1 GBP = 106.51
breaking news

യുവാവ് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, ഒടുവില്‍ വിവാഹത്തില്‍ നിന്നും പിന്മാറി; യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

യുവാവ് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, ഒടുവില്‍ വിവാഹത്തില്‍ നിന്നും പിന്മാറി; യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയതില്‍ മനംനൊന്ത് കല്യാണപ്പെണ്ണ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വഴിത്തിരിവ്. വെള്ളിയൂരിലെ പുതിയോട്ടും കണ്ടി ബാലകൃഷ്ണന്റെ മകളും പാരലല്‍ കോളജ് അദ്ധ്യാപികയുമായ ജിന്‍സി (26) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരന്‍ വേളം പെരുവയല്‍ സ്വദേശി തട്ടാന്റെ മീത്തല്‍ സന്ദീപിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു.

ആത്മഹത്യ പ്രേരണയ്‌ക്കൊപ്പം ലൈംഗികപീഡനത്തിനും സന്ദീപിനെതിരെ കേസെടുത്തിട്ടുണ്ട്. ജിന്‍സിയുടെ ആത്മഹത്യാ കുറിപ്പാണ് സന്ദീപിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ സഹായിച്ചത്. നവംബര്‍ 12നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, പിന്നീട് സന്ദീപ് വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതില്‍ മനംനൊന്തും നാണക്കേട് ഭയന്നുമാണ് ജിന്‍സി ആത്മഹത്യ ചെയ്തത്.

യുവാവ് തന്നെ പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് ജിന്‍സി ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് പലകാരണങ്ങള്‍ പറഞ്ഞ് സന്ദീപ് ജിന്‍സിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. ശേഷമാണ് വിവാഹത്തില്‍ നിന്നും പിന്മാറിയത്. ഇക്കാര്യങ്ങളെല്ലാം മരണത്തിനു മുന്‍പ് യുവതി ഒരു അടുത്ത ബന്ധുവിനോട് പറഞ്ഞിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് ജിന്‍സി വീടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യചെയ്തത്. പേരാമ്പ്ര സി.ഐ സുനില്‍ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more