​സി​പ്പി​ച്ച്​ അ​വ​രും ഒ​തു​ങ്ങി​ക്കൂ​ടി. വി​ല​പ്പെ​ട്ട ജീവന്റെ നേ​ർ​പ്പാ​തി ക​ട​ലി​ലാ​ണ്. ഒ​പ്പം ക​ട​ലെ​ടു​ത്ത ജീ​വ​നു​ക​ളെ​യോ​ർ​ത്തു​ള്ള പ്രി​യ​പ്പെ​ട്ട​വ​രു​ടെ വി​ലാ​പ​ങ്ങ​ളും.

സാ​ധാ​ര​ണ ക്രി​സ്​​മ​സ്​ തീരത്തിന്റെ ഉ​ത്സ​വ​മാ​ണ്. ക്ല​ബു​ക​ളും സാം​സ്​​കാ​രി​ക വേ​ദി​ക​ളു​മെ​ല്ലാം ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി സ​ജീ​വ​മാ​കു​ന്ന ദി​ന​ങ്ങ​ൾ. എ​ന്നാ​ൽ, ഇ​ക്കു​റി അ​തെ​ല്ലാം മാറ്റിവെച്ച് ​ പ്രാ​ർ​ഥ​ന​യി​ൽ മാ​ത്രം ച​ട​ങ്ങു​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്തു​ക​യാ​ണ്​ എ​ല്ലാ​വ​രും. ചി​രി​ക്കാ​ൻ പോ​ലും മ​റ​ന്നു​പോ​യ​വ​ർ​ക്ക്​ മു​ന്നി​ൽ മ​റ്റു​ള്ള​വ​രു​ം ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യാ​ണ്. ആഘോഷങ്ങളൊന്നും ഇ​ത്ത​വ​ണ വേണ്ടെന്നാണ് തിരുവനന്തപുരം തീരദേശ ജില്ലകളിലെ ഇടവകകളുടെ തീരുമാനം. പ​ക​രം ക്രി​സ്​​മ​സ് ദി​ന​ത്തി​ൽ ഓ​ഖി ദു​ര​ന്ത​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പം പ്രാ​ർ​ഥ​ന​ക​ളി​ൽ മു​ഴു​കി അ​വ​രു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രും. തീരദേശ പ്രദേശമായ പൂന്തുറയിൽ 28 പേ​രാ​ണ്​ മ​ട​ങ്ങി​യെ​ത്താ​നു​ള്ള​ത്. ഇ​വ​രു​ടെ വ​ലി​യ ചി​ത്ര​ങ്ങ​ൾ​ക്കു​ മു​ന്നി​ൽ വാ​വി​ട്ട്​ ക​ര​യു​ന്ന​വ​രാ​ണ് ക്രി​സ്​​മ​സ്​ ദി​വ​സ​ങ്ങ​ളി​ലെ​യും ക​ണ്ണീ​ർ​ക്കാ​ഴ്​​ച.

ക​ട​ൽ​ക്ക​ലി​യോ​ർ​മ​ക​ൾ ര​ണ്ടാ​ഴ്​​ച​യി​ലേ​ക്ക്​ കടക്കുമ്പോഴും മുന്നറിയിപ്പ്​ ത​ർ​ക്ക​ങ്ങ​ൾ​ക്കും ക​ണ​ക്കു​ക​ളി​ലെ അ​വ്യ​ക്​​ത​ത​ക​ൾ​ക്കു​മപ്പുറം അ​നി​ശ്ചി​ത​ത്വ​ത്തി​​െൻറ ജീ​വി​ത​ക്ക​ട​ലി​ൽ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ് തീ​ര​ജീ​വി​ത​ങ്ങ​ൾ.- തി​രി​ച്ചെ​ത്താ​നു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ പ​ട്ടി​ക​യി​ൽ​ത​ന്നെ പ​ല​യ​ക്ക​ങ്ങ​ളാ​ണ്. ഇ​വ​ർ ജീ​വ​നോ​ടെ അ​വ​ശേ​ഷി​ക്കു​ന്നോ എ​ന്ന​തി​ൽ ആ​ർ​ക്കും ഒ​രു​റ​പ്പു​മി​ല്ല. വ​ലി​യ ബോ​ട്ടി​ൽ പോ​കു​ന്ന​വ​ർ 20-35 ദി​വ​സം വ​രെ ക​ട​ലി​ൽ ത​ങ്ങു​മെ​ന്നും ഇ​വ​ർ ക്രി​സ്​​മ​സോ​ടെ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

പ്രതീക്ഷയോടെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ വരവിനായി കാത്തിരിക്കുന്നവർക്കും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കുമൊപ്പമാകാം നമ്മുടെ ഈ ക്രിസ്തുമസ് ആഘോഷം. യുക്മ ഓഖി ദുരന്ത സഹായ നിധിയിലേക്ക് നിങ്ങളോരുത്തരുടേയും സഹായങ്ങൾ യുക്മ ചാരിക്ക് ഒപ്പമുണ്ടാകണമെന്ന് യുക്മ ന്യൂസ് ടീം അഭ്യർത്‌ഥിക്കുകയാണ്.

നിങ്ങളുടെ സഹായങ്ങൾ താഴെ പറയുന്ന അക്കൗണ്ട് നമ്പറിൽ അയക്കുക

UUKMA Charity Foundation
AC Number: 52178974
Sort Code : 403736

ക്രിസ്തുമസ് ആഘോഷിക്കാൻ ഒരുങ്ങുന്ന യുകെ മലയാളികൾ കേരളത്തിൽ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ കണ്ടില്ലെന്നു നടിക്കാൻ പറ്റുമോ? ഓഖി ദുരന്തത്തിൽ പെട്ടവർക്കായി കരുണയുടെ കയ്യൊപ്പ് തേടി യുക്മ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more